Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേലുപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ്; 23കാരനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തി സ്വർണ്ണ മോതിരവും പണവും കവർന്ന ഗഫൂറും കൂട്ടുകാരും അഴിക്കുള്ളിൽ; കേരളം ചർച്ച ചെയ്ത് പ്രണയകഥയിലെ നായകനെ ഒറ്റ ദിവസം കൊണ്ട് വില്ലനാക്കി പൊലീസിന്റെ അറസ്റ്റും റിമാൻഡും

വേലുപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ്; 23കാരനെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തി സ്വർണ്ണ മോതിരവും പണവും കവർന്ന ഗഫൂറും കൂട്ടുകാരും അഴിക്കുള്ളിൽ; കേരളം ചർച്ച ചെയ്ത് പ്രണയകഥയിലെ നായകനെ ഒറ്റ ദിവസം കൊണ്ട് വില്ലനാക്കി പൊലീസിന്റെ അറസ്റ്റും റിമാൻഡും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് അറസ്റ്റിലായത് സദാചാര പൊലീസിങിന്റെ പേരിൽ. കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ ഇയാൾ അറസ്റ്റിലായി. വേലൂപ്പാടം എടകണ്ടൻ വീട്ടിൽ ഗഫൂർ (31) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിയായ 23കാരനെ ഗഫൂറും സംഘവും നഗ്‌നനാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണമോതിരവും കവർന്നുവെന്നാണ് കേസ്.

മേലേപുരയിടത്തിൽ ഹഫീസ് (30), എടകണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചി ശ്രുതീഷ്‌കുമാർ (25) എന്നിവരും അറസ്റ്റിലായി. ഏപ്രിൽ 7ന് വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയെ തടഞ്ഞുനിർത്തിയാണ് അതിക്രമം നടത്തിയത്. അര പവന്റെ സ്വർണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് 4900 രൂപ പിൻവലിച്ചു. പിന്നീട് ബന്ധുവിനെകൊണ്ട് 15,000 രൂപ ബാങ്കിൽ അടപ്പിച്ച് ആ തുകയും പിൻവലിച്ചു. കഴിഞ്ഞ മാസമാണ് യുവാവ് പരാതി നൽകിയത്.

കഴിഞ്ഞ ഏപ്രിൽ ഏഴിന് രാത്രിയായിരുന്നു സംഭവം. വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. അരപ്പവൻ മോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ കണ്ണുകെട്ടിയശേഷം എ.ടി.എം. കാർഡ് ഉപയോഗിച്ച് 4900 രൂപ പിൻവലിച്ചു. തുടർന്ന് ബന്ധുവിനെക്കൊണ്ട് 15000 രൂപ അക്കൗണ്ടിലിടീച്ചശേഷം ആ തുകയും പിൻവലിച്ചുവെന്ന് പരാതിയിൽ പറയുന്നു. പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തിൽ പാർപ്പിച്ച കാമുകിയെ കോടതി ഉത്തരവിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ഗഫൂർ വിവാഹം ചെയ്തത്. ഇയാളുടെ നേതൃത്വത്തിലാണ് സദാചാര പൊലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഏറെ സ്വാധീനമുള്ള ആളുടെ മകളെയാണ് ഗഫൂർ വിവാഹം ചെയ്തത്.

പ്രണയബന്ധം മുടക്കാൻ ബന്ധുക്കൾ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പെരിന്തൽമണ്ണ സ്വദേശിനിയെ കോടതിയുടെ ഇടപെടലിനെത്തുടർന്ന് മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂർ വിവാഹം ചെയ്തത് വലിയ വാർത്തയായിരുന്നു. ബി.ഡി.എസ് വിദ്യാർത്ഥിനി സാബിഖയാണ് തൃശൂർ വരന്തരപ്പള്ളി സ്വദേശി എടക്കണ്ടൻ അബ്ദുൽ ഗഫൂറിനെ വിവാഹം കഴിച്ചത്. പ്രണയ ബന്ധത്തിന്റെ പേരിൽ ബന്ധുക്കൾ 32 ദിവസമാണ് സാബിഖയെ മാനസിക രോഗ ചികിത്സക്കായി ആശുപത്രിയിലാക്കിയത്. എതിർപ്പുകൾക്കെല്ലാം ഒടുവിൽ ഇരുവരുടെയും വിവാഹം തൃശൂർ കോടാലി സബ് രജിസ്ട്രാർ ഓഫിസിൽ വെച്ചു നടന്നു.

ഗഫൂറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. പിതാവും സഹോദരനും ബന്ധുവും ചേർന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയ സാബിഖയെ വെള്ളിയാഴ്ചയാണ് പെരിന്തൽമണ്ണ എസ്ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിൽ മോചിപ്പിച്ചത്. വീട്ടുകാർ പ്രണയവിവാഹത്തിന് എതിരുനിന്നതോടെ സാബിഖ അബ്ദുൽ ഗഫൂറിന്റെ കൂടെയായിരുന്നു. പിന്നീട്, വീട്ടുകാർ അനുനയത്തിൽ കൂട്ടിക്കൊണ്ടുവന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയെന്നാണ് സാബിഖ നൽകിയ പരാതി. അബ്ദുൽ ഗഫൂർ ഹേബിയസ് കോർപസ് ഹരജി നൽകിയതോടെയാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്. കോടതി യുവതിയെ നാലുദിവസം മുമ്പ് ഇയാളോടൊപ്പം വിടുകയായിരുന്നു. കുടുംബത്തിനെതിരെ യുവതി നൽകിയ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

കോഴിക്കോട് മുക്കത്ത് ബി.ഡി.എസിന് പഠിക്കുന്ന യുവതി ഏഴുവർഷമായി യുവാവുമായി പ്രണയത്തിലാണ്. ഒരേ സമുദായത്തിൽപ്പെട്ടവരാണെങ്കിലും വീട്ടുകാർ വിവാഹത്തെ എതിർത്തു. പെരിന്തൽമണ്ണ ചെറുകര മലറോഡ് സ്വദേശിനി സാബിഖയാണ് ദുരഭിമാനത്തെ തുടർന്ന മാനസികരോഗ ആശുപത്രിയിൽ കഴിയേണ്ടി വന്നത്. ഗഫൂർ എന്ന യുവാവിനോടുള്ള പ്രണയമാണ് പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തത്. ഈ പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്ു. ബിഡിഎസ് വിദ്യാർത്ഥിനിയെ സ്‌നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്.

ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയക്കുകയായിരുന്നു. ഗഫൂറുമായുള്ള വിവാഹം നടത്തിത്തരാമെന്നു വിശ്വസിപ്പിച്ച പിതാവ് വിളിച്ചു വരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോവുകയും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തളയ്ക്കുകയായിരുന്നു എന്നാണ് സാബിക്ക പൊലീസിൽ മൊഴി നൽകിയത്. ഈ മൊഴി നിർണായകമായതോടെ ഹൈക്കോടതിയിൽ നിന്നും നടപടിയും വന്നു. കുടുംബം വിവാഹത്തെ എതിർത്തതിനെ തുടർന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു യുവതിയെ മാനസിക രോഗ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂർ ഹേബിയസ് കോർപ്പിയസ് ഹർജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളിൽ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു. ഏഴ് വർഷമായി തൃശൂർ സ്വദേശി ഗഫൂറുമായി പ്രണയത്തിയിരുന്നു സാബിക്ക. സാമ്പത്തിക ശേഷി ഇല്ലെന്നു പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാർ എതിർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP