Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരസ്യം കണ്ട് ബുള്ളറ്റ് വാങ്ങാനായി വിളിച്ചപ്പോൾ പാങ്ങോട് സൈനിക ക്യാമ്പിലെന്ന്; 55,000 രൂപ മാത്രമുള്ള വാഹനത്തിന്റെ ഡെലിവറി കൊറിയർ വഴി മാത്രം; 5000 രൂപ കൊറിയർ ചാർജ് നൽകി ബുള്ളറ്റിൽ പായാൻ കൊതിച്ചിരിക്കുമ്പോൾ ബാക്കി തുക കൂടി വേണമെന്ന്; ഒഎൽഎക്‌സിലും ഫേസ്‌ബുക്കിലും പരസ്യം നൽകി ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ്

പരസ്യം കണ്ട് ബുള്ളറ്റ് വാങ്ങാനായി വിളിച്ചപ്പോൾ പാങ്ങോട് സൈനിക ക്യാമ്പിലെന്ന്; 55,000 രൂപ മാത്രമുള്ള വാഹനത്തിന്റെ ഡെലിവറി കൊറിയർ വഴി മാത്രം; 5000 രൂപ കൊറിയർ ചാർജ് നൽകി ബുള്ളറ്റിൽ പായാൻ കൊതിച്ചിരിക്കുമ്പോൾ ബാക്കി തുക കൂടി വേണമെന്ന്; ഒഎൽഎക്‌സിലും ഫേസ്‌ബുക്കിലും പരസ്യം നൽകി ഇന്ത്യൻ സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിന്റെ പേരു പറഞ്ഞ് വൻ തട്ടിപ്പ്. ഒ എൽ എക്‌സ്, ഫേസ് ബുക്ക് പരസ്യങ്ങളിലൂടെയാണ് പണം തട്ടിയെടുക്കുന്നത്. തട്ടിപ്പിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നു. നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടത്.

മുന്തിയ ഇനം വാഹനങ്ങളുടെയും, വീട്ടുപകരണങ്ങളുടെയും ചിത്രങ്ങൾ കുറഞ്ഞ വിലയിൽ വിൽക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയാണ് തട്ടിപ്പ്. ഒഎൽഎക്‌സ്, ഫേസ്‌ബുക്ക് തുടങ്ങിയ സങ്കേതങ്ങളാണ് പരസ്യം നൽകാൻ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ഒരു ബുള്ളറ്റിന്റെ പരസ്യമാണ് ഇട്ടിട്ടുള്ളത്. നന്നായി പണികഴിപ്പിച്ച ബുള്ളറ്റിന് 55,000 രൂപ മാത്രം.

ഈ ബുള്ളറ്റ് വാങ്ങാൻ ശ്രമിക്കുമ്പോൾ, പാങ്ങോട് സൈനിക ക്യാമ്പിലാണ് ഈ വാഹനം ഉള്ളതെന്നും വീട്ടിൽ അയച്ചു തരാം എന്നു പറഞ്ഞാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ആദ്യം 5000രൂപ കൊറിയർ ചാർജ് ആവശ്യപെടും. അത് നൽകിയാൽ പിന്നിട് വാഹനം പകുതി വഴിയിലായെന്നും ബാക്കി പണം കൂടി നൽകിയാലെ എത്തിക്കാൻ കഴിയുകയുള്ളു എന്ന് പറയും. പണം നൽകിയാൽ പിന്നിട് ഒരു വിവരവും ഉണ്ടാകില്ല.

ഇവരുമായി ബന്ധപ്പെട്ടപ്പോൾ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ ആയിരുന്നെന്നും ഇപ്പോൾ ട്രാൻസ്ഫറായി ജമ്മു കാശ്മീരിലാണ്, അതിനാൽ നേരിട്ട് വണ്ടി കാണിക്കാൻ സാധിക്കില്ലെന്നും കൊറിയർ വഴി രണ്ടു ദിവസത്തിനകം നിങ്ങളുടെ കയ്യിൽ എത്തും എന്നുമാണ് ഈ സംഘം അവകാശപ്പെടുന്നത്.

ആറുമാസം മുമ്പ് ഒരു സ്‌കൂട്ടിക്കായി ഇത്തരത്തിൽ പണം നൽകിയ ഒരു ഇരയുമായി സംസാരിച്ചു. ആദ്യം 5000 രൂപ നൽകി. മിലിറ്ററി ക്യാമ്പ് ആയതിനാൽ നേരിട്ട് നൽകാൻ ആകില്ലെന്നും കൊറിയർ വഴി മാത്രമാണ് ഡെലിവറിയെന്നും അതിനായി 5000 വേണം എന്നായിരുന്നു പറഞ്ഞത്. പിന്നീട് വാഹനം പകുതി വഴിയിലെത്തിയെന്നും, പതിനായിരം രൂപ കൂടി നൽകാൻ ആവശ്യപ്പെട്ടു. സംശയം തോന്നിയ ആൾ ചിതറ പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണത്തിൽ ഫോൺ നമ്പർ യുപിയിൽ ആണെന്ന് മനസ്സിലായി. ഇന്റർനെറ്റിന്റെ ചുഴികളിൽ കൂടുതൽ അന്വേഷണം പിന്നീട് നടന്നില്ല. ഇവർക്കെതിരെയുള്ള അന്വേഷണവും ഈ രീതിയിൽ പാതിവഴിയിൽ അവസാനിക്കുകയാണ്. വാഹനങ്ങളും, വീട്ടുപകരണങ്ങളും മറ്റും വാങ്ങാൻ ശ്രമിച്ച നിരവധി പേരാണ് ഇവരുടെ വലയിൽ കുടുങ്ങിയിട്ടുള്ളത് . സംഭാഷണം റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ കട്ട് ആവുകയാണ്. വലിയ സാങ്കേതികവിദ്യയുടെ കൂട്ടുപയോഗിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്നും വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP