Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശുവണ്ടി ഫാക്ടറിയുടെ പേരിൽ നാൽപത് ലക്ഷത്തിന്റെ തട്ടിപ്പ്: തട്ടിപ്പുവീരൻ അകത്ത്; നീതിക്കായി പൊലീസ് സ്റ്റേഷന് മുന്നിലെ സത്യാഗ്രഹം ഫലം കണ്ടlത് മറുനാടൻ വാർത്തയെ തുടർന്ന്; പൊലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ കള്ളഒപ്പിട്ടും ആൾമാറാട്ടം നടത്തിയും കോതമംഗലം സ്വദേശിയെ കബളിപ്പിച്ച പ്രതി ജിന്റോ വർക്കി അറസ്റ്റിൽ

കശുവണ്ടി ഫാക്ടറിയുടെ പേരിൽ നാൽപത് ലക്ഷത്തിന്റെ തട്ടിപ്പ്:  തട്ടിപ്പുവീരൻ അകത്ത്; നീതിക്കായി പൊലീസ് സ്റ്റേഷന് മുന്നിലെ സത്യാഗ്രഹം ഫലം കണ്ടlത് മറുനാടൻ വാർത്തയെ തുടർന്ന്; പൊലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ കള്ളഒപ്പിട്ടും ആൾമാറാട്ടം നടത്തിയും കോതമംഗലം സ്വദേശിയെ കബളിപ്പിച്ച പ്രതി ജിന്റോ വർക്കി അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കശുവണ്ടി ഫാക്ടറിയുടെ പേരിൽ സ്ഥലം ഉടമയെ കബളിപ്പിച്ച കേസിൽ പരാതിക്കാരന്റെ പ്രതിഷേധം ഫലം കണ്ടു. തട്ടിപ്പ് വീരൻ പിടിയിലായി. സ്ഥലം ഉടമയെ കബളിപ്പിച്ച് നാൽപ്പത് ലക്ഷം രൂപയും ഇയാളുടെ പേരിൽ വ്യാജ ഒപ്പിട്ട്, ആൾമാറാട്ടം നടത്തി വാഹനങ്ങൾ വാങ്ങി തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലെ മുഖ്യ പ്രതി കോതമംഗലം കീരംപാറ ഊമ്പക്കാട്ട് വീട്ടിൽ ജിന്റോ വർക്കി(35)യെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്.

ചെറുവട്ടൂർ മിൽട്ടൺ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂർ രാജേഷ് നിലയിത്തിൽ രാജേഷിനെയാണ് ജിന്റോ പലരീതിയിൽ കബളിപ്പിച്ച് വൻതുക കൈക്കലാക്കിയത്. രാജേഷിന്റെ കൈവശമുണ്ടായിരുന്നു 50 സെന്റ് വസ്തു കശുവണ്ടി വ്യവസായം തുടങ്ങുന്നതിന് ലീസിന് നൽകിയാൽ മുപ്പതിനായിരം രൂപ വാടകയും, കൂടാതെ ആരംഭിക്കുന്ന കമ്പനിയിൽ പങ്കാളിത്തവും ലാഭവിഹിതവും, നൽകാമെന്നായിരുന്നു ഷിന്റോയുടെ വാഗ്ദാനം.

വ്യവസായം തുടങ്ങുന്നതിന് ഈ വസ്തു ഈടു നൽകി ലോൺ തരപ്പെടുത്തി എടുക്കാമെന്നും കിട്ടുന്ന സബ്സിഡി തുക രാജേഷിന് നൽകാമെന്നും ഷിന്റോ ഉറപ്പുനൽകിയിരുന്നു.ലോൺ തുക നൂറു തവണകളായി അടച്ച് തീർത്തു കൊള്ളാമെന്ന് വിശ്വസിപ്പിച്ച് രാജേഷിന്റെ ഉടമസ്ഥതയിലുള്ള വസ്തു കമ്പനി തുടങ്ങുന്നതിനാണെന്ന് ബോദ്ധ്യപ്പെടുത്തി മൂവാറ്റുപുഴ അർബൻ സഹകരണ ബങ്കിന്റെ നെല്ലിക്കുഴി ശാഖയിൽ 2018 നവംബറിൽ പണയപ്പെടുത്തുകയും ഇതുവഴി ലഭിച്ച 40 ലക്ഷം രൂപ ജിന്റോ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു.

കമ്പനി പ്രവർത്തനം തുടങ്ങി മൂന്നുമാസം കഴിഞ്ഞ് പ്രവർത്തനം അവസാനിപ്പിച്ചു. വാഗ്ദാനം ചെയ്ത മാസ വാടകയും, കമ്പനി ഷെയർ, പാർട്ട്ണർഷിപ്പ്, സബ്സിഡി തുക എന്നിവയൊന്നും തന്നെ രാജേഷിന് ഷിന്റോ നൽകിയില്ല.തുടർന്ന് രാജേഷിൽ നിന്നും നേരത്തെ കൈവശപ്പെടുത്തിയ വസ്തുവിന്റെ രേഖകൾ, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ എന്നിവ മൂവാറ്റുപുഴയിലുള്ള ധനകാര്യ സ്ഥാപനത്തിലെ മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരുടെ ഒത്താശയോടെ രാജേഷ് അറിയാതെ ഇയാളെ ഒന്നാം ജാമ്യക്കാരൻ ആക്കി വ്യാജ ഒപ്പിട്ട് 2019 മാർച്ചിൽ ഇന്നോവ കാർ വാങ്ങുന്നതിനായി ഷിന്റോ പത്തുലക്ഷം രൂപയും കരസ്ഥമാക്കിയിരുന്നു.

ഇത് കൂടാതെ രാജേഷിന്റെ കൈവശത്തിൽ നിന്നും തരപ്പെടുത്തിയ രേഖകൾ ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് മുംബൈയിലുള്ള ധനകാര്യസ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും ഷിന്റോ കൈക്കലാക്കിയിരുന്നു.ഇതിന് പുറമെ രാജേഷിന്റെ അമ്മാവനിൽ നിന്നും ബാങ്ക് ലോൺ ലഭിക്കുമ്പോൾ തിരികെ കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് എട്ടു ലക്ഷം രൂപയും ജിന്റോ വായ്പയായി തരപ്പെടുത്തിയിരുന്നു.മറ്റൊരു സാമ്പത്തിക സ്ഥാപനത്തിൽ നിന്നും ഇതേ പോലെ 5 ലക്ഷം രൂപ വായ്പ എടുത്ത് ഷിന്റോ വാഹനം വാങ്ങിയെന്നും ഈ ലോൺ കുടിശികയായിരിക്കുകയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രാജേഷിന്റെ കൈവശമുള്ള സ്ഥലം ഇയാൾക്ക് കൈമാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിനും ഷിന്റോ മടിച്ചില്ല. കേരളത്തിലുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 17 വ കേസ്സുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.എസ്‌പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഡി.വൈ.എസ്‌പി സി.ജി. സനൽകുമാർ, കോതമംഗലം ഇൻസ്പെക്ടർ ബി.അനിൽ, സബ്ബ് ഇൻസ്പെക്ടർ അനൂപ് മോൻ, എസ്.സി.പി.ഒ മാരായ ജയൻ, ഷിയാസ്, ഷക്കീർ, സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് എസ്‌പി അറിയിച്ചു.

സംഭവത്തിൽ രാജേഷ് കോതമംഗലം പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.ഇതെത്തുടർന്ന് പത്രസമ്മേളനം നടത്തി വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കിട്ടു.പ്രശ്നത്തിന് പരിഹാരമാവും വരെ താനും കുടംബാംഗങ്ങളും പൊലീസ് സ്റ്റേഷനുമുന്നിൽ സത്യാഹ്രമനുഷ്ടിക്കുമെന്നും രാജേഷ് പ്രഖ്യാപിച്ചു.

ഇതിനുപിന്നാലെ മറുനാടൻ രാജേഷിന്റെ കമ്പിനിയിലെത്തി എല്ലാവിവരങ്ങളും വ്യക്തമാക്കി വിശദമായ വാർത്ത നൽകിയിരുന്നു.രാജേഷിന്റെ വിശദീകരണമുൾപ്പെടെ മറുനാടൻ ടിവിയും ഈ വിഷയം പ്രാധാന്യത്തോടെ റിപ്പോർട്ടുചെയ്തിരുന്നുസത്യാഗ്രഹം സംബന്ധിച്ച് പൊലീസിലും അറിയിപ്പുനൽകിയിരുന്നു.ഇതുപ്രകാരം കഴിഞ്ഞമാസം 27-ന് രാവിലെ 11 മുതൽ രാജേഷ്,ഭാര്യ നിഷ മാതാവ് രാജമ്മ ഇയമകൾ നയന എന്നിവർ കോതമംഗലം പൊലീസ്സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു.

അന്ന് രാവിലെയും ഈ വിഷയത്തിൽ പൊലീസ് രാജേഷുമായി ചർച്ച നടത്തിയിരുന്നു.വ്യക്തമായ മറുപിടി ലഭിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലന്നായിരുന്നു രാജേഷിന്റെ നിലപാട്.സമരം രണ്ട് മണിക്കൂർ പിന്നിട്ടതോടെ സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഡി വൈ എസ് പി സി ജി സനിൽകുമാർ രാജേഷുമായി ചർച്ച നടത്തുകയും രണ്ടാഴ്ചയ്ക്കുള്ളിൽ ഷിന്റോയെ കസ്റ്റഡിയിലെടുക്കാമെന്ന് അറിയിക്കുകയും തുടർന്ന് രാജേഷ് സത്യാഹ്രസമരം അവസാനിപ്പിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP