Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നരക്കോടി രൂപ വില വരുന്ന വജ്രാഭരണം വിൽക്കാൻ സഹായിക്കാം എന്നു പറഞ്ഞു പ്രവാസി വ്യവസായിയുടെ അടുത്തു കൂടി; എംപിയുടെ സഹോദരനെന്ന പേരിൽ മറ്റൊരാളെ പരിചയപ്പെടുത്തി തന്ത്രത്തിൽ വജ്രാഭരണം തട്ടിയെടുത്തു; പണം നൽകാതെ വഞ്ചിച്ചു; എരുമപ്പെട്ട് സ്വദേശി തട്ടിപ്പു കേസിൽ അറസ്റ്റിൽ

ഒന്നരക്കോടി രൂപ വില വരുന്ന വജ്രാഭരണം വിൽക്കാൻ സഹായിക്കാം എന്നു പറഞ്ഞു പ്രവാസി വ്യവസായിയുടെ അടുത്തു കൂടി;  എംപിയുടെ സഹോദരനെന്ന പേരിൽ മറ്റൊരാളെ പരിചയപ്പെടുത്തി തന്ത്രത്തിൽ വജ്രാഭരണം തട്ടിയെടുത്തു; പണം നൽകാതെ വഞ്ചിച്ചു; എരുമപ്പെട്ട് സ്വദേശി തട്ടിപ്പു കേസിൽ അറസ്റ്റിൽ

റയാൻ

തൃശൂർ: വിൽപ്പന നടത്താം എന്ന് വാഗ്ദാനം ചെയ്തു പ്രവാസി വ്യവസായിയുടെ ഒന്നരക്കോടി രൂപ തട്ടിച്ച പ്രതി അറസ്റ്റിൽ. എരുമപ്പെട്ടി തനപറമ്പിൽ ഹംസ മകൻ ഖമറുദ്ദീൻ 50 ആണ് പിടിയിലായത്. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണബവിഭാഗമാണ് അറസ്റ്റ് ചെയ്തത്. പൊന്നാനിയിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊന്നാനി ബസ്റ്റാണ്ടിനു സമീപം വെച്ച് പിടികൂടിയത്.

വെള്ളിയാഴ്ച പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തൃശൂരിലേക്ക് കൊണ്ടുവരിക ആയിരുന്നു. ഗൾഫിൽ നിരവധി വ്യവസായ സ്ഥാപനങ്ങൾ ഉള്ള പ്രമുഖൻ ആണ് തട്ടിപ്പിന് ഇരയായത്. ദുബൈയിൽ നിന്ന് വാങ്ങിയ ഒന്നര കോടി രൂപ വിലയുള്ള വജ്ര ആഭരണം ആണ് പ്രതി തന്ത്രംപൂർവം കൈകലാക്കിയത്.

കൊറോണ സമയത്ത് ആണ് വ്യവസായി സാമ്പത്തിക ബുദ്ധിമുട്ട് കാരണം വജ്രം വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം മനസിലാക്കിയ പ്രതി വ്യവസായിയെ സമീപിക്കുകയായിരുന്നു. താൻ നല്ല വിലയ്ക്ക് വില്കാമെന്നു ഉറപ്പ് നൽകി തന്ത്രപൂർവം കൈവശപ്പെടുത്തി. തനിക്ക് ദുബായിലും ഖത്തറിലും ബിസിനസ്സ് ഉണ്ടെന്നും എരുരുമപ്പെട്ടിലെ സൂപ്പർ മാർക്കറ്റിൽ പാർട്ണർ ആണെന്നും വിശ്വസിപ്പിച്ചു. സൂപ്പർ മാർക്കറ്റ് നടത്തുന്ന മുഹമ്മദ് റഹ്മാൻ ഹംസയെയും പരിചയപ്പെടുത്തി.

ഇയാൾ അബ്ദുൽ വഹാബ് എംപിയുടെ സഹോദരൻ ആണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. രണ്ടു പേരും കൂടി പരാതി കാരനെ നിരന്തരം ബന്ധപെട്ടു. വജ്രാഭരണത്തിന്‌ടെ പ്യുരിറ്റി സർട്ടിഫിക്കറ്റ് വേണം എന്ന് ആവശ്യപ്പെട്ടു. അത് വ്യവസായി അനുസരിച്ചു. കേസിലെ രണ്ടാം പ്രതി ആയ റഹ്മാൻ ഹംസ വജ്രം വാങ്ങാൻ സമ്മതം ആണെന്ന് അറിയിച്ചു.

ഇത് പ്രകാരം ഖമറുദ്ധീൻ വജ്രം വ്യവസായിയുടെ വടക്കഞ്ചേരിയിലെ വീട്ടിൽ വെച്ചു കൈപ്പറ്റി. പിന്നീട് പണം നൽകാതെ ഒഴിഞ്ഞുമാറി. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP