Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈനിൽ അനധികൃത ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസി സൈറ്റിൽ നുഴഞ്ഞുകയറി നടന്നത് വൻ തട്ടിപ്പ്; സിബിഐയിൽ പ്രോഗ്രാമറായ യുവാവിനെ അറസ്റ്റുചെയ്തതോടെ കൂടുതൽ പേർ കുടുങ്ങും; ഒറ്റയടിക്ക് ബുക്കുചെയ്തിരുന്നത് 800 മുതൽ 1000 ടിക്കറ്റ് വരെ; തത്കാൽ ടിക്കറ്റിനായി നടത്തിയ തട്ടിപ്പിൽ രാജ്യത്താകെ പ്രവർത്തിക്കുന്നത് വൻ ശൃംഖല; നിരവധി ട്രാവൽ ഏജന്റുമാരും കസ്റ്റഡിയിൽ; കമ്മിഷൻ കൈമാറിയത് ബിറ്റ്കോയിനിലൂടെ

ഓൺലൈനിൽ അനധികൃത ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസി സൈറ്റിൽ നുഴഞ്ഞുകയറി നടന്നത് വൻ തട്ടിപ്പ്; സിബിഐയിൽ പ്രോഗ്രാമറായ യുവാവിനെ അറസ്റ്റുചെയ്തതോടെ കൂടുതൽ പേർ കുടുങ്ങും; ഒറ്റയടിക്ക് ബുക്കുചെയ്തിരുന്നത് 800 മുതൽ 1000 ടിക്കറ്റ് വരെ; തത്കാൽ ടിക്കറ്റിനായി നടത്തിയ തട്ടിപ്പിൽ രാജ്യത്താകെ പ്രവർത്തിക്കുന്നത് വൻ ശൃംഖല; നിരവധി ട്രാവൽ ഏജന്റുമാരും കസ്റ്റഡിയിൽ; കമ്മിഷൻ കൈമാറിയത് ബിറ്റ്കോയിനിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഓൺലൈനിൽ ട്രെയിൻയാത്രയ്ക്ക് തത്കാൽ ടിക്കറ്റ് ചെയ്യുന്നതിനായി ഐആർസിടിസി വെബ്‌സൈറ്റിൽ നുഴഞ്ഞുകയറി വൻ തട്ടിപ്പ് കാലങ്ങളായി നടത്തിവന്ന സോഫ്‌റ്റ്‌വെയർ പ്രോഗ്രാമർ അറസ്റ്റിൽ. സിബിഐയിൽ തന്നെ പ്രവർത്തിച്ചുവന്ന ആളെ സിബിഐ അറസ്റ്റുചെയ്തതോടെ പുറത്തുവരുന്നത് ഏറെക്കാലമായി നടത്തിവന്ന വൻ തട്ടിപ്പാണ്.

ഒറ്റയടിക്ക് 800 മുതൽ ആയിരം തത്കാൽ ടിക്കറ്റുകൾ വരെ ഒറ്റയടിക്ക് ബുക്കു ചെയ്യാവുന്നതരത്തിൽ പ്രത്യേക സോഫ്റ്റ് വെയർ രൂപീകരിച്ച് അതിനെ ഐആർസിടിസി സൈറ്റുമായി ബന്ധപ്പെടുത്തിയായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. കുറ്റാന്വേഷണ ഏജൻസിയായ സിബിഐയിൽ അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാർഗിനെ സിബിഐ തന്നെ അറസ്റ്റ് ചെയ്തതോടെയാണ് രഹസ്യമായി നടന്നുവന്നിരുന്ന വലിയൊരു സൈബർ കുറ്റകൃത്യം വെളിച്ചത്തായത്.

ഓൺലൈനിൽ റെയിൽവേ തത്കാൽ ടിക്കറ്റുകൾ ബുക്കുചെയ്യുന്നത് സാധാരണക്കാർക്ക് പലപ്പോഴും ബാലികേറാമലയാണ്. ഇത്തരത്തിൽ നിരവധി പരാതികളാണ് ഉയരുന്നത്. ബുക്കിങ് തുടങ്ങി നിമിഷങ്ങൾക്കകം ടിക്കറ്റ് തീർന്നുപോകുകയും ബുക്കിങ് നടത്തിയാൽ തന്നെ വെയ്റ്റിങ് ലിസ്റ്റിലായി കാശുപോകുകയും ചെയ്യുന്നതാണ് പലരുടേയും അനുഭവം. ഇത്തരം പരാതികൾ നിരന്തരം ഉയർന്നതോടെയാണ് ഇതിൽ അന്വേഷണം നടന്നത്. രാജ്യത്താകമാനം വ്യാപിച്ച വലിയ തട്ടിപ്പാണ് സിബിഐ കണ്ടെത്തിയതെന്നാണ് ആദ്യ റിപ്പോർട്ടുകൾ.

എന്നാൽ, ചില ട്രാവൽ ഏജൻസികളിൽ വഴി ബുക്ക് ചെയ്താൽ ബർത്ത് ഉറപ്പായും ലഭിക്കുകയും അതേസമയം നേരിട്ട് ഓൺലൈനിൽ ബുക്ക് ചെയ്യാൻ നോക്കിയാൽ ടിക്കറ്റ് കിട്ടാതിരിക്കുകയും ചെയ്യാറുണ്ട്. ഇതോടെയാണ് ഇത്തരമൊരു തട്ടിപ്പിനെ പറ്റി അന്വേഷണം നടന്നത്. റെയിൽവെയിലെ ഉന്നതർക്കും രാജ്യത്ത് പലയിടത്തുമുള്ള ട്രാവൽ ഏജൻസികൾക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഐആർസിടിസിയുടെ വെബ്സൈറ്റിൽ വലിയ തിരിമറികൾ നടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയൊരു ശൃംഖല പ്രവർത്തിക്കുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഐടി നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് അജയ് ഗാർഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ മുംബൈ, ഉത്തർപ്രദേശില ജൗൻപുരിൽനിന്ന് നിരവധി ട്രാവൽ ഏജന്റുമാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ 89.42 ലക്ഷരൂപയും 61.29 ലക്ഷത്തിന്റെ സ്വർണവും നിരവധി കമ്പ്യൂട്ടർ-അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തിവരികയാണെന്നും സിബിഐ അറിയിച്ചു.

ഐആർസിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തിൽ നുഴഞ്ഞുകയറി പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തത്കാൽ ടിക്കറ്റുകൾ വൻതോതിൽ അനധികൃതമായി ബുക്ക് ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ഒറ്റയടിക്ക് 800 മുതൽ 1000 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പറ്റുന്ന രീതിയിലാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരുന്നത്.

മുൻപ് ഐആർസിടിസി വെബ്സൈറ്റിന്റെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അജയ് ഗാർഗ്, സൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആണ് ത്ട്ടിപ്പിന് കളമൊരുക്കിയത്. വൻതോതിൽ കമ്മിഷൻ ഇതിന്റെ പേരിൽ ഒഴുകിയതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ പല സ്ഥലങ്ങളിലെയും ട്രാവൽ ഏജൻസികൾ അനധികൃതമായി തത്കാൽ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ഐആർസിടിസി വെബ്സൈറ്റിന്റെ ദൗർബല്യങ്ങൾ കൃത്യമായി അറിയാവുന്ന അജയ് അത് ഉപയോഗപ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. ഇത് പിന്നീട് രാജ്യത്തെ പല ട്രാവൽ ഏജൻസികൾക്കും വിൽക്കുകയായിരുന്നു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടക്കുന്ന ബുക്കിങ്ങുകൾക്കനുസരിച്ച് നിശ്ചിത തുക തനിക്ക് ലഭിക്കുന്ന വിധത്തിലായിരുന്നു ഇടപാട്. ഈ വിധത്തിൽ വലിയ തുകയാണ് ഓരോ ദിവസവും ബിറ്റ്കോയിൻ, ഹവാല നെറ്റ്‌വർക്ക് വഴി ഇയാൾ നേടിക്കൊണ്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP