Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് മക്കളുടെ അമ്മയെ പ്രാർത്ഥനയ്‌ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പിന്നെ എല്ലാം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണവും കാർ വാങ്ങാനടക്കം നാലു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കലും; എല്ലാം ഭർത്താവ് അറിഞ്ഞെന്ന് മനസ്സിലായപ്പോൾ മാനസിക പീഡനം; എല്ലാത്തിനും തെളിവായി പെൻഡ്രൈവിലെ ശബ്ദ സംഭാഷണം; വർഗീസ് മാർക്കോസ് അച്ചനെ കുടുക്കിയത് വീട്ടമ്മയുടെ ആത്മഹത്യ; ഓർത്തഡോക്‌സ് സഭ നടപടിയെടുത്ത ആര്യാട്ടെ വൈദികൻ കാട്ടിയ ക്രൂരതയുടെ കഥ  

രണ്ട് മക്കളുടെ അമ്മയെ പ്രാർത്ഥനയ്‌ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പിന്നെ എല്ലാം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണവും കാർ വാങ്ങാനടക്കം നാലു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കലും; എല്ലാം ഭർത്താവ് അറിഞ്ഞെന്ന് മനസ്സിലായപ്പോൾ മാനസിക പീഡനം; എല്ലാത്തിനും തെളിവായി പെൻഡ്രൈവിലെ ശബ്ദ സംഭാഷണം; വർഗീസ് മാർക്കോസ് അച്ചനെ കുടുക്കിയത് വീട്ടമ്മയുടെ ആത്മഹത്യ; ഓർത്തഡോക്‌സ് സഭ നടപടിയെടുത്ത ആര്യാട്ടെ വൈദികൻ കാട്ടിയ ക്രൂരതയുടെ കഥ   

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓർത്തഡോക്സ് വൈദികന്റെ ലൈംഗിക പീഡനവും ബ്ലാക്ക് മെയിലിംഗും കാരണം കോട്ടയത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. 2018 സെപ്റ്റംബറിലെ ആത്മഹത്യയ്ക്ക് കുടുംബം നീതി തേടി അലഞ്ഞു. ഒടുവിൽ ഈ പോരാട്ടം വിജയിക്കുകയാണ്.അനാശാസ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മൂന്ന് വൈദികരെ താൽക്കാലികമായി ഒഴിവാക്കിയത് ഇതിന് തെളിവാണ്.

ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട കൂരോപ്പട സ്വദേശി ഫാ. വർഗീസ് മർക്കോസ്, മീനടം സ്വദേശി ഫാ. വർഗീസ് എം.വർഗീസ് (ജിനൊ), പാക്കിൽ സ്വദേശി ഫാ. റോണി വർഗീസ് എന്നിവരെയാണ് സഭയുടെ കീഴിലുള്ള പള്ളികളിൽ ആത്മീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പ്രാഥമിക നടപടി മാത്രമാണിപ്പോൾ എടുത്തിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിന് ശേഷമാകും വിശദമായ നടപടി. സഭാവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വൈദികർക്ക് എതിരേ അനാശാസ്യം ഉൾപ്പെടെ അനേകം പരാതികൾ ഉയരുകയും നിയമ നപടികൾ നടക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. വൈദികരെ പുറത്താക്കി മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളിൽ വായിക്കുമെന്നാണ് വിവരം. കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നയാളാണ് ഫാ. വർഗ്ഗീസ് മർക്കോസ് ആര്യാട്ട്.

ആര്യാട്ട് റവ. ഫാദർ വർഗീസ് മാർക്കോസിന്റെ പീഡനം മൂലമാണ് ഭാര്യ ആത്മഹത്യ ചെയ്തത് എന്ന് റെജി തെളിവുകൾ നിരത്തി സമർത്ഥിച്ചിട്ടുണ്ട്. നാല് ലക്ഷത്തിലധികം രൂപയും യുവതിയിൽ നിന്നും മാർക്കോസ് കൈക്കലാക്കി.യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ കുടുംബം കോട്ടയം കാതോലിക്കാ ബാവക്ക് തെളിവുകൾ സഹിതം പരാതി നൽകിയെങ്കിലും മാർക്കോസിനെ സംരക്ഷിക്കാനും പരാതിക്കാരെ കുടുക്കാനുമാണ് സഭ ശ്രമിച്ചത്. ശബ്ദ തെളിവുകൾ പോലുമുള്ള കേസിൽ പൊലീസും കുറ്റവാളിക്കൊപ്പമാണ്. കുഴിമറ്റം സെന്റ് ജോൺസ് പള്ളി വികാരിയായിരിക്കെയാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയുമായി ഫാദർ മാർക്കോസ് ബന്ധം സ്ഥാപിച്ചത്. മൂന്നു വർഷം മുൻപ് പ്രത്യേക പ്രാർത്ഥനക്കെന്നു പറഞ്ഞ് യുവതിയെ മാർക്കോസ് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യുവതിയെ തുടർച്ചയായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും കാർ വാങ്ങാനടക്കം യുവതിയിൽ നിന്നും പലപ്പോഴായി നാലു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയുമായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഫാ.മാർക്കോസ്. .

സംഭവം മനസ്സിലാക്കിയ ഭർത്താവ് യുവതിയോട് ഇനി വൈദികന് വഴങ്ങേണ്ടെന്നും സംഭവിച്ചകാര്യങ്ങളിൽ മാനസിക പ്രശ്നം അനുഭവിക്കേണ്ടെന്നും പറഞ്ഞു. വൈദികനെയും ഭർത്താവ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പക്ഷെ മാർക്കോസ് യുവതിയെ തുടർന്നും മാനസിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. തുടർന്ന് യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും മകനും ചേർന്ന് കാതോലിക്കാ ബാവയെ സമീപിച്ച് പരാതി നൽകി. പരാതിക്കൊപ്പം തെളിവായി നൽകിയ പെൻഡ്രൈവിലെ ശബ്ദരേഖയിൽ യുവതിയെ ചൂഷണം ചെയ്തകാര്യവും പണം വാങ്ങിയ കാര്യവും മാർക്കോസ് തന്നെ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കാതോലിക്കാ ബാവ പരാതി തള്ളിക്കളയുകയായിരുന്നു ആദ്യം ചെയ്തത്. അതിന് ശേഷവും ഭർത്താവ് പോരാട്ടം തുടർന്നു.

യുവതിയുടെ കുടുംബം ഭദ്രാസന സെക്രട്ടറിക്ക് പരാതിയുടെ പകർപ്പും തെളിവുകളും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ഭദ്രാസന കൗൺസിൽ ചേർന്ന് വൈദികനെ നിർബന്ധിത അവധിയെടുപ്പിച്ചു. കാതോലിക്കാ ബാവയാകട്ടെ ഫാ. മാർക്കോസിൽ നിന്നും യുവതിയുടെ ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഒരു പരാതിയും എഴുതി വാങ്ങി. .എസ്‌പിക്ക് സഭ യുവതിയുടെ കുടുംബത്തിന്റെ പരാതി കൈമാറിയെങ്കിലും തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയില്ല. അന്വേഷണത്തിൽ ഫാദർ മാർക്കോസിനെതിരായ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. നേരത്തെ ഫാദർ മാർക്കോസ് ജോലി ചെയ്തിരുന്ന പാമ്പാടി പള്ളിയിലെ ഒരു സ്ത്രീയെ ഇയാൾ സമാനമായി ചൂഷണം ചെയ്യുകയും പണം വാങ്ങുകയും ചെയ്തതും പൊലീസ് കണ്ടെത്തി. എങ്കിലും ഫാദർ മാർക്കോസിനെ അറസ്റ്റ് ചെയ്യാനോ കർശനമായ നടപടികൾ സ്വീകരിക്കാനോ പൊലീസും തയ്യാറായില്ല.

ഉന്നത തല ഇടപെടലായിരുന്നു എല്ലാത്തിനും കാരണം. ഏതായാലും ഭാര്യയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായവരെ കണ്ടെത്താൻ ഏതറ്റം വരേയും പോകുമെന്ന് റെജി വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയായാലേ അച്ചനെതിരെ നടപടി എടുക്കൂവെന്ന നിലപാടിലായിരുന്നു ഓർത്തഡോക്സ് സഭ. പരാതിയിൽ വിശദ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പൊലീസിന്റെ കണ്ടെത്തുകൾക്ക് അനുസരിച്ച് നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു. ഷൈനിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഡൈനിങ് ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. 150 മീറ്റർ അകലെ വീടുകളുണ്ടായിട്ടും അസ്വാഭികമായി ആരും ഒന്നും കേട്ടില്ല.

ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന ഒരാൾ വീടിന്റെ വാതിലുകളെല്ലാം തുറന്നിട്ട ശേഷം മരിക്കുമോ എന്ന സംശയവും വീട്ടുകാർ ഉയർത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു ലിറ്റർ മണ്ണെണ്ണ ഉപയോഗിച്ചാണ് ഷൈനി ജീവനൊടുക്കിയത്. കാലുകൾ ഒഴികെ മറ്റ് ശരീരഭാഗങ്ങളെല്ലാം പൂർണമായും കത്തിക്കരിഞ്ഞിരുന്നു. മുറിയിലെ മറ്റ് ഉപകരണങ്ങളിലേയ്‌ക്കൊന്നും തീ പടർന്നിട്ടുമില്ല. ഇതെല്ലാം സശയത്തിന് ഇട നൽകിയിരുന്നു.

ആലപ്പുഴയിലെ ഒരു പള്ളിയിൽ കുർബാന അർപ്പിച്ചുവരികയാണ് വർഗീസ് മർക്കോസ് ആര്യാട്ട്. ഇദ്ദേഹത്തിനെതിരേ അവിഹിതബന്ധവും പണമിടപാട് ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് സഭാനേതൃത്വത്തിനു പരാതി നൽകിയിരുന്നു. പൊലീസിനു നൽകിയ പരാതിയിൽ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരികയാണ്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യുമെന്നാണ് സൂചന. തുടർന്ന് പരാതിയിൽ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. കമ്മിഷൻ റിപ്പോർട്ടാകും നിർണ്ണായകമാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP