Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പരിശോധനയ്ക്കിടയിൽ രഹസ്യഭാഗങ്ങളിൽ കൈക്രിയ നടത്തിയ വൈദീകൻ പ്രാർത്ഥിച്ച് രോഗം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പിന്നീട് കെട്ടിപ്പിടിച്ചു; തടികുറയ്ക്കാൻ ചികത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വൈദീകൻ അറസ്റ്റിൽ; കുടുങ്ങിയത് അടിമാലി പാലക്കാടൻ ഫാ റെജി വർഗീസ്

പരിശോധനയ്ക്കിടയിൽ രഹസ്യഭാഗങ്ങളിൽ കൈക്രിയ നടത്തിയ വൈദീകൻ പ്രാർത്ഥിച്ച് രോഗം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പിന്നീട് കെട്ടിപ്പിടിച്ചു; തടികുറയ്ക്കാൻ ചികത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വൈദീകൻ അറസ്റ്റിൽ; കുടുങ്ങിയത് അടിമാലി പാലക്കാടൻ ഫാ റെജി വർഗീസ്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: തടികുറയ്ക്കാൻ ചികത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വൈദീകൻ അറസ്റ്റിൽ. അടിമാലി പാലക്കാടൻ ഫാ. റെജി വർഗീസിനെ(55)യാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഇന്നലെ വൈകിട്ടാണ് 22 കാരിയായ അടിമാലി സ്വദേശിനി വൈദീകൻ നടത്തിവന്നിരുന്ന പാലക്കാടൻ ആയുർവ്വേദ ഡ്സ്പെൻസറിയിൽ ചികത്സതേടിയെത്തിയത്.

തടികുറയ്ക്കാനായി പല ആശുപത്രികളിലും ചികത്സ നടത്തിയെങ്കിലും ഫലം കണാത്ത സാഹചര്യത്തിൽ, ആയുർവ്വേദ ചികത്സയാണ് ഉത്തമെന്ന് അടുപ്പക്കാരിൽ ഏതാനും പേർ ഉപദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് വൈദീകന്റെ ചികത്സ കേന്ദ്രത്തിൽ യുവതി എത്തുന്നത്. പിരശോധനയ്ക്കിടയിൽ രഹസ്യഭാഗങ്ങളിൽ കൈക്രീയ നടത്തിയ വൈദീകൻ പ്രാർത്ഥിച്ച് രോഗം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പിന്നീട് കെട്ടിപ്പിടിക്കുകയും മറ്റും ചെയ്തുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

ഴിഞ്ഞ 20 വർഷമായി അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുകയാണ് വൈദികൻ. ഇയാൾ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. ഫാ. റെജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പണിക്കൻകുടി മാർ ഗ്രിഗോറിയോസ് പള്ളിയിലാണ് നിലവിൽ ഇയാൾ ജോലി നോക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP