Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കുമ്പസാരക്കൂട്ടിലെ ഏറ്റുപറച്ചിൽ മുതലെടുത്ത് യുവതിയെ ആദ്യം ചൂഷണം ചെയ്തത് മുൻ വൈദികൻ ബിജു പൂത്തോട്ടലിൽ; ഇടവകയുടെ സ്‌കൂളിൽ നഴ്‌സറി ടീച്ചറായി ജോലി നൽകി വശത്താക്കി ലൈംഗിക ചൂഷണം; പുതുതായി വന്ന അച്ചൻ ഇക്കിളി സംസാരവുമായി 'തന്റെ' ആളോട് അടുത്തുകൂടിയപ്പോൾ ഒട്ടും സഹിച്ചില്ല; തലശേരി അതിരൂപതയിലെ പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ 'അവിഹിതം' പുറത്തുവരാൻ കാരണം മുൻ വൈദികന്റെ പണി തന്നെ

കുമ്പസാരക്കൂട്ടിലെ ഏറ്റുപറച്ചിൽ മുതലെടുത്ത് യുവതിയെ ആദ്യം ചൂഷണം ചെയ്തത് മുൻ വൈദികൻ ബിജു പൂത്തോട്ടലിൽ; ഇടവകയുടെ സ്‌കൂളിൽ നഴ്‌സറി ടീച്ചറായി ജോലി നൽകി വശത്താക്കി ലൈംഗിക ചൂഷണം; പുതുതായി വന്ന അച്ചൻ ഇക്കിളി സംസാരവുമായി 'തന്റെ' ആളോട് അടുത്തുകൂടിയപ്പോൾ ഒട്ടും സഹിച്ചില്ല; തലശേരി  അതിരൂപതയിലെ പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ 'അവിഹിതം' പുറത്തുവരാൻ കാരണം മുൻ വൈദികന്റെ പണി തന്നെ

ആർ പീയൂഷ്

കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള പൊട്ടൻ പ്ലാവ് സെന്റ് ജോസഫ് ചർച്ചിലെ വൈദികൻ മാത്യു മുല്ലപ്പള്ളിൽ എന്ന അനീഷിന്റെ അവിഹിത ഇടപാടുകൾ പുറത്തറിയാൻ കാരണം ഇതേ ഇടവകയിലെ മുൻ വൈദികൻ ബിജു പൂത്തോട്ടലിന്റെ കുടിപ്പക. മാത്യു മുല്ലപ്പള്ളിലുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന യുവതി ബിജു പൂത്തോട്ടലുമായും അവിഹിത ബന്ധം പുലർത്തിയിരുന്നതായാണ് വിവരം. ഈ വിവരങ്ങൾ പ്രതിപാദിക്കുന്ന ബിജു പൂത്തോട്ടലും അമ്പാട്ട് പോൾ എന്ന വ്യക്തിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ പൊട്ടൻ പ്ലാവ് ഇടവകയിലെ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളുടെ രഹസ്യങ്ങളാണ് മറ നീക്കി പുറത്ത് വരുന്നത്.

മാത്യു മുല്ലപ്പള്ളിൽ വൈദികനായി ഇവിടെ എത്തുന്നതിന് മുൻപ് ബിജു പൂത്തോട്ടലാണ് ഇപ്പോൾ ആരോപണം നേരിടുന്ന യുവതിയുമായി ബന്ധം പുലർത്തിയിരുന്നത്. യുവതി കുമ്പസാരക്കൂട്ടിൽ നടത്തിയ ഏറ്റു പറച്ചിൽ മുതലെടുത്താണ് ഇയാൾ മുതലെടുപ്പ് നടത്തിയത്. ഇടവകയുടെ സമീപത്തുള്ള ഒരു അങ്കണവാടിയിൽ ടീച്ചറായി ജോലി വാഗ്ദാനം നൽകി ഇതേ ഇടവകയിലുള്ള പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവ് ശാരീരികമായി ഉപയോഗിച്ചു എന്നും എന്നാൽ ജോലി നൽകിയില്ലാ എന്നുമാണ് കുമ്പസാരത്തിനിടയിൽ യുവതി വൈദികനോട് വെളിപ്പെടുത്തിയത്. പിന്നീട് ഇടവകയുടെ സ്‌കൂളിൽ നഴ്സ്റി ടീച്ചറായി ജോലി നൽകിയാണ് യുവതിയെ ഇയാൾ വശത്താക്കിയത്. യുവതിയെ കൂടാതെ കന്യാസ്ത്രീ അടക്കം ഇടവകയിലെ മറ്റു പെൺകുട്ടികളെ വരെ ചൂഷണം ചെയ്തതായി അമ്പാട്ട് പോളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ബിജു പൂത്തോട്ടലിൽ വ്യക്തമാക്കുന്നുണ്ട്.

ബിജു പൂത്തോട്ടലിൽ ചൂഷണം ചെയ്ത യുവതിയെ മാത്യു മുല്ലപ്പള്ളിൽ ഇടവക വികാരിയായി എത്തിയപ്പോൾ അശ്ലീലം പറഞ്ഞ് അടുത്തു കൂടുകയുണ്ടായി. ഈ വിവരം യുവതി ബിജു പൂത്തോട്ടലിനെ അറിയിച്ചു. താനുമായി ബന്ധമുള്ള യുവതിയെ മാത്യു മുല്ലപ്പള്ളി വശീകരിക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞതോടെ ബിജു വൈദികന് തിരിച്ചു പണികൊടുക്കാൻ തീരുമാനിച്ചു. അതിനായി യുവതിയെ കൊണ്ട് തലശ്ശേരി അതിരൂപതയുടെ പിതാവായ ജോർജ്ജ് ഞരളക്കാട്ടിന്റെ അടുത്ത് മാത്യു മുല്ലപ്പള്ളിലിനെതിരെ പരാതി പറയിച്ചിരുന്നു. പിതാവുമായി ആരോപണ വിധേയയായ യുവതി സംസാരിക്കുന്ന ഫോൺ സംഭാഷണവും പുറത്തു വന്നിരിക്കുകയാണ്. എന്നാൽ പരാതിയിൽ കാര്യമായ നടപടിയൊന്നും അതിരൂപത എടുത്തിരുന്നില്ല. ഇതിനാൽ യുവതിയെ പലതും പറഞ്ഞ് മാത്യു മുല്ലപ്പള്ളിൽ വശീകരിച്ച് ചൂഷണം ചെയ്യുകയായിരുന്നു. ഇത് മനസ്സിലാക്കിയ ജിജു പൂത്തോട്ടലിൽ വൈദികനെ കുറിച്ചുള്ള ആരോപണങ്ങൾ അമ്പാട്ട് പോളിനെ അറിയിക്കുകയും പിന്നീട് അമ്പാട്ട് പോൾ വൈദികനെതിരായുള്ള എല്ലാ തെളിവുകളും ശേഖരിക്കുകയുമായിരുന്നു.

വൈദികന്മാരുടെ ഫോൺ സംഭാഷണം പുറത്ത് വന്നതോടെ തലശ്ശേരി അതിരൂപതയ്ക്ക് ഏറെ മാനക്കേടുണ്ടായിരിക്കുകയാണ്. പൊട്ടൻ പ്ലാവ് ഇടവകയിലെ അവിഹിത ബന്ധങ്ങൾ അന്വേഷിക്കുവാനായി അതിരൂപത ഒരു പ്രത്യേക അന്വേഷണക്കമ്മറ്റി രൂപീകരിക്കാൻ പദ്ധതിയിടുന്നതായി വിവരമുണ്ട്. അതിരൂപതയിലെ പ്രധാനികളുമായി ഇതിനെ പറ്റി ചർച്ച നടന്നതായാണ് വിവരം. സഭാ വിരുദ്ധമായ പ്രവർത്തനം നടത്തിയ വൈദികർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവിശ്യവുമായി ഒരു കൂട്ടം വൈദികർ രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകയിലെയും വിശ്വാസികളും വൈദികർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ബിജു ജോസഫ് എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പൊട്ടൻ പ്ലാവ് ഇടവകയിലെ വൈദികനെതിരെയുള്ള ആരോപണം ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് പലരും ഇതേറ്റെടുക്കുകയായിരുന്നു. പള്ളിയിലെ തന്നെ ആളുകളാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. ഇടവകാംഗങ്ങൾ യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വൈദികൻ ബലാൽക്കാരമായി കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് പറഞ്ഞത്. ഇതിനിടയിലാണ് വൈദികൻ പള്ളിയിൽ നിന്നും ആരും അറിയാതെ കടന്ന് കളഞ്ഞത് എന്നാണ് ആരോപണം. പിന്നീട് കാസർഗോഡുള്ള ചുള്ളി ഇടവകയിലേക്ക് വൈദികനെ സ്ഥലംമാറ്റി എന്ന വിവരമാണ് ഇടവകാംഗങ്ങൾക്ക് ലഭിച്ചത്.\

ഏതാനം ദിവസങ്ങളായി വൈദികനെതിരായി നിരവധി ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് തലശ്ശേരി രൂപത മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വൈദികന്റെ കുറ്റ സമ്മതം നടത്തുന്ന ഫോൺ സംഭാഷണം പുറത്തു വന്നത്. ഇതോടെ തലശ്ശേരി രൂപതയുടെ വാദം പൊളിഞ്ഞു. ഇപ്പോൾ ഈ ഇടവകയിലെ മുൻ വികാരിയും ഇത്തരത്തിൽ അസാന്മാർഗ്ഗിക പ്രവർത്തനം നടത്തി എന്ന് സമ്മതിക്കുന്ന ഫോൺ സംഭാഷണം കൂടി പുറത്ത് വന്നിരിക്കുകയാണ്.

പോൾ എന്ന വ്യക്തിയുമായി വൈദികർ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖയിൽ നിന്നാണ് ഇത്രയും വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഫോൺ സംഭാഷണത്തിൽ പോൾ വൈദികരുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP