Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൂടംകുളം ലൈൻവലിക്കെതിരേ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ രണ്ടു പിഞ്ചു മക്കളെയും ഒക്കത്തെടുത്ത് അറസ്റ്റ് വരിച്ചു; നാട്ടുകാർക്കെല്ലാം തികഞ്ഞ മനുഷ്യസ്നേഹി; സെമിനാരിയിൽ പഠിക്കാതെ അച്ചനായി; കടമ്പനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സ്വാഭാവിക മരണമാക്കാനുള്ള ശ്രമം പൊളിച്ചത് രഹസ്യാന്വേഷണ വിഭാഗം

കൂടംകുളം ലൈൻവലിക്കെതിരേ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ രണ്ടു പിഞ്ചു മക്കളെയും ഒക്കത്തെടുത്ത് അറസ്റ്റ് വരിച്ചു; നാട്ടുകാർക്കെല്ലാം തികഞ്ഞ മനുഷ്യസ്നേഹി; സെമിനാരിയിൽ പഠിക്കാതെ അച്ചനായി; കടമ്പനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സ്വാഭാവിക മരണമാക്കാനുള്ള ശ്രമം പൊളിച്ചത് രഹസ്യാന്വേഷണ വിഭാഗം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒടുക്കം പോസ്റ്റുമോർട്ടത്തിൽ സത്യം തെളിഞ്ഞു. കടമ്പനാട് സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടൽ പൈറ്റുകാല മനക്കരയിൽ ഫാ.ഡേവിഡ് ജോയി (റോയി, 43)യുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സഭയിലെ ഒരു വിഭാഗവും കൂടൽ പൊലീസും ചേർന്ന് സ്വാഭാവിക മരണമാക്കാൻ ശ്രമിച്ച കേസ് ആത്മഹത്യയാണെന്ന് തെളിഞ്ഞത് പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിന്റെ ഇടപെടൽ മൂലമാണ്. ഞായറാഴ്ച വൈകിട്ടാണ് കൂടലിലെ വീട്ടിനുള്ളിൽ റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം തൂങ്ങി നിൽക്കുന്നത് കണ്ട ആരോ അഴിച്ചു താഴത്തിറക്കി കിടത്തുകയായിരുന്നു.

മരണം സ്വാഭാവികമെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ആദ്യമൊക്കെ ആ രീതിയിൽ തന്നൊയണ് പ്രചാരണവും നടന്നത്. പൊലീസും ഇത് സ്വാഭാവിക മരണമായി ചിത്രീകരിച്ചു. അച്ചന്റേത് ആത്മഹത്യ ആണെന്ന് വന്നാൽ ഓർത്തഡോക്സ് സഭയിലെ അടൂർ-കടമ്പനാട് ഭദ്രാസനാധിപനും പള്ളിയിലെ മുഖ്യവികാരിയും അടക്കമുള്ളവർ തൂങ്ങുമെന്ന് മനസിലാക്കിയാണ് അട്ടിമറിക്ക് കളമൊരുങ്ങിയത്. കൂടലിൽ നിന്നുള്ള രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്വാഭാവിക മരണമെന്നാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ നാട്ടുകാർ എതിർപ്പ് അറിയിച്ചതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നതതല അന്വേഷണം നടത്തി. അച്ചന്റേത് ആത്മഹത്യയാണെന്ന് സംശയം ഉയർന്നതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു. അവിടെ നടത്തിയ പോസ്്റ്റുമോർട്ടത്തിലാണ് തൂങ്ങി മരണം സ്ഥിരീകരിച്ചത്. ഈ വിവരം ഇപ്പോഴും കൂടൽ പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

വിവരം അന്വേഷിച്ച് വിളിച്ച മാധ്യമപ്രവർത്തകരോട് സ്വാഭാവിക മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നാണ് എസ്ഐ സേതുനാഥ് പറഞ്ഞത്.സെമിനാരിയിൽ പഠിക്കാതെ അച്ചനായ ആളാണ് റോയി. പള്ളികളിൽ വികാരിമാർക്കൊപ്പം നിന്ന് കുർബാനയും മറ്റ് ശുശ്രൂഷകളും പഠിച്ചാണ് അച്ചൻ പട്ടം നേടിയത്. നാട്ടുകാർക്കും ഇടവകയിൽ ഒരു വിഭാഗത്തിനും അച്ചൻ പ്രിയങ്കരനായിരുന്നു. കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള ലൈൻ വലിക്കുന്നതിനെതിരേ രൂപീകരിച്ച സമരസമിതിയുടെ മുൻ നിരയിൽ അച്ചനുണ്ടായിരുന്നു. അന്ന് പവർഗ്രിഡ് ഉദ്യോഗസ്ഥരെ തടയാൻ വന്ന അച്ചന്റെ രണ്ടു ഒക്കത്തുമായി രണ്ടു പിഞ്ചുപെൺമക്കളുമുണ്ടായിരുന്നു. അച്ചനൊപ്പം ഇവരെയും പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു.

പള്ളിയുടെ കാര്യത്തിൽ ആത്മാർഥമായി നില കൊണ്ടയാളാണ് അച്ചൻ. ഇടവകയിയെ ശുശ്രൂഷകൾക്കും കുർബാനയ്ക്കും മറ്റു ചടങ്ങുകൾക്കുമൊന്നിനും പോക്കറ്റ് മണി വാങ്ങൂന്ന പതിവ് അച്ചനില്ലായിരുന്നു. മറ്റ് പുരോഹിതന്മാർ ചോദിച്ച് പണം വാങ്ങുമ്പോൾ മൂന്നു പെൺമക്കളുടെ പിതാവ് ആയിരുന്നിട്ടു കൂടി, പോക്കറ്റ് മണി വാങ്ങുന്ന രീതി അച്ചൻ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പള്ളിയിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന് തുണ. മക്കളുടെ വിദ്യാഭ്യാസം അടക്കം എല്ലാ ചെലവും ഇതു കൊണ്ടാണ് നടത്തിയിരുന്നത്. മദ്യപിച്ചെത്തി ഭാര്യയെ അച്ചൻ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ആറ് മാസമായി കടമ്പനാട് സെന്റ്തോമസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി ചുമതലവഹിക്കുകയായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പള്ളി ചുമതലകളിൽ നിന്ന് ഫാ. ഡേവിഡ് ജോയിയെ അടൂർ കടമ്പനാട്ഭ ദ്രാസനാധിപൻ ഇടപെട്ട് മാറ്റിനിർത്തി.

പള്ളി ചുമതലയുള്ള ചിലർ ഭദ്രാസനാധിപന് പരാതി നൽകിയതിനെ തുടർന്നായിരുന്നു മാറ്റിനിർത്തൽ. അന്നു മുതൽ ഇദ്ദേഹം മാനസികസംഘർഷത്തിലായിരുന്നു. പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ തന്റെ മരണത്തിന് ഉത്തരവാദി മുഖ്യ വികാരി ആയിരിക്കുമെന്ന് ഇദ്ദേഹം പലരോടും പറഞ്ഞിരുന്നു. വികാരിയുടെ കുടുംബ വഴക്ക് ചിലർ മുതലെടുത്തുവെന്നും പറയുന്നു. ഭാര്യയെ കൊണ്ട് ഭദ്രാസനാധിപന് പരാതി നൽകിപ്പിച്ചുവെന്നും സസ്പെൻഷന് ഇതു കാരണമായി. കൂടൽ പൊലീസ് സ്റ്റേഷന് തൊട്ടു മുന്നിലാണ് സംഭവം നടന്നത്. അച്ചന്റെ മരണത്തിന് ഉത്തരവാദികൾ ആയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP