Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

നഴ്‌സിങ് വിദ്യാർത്ഥിനി ഫൗസിയയെ ആഷിഖ് കൊലപ്പെടുത്തിയത് ഹോട്ടലിൽ വെച്ച്; രംഗം മൊബൈലിൽ പകർത്തി 'സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കി' എന്ന് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; പിതാവിനും ദൃശ്യങ്ങൾ അയച്ചു നൽകി; ചെന്നൈയിലേത് അതിക്രൂര കൊലപാതകം

നഴ്‌സിങ് വിദ്യാർത്ഥിനി ഫൗസിയയെ ആഷിഖ് കൊലപ്പെടുത്തിയത് ഹോട്ടലിൽ വെച്ച്; രംഗം മൊബൈലിൽ പകർത്തി 'സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കി' എന്ന് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; പിതാവിനും ദൃശ്യങ്ങൾ അയച്ചു നൽകി; ചെന്നൈയിലേത് അതിക്രൂര കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചെന്നൈയിൽ കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരും പ്രായപൂർത്തിയാകും മുമ്പ് വിവാഹിതരായവരാണെന്നും ഇതിൽ ഒരു കുട്ടിയുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. നഴ്‌സിങ് വിദ്യാർത്ഥിനിയായ ഫൗസിയയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഹോട്ടൽമുറിയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുതാതിയ ശേഷം കൊല്ലുന്ന രംഗം യുവാവ് മൊബൈലിൽ പകർത്തി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു.

കൊല്ലം തെന്മല ഊരുകുന്ന് കാമ്പുളിനിൽ വീട്ടിൽ ബദറുദ്ദീന്റെ മകളാണ് ഫൗസിയ. സംഭവത്തിൽ ഫൗസിയയുടെ കാമുകൻ കൊല്ലം സ്വദേശി എം. ആഷിഖിനെ (20)അറസ്റ്റു ചെയ്തു. ചെന്നൈ ക്രോംപെട്ടിലെ ബാലാജി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് ഫൗസിയ. കാലയ്ക്ക് ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും പെൺകുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതിക്രൂര കൊലപാതകത്തിന് പിന്നിൽ പ്രണയച്ചതിയെന്നാണ് പൊലീസും നൽകുന്ന വിവരം.

വളരെ ആസൂത്രിതമായാണ് ആഷിഖ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച ക്രോംപെട്ടിലെ ഹോട്ടലിൽ ആഷിഖ് ഫൗസിയക്കൊപ്പം മുറിയെടുത്തിരുന്നു. ഇവിടെ വെച്ച് ഇരുവരും തമ്മിൽ വഴക്കുണടാകുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. ആശിഖിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഫൗസിയ സംശയിച്ചു. ആഷിഖിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെച്ചൊല്ലിയാണ് ഇരുവരും ഹോട്ടലിൽ വഴക്കുണ്ടായത്. ഇതിനിടെയാണ് കൊലപാതകം നടത്തിയത്.

ആഷിഖ് തന്റെ ടീഷർട്ടുകൊണ്ട് ഫൗസിയയുടെ കഴുത്തുമുറുക്കി കൊലപ്പെടുത്തുകയാണ് ഉണ്ടായത്. ഈ രംഗം മൊബൈലിൽ പകർത്തി ആഷിഖ് വാട്സാപ്പ് സ്റ്റാറ്റസാക്കി. ഫൗസിയയുടെ ചില സുഹൃത്തുക്കൾ ഈ സ്റ്റാറ്റസ് കണ്ട് ഭയന്ന് വിവരം പൊലീസിൽ അറിയിച്ചു. ഉടൻ പൊലീസ് സംഘം ഹോട്ടലിലെത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. ഫൗസിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപെട്ട് സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി.

ആഷിഖും ഫൗസിയയും അടുപ്പത്തിലായിരുന്നെന്നും പ്രായപൂർത്തിയാവുന്നതിനുമുമ്പ് ഇവർ വിവാഹിതരായെന്നും അതിൽ ജനിച്ച കുഞ്ഞ് മൈസൂരിലെ ആശ്രമത്തിൽ കഴിയുകയാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ചതിനാൽ ആഷിഖിനെ നേരത്തെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നതായും പറയുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും ആഷിഖ് ഫൗസിയയെ കാണാൻ ചെന്നൈയിൽ താമസമാക്കുകയായിരുന്നു. ഫൗസിയയുടെ അച്ഛൻ ചെന്നൈക്ക് തിരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP