Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചു; പൊലീസെത്തി വീടിനുള്ളിൽ കടന്നതോടെ കണ്ടത് മൂന്നു ദിവസം പഴക്കമുള്ള നാല് മൃതദേഹങ്ങൾ; കൊടുങ്ങല്ലൂരിൽ വിനോദിന്റെയും കുടുംബത്തിന്റെയും മരണത്തിൽ ദുരൂഹത

ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചു; പൊലീസെത്തി വീടിനുള്ളിൽ കടന്നതോടെ കണ്ടത് മൂന്നു ദിവസം പഴക്കമുള്ള നാല് മൃതദേഹങ്ങൾ; കൊടുങ്ങല്ലൂരിൽ വിനോദിന്റെയും കുടുംബത്തിന്റെയും മരണത്തിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പുല്ലൂറ്റ് കോഴിക്കടയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പത്ത് വിനോദ്, ഭാര്യ രമ, പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ നയന, നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ നീരജ് എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് കുത്തിതുറന്ന് നോക്കിയപ്പോഴാണ് നാലു പേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്.

ഗൃഹനാഥനായ വിനോദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവർക്ക് അയൽക്കാരുമായി അടുത്ത ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. മരണകാരണം വ്യക്തമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP