Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റി നാലംഗ സംഘം കൊണ്ടുപോയത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്; ഒരു രാത്രിമുഴുവൻ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ ഉപേക്ഷിച്ചത് നടുറോഡിലും; വീട്ടുകാരുടെ പരാതിയിൽ അറസ്റ്റിലായ നാലംഗ സംഘം ലഹരിമരുന്നിന് അടിമകളെന്നും പൊലീസ്

വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റി നാലംഗ സംഘം കൊണ്ടുപോയത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്; ഒരു രാത്രിമുഴുവൻ ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയെ ഉപേക്ഷിച്ചത് നടുറോഡിലും; വീട്ടുകാരുടെ പരാതിയിൽ അറസ്റ്റിലായ നാലംഗ സംഘം ലഹരിമരുന്നിന് അടിമകളെന്നും പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ നാലംഗ സംഘം ലഹരി മരുന്നിന് അടിമകളും. വെള്ളിയാഴ്‌ച്ച വൈകിട്ടാണ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്ന പെൺകുട്ടിയെ വെട്ടുതുറ സ്വദേശി സോജൻ(23), മര്യനാട് സ്വദേശികളായ അഭിലാഷ്(25), ടോമി(23), നിരഞ്ജൻ(20) എന്നിവർ ചേർന്ന് തട്ടിക്കൊണ്ട് പോയത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്ന പെൺകുട്ടി രണ്ട് ദിവസത്തെ അവധിക്കായി വീട്ടിലേക്ക് പോകവെയാണ് നാലംഗ സംഘം ബൈക്കിലെത്തി തട്ടിക്കൊണ്ട് പോയത്.

തുടർന്ന് നാലംഗ സംഘം പെൺകുട്ടിയെ കോവളത്തും വർക്കലയിലുമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ തുടർച്ചയായ പീഡനത്തിനിരയായ കുട്ടിയെ പിറ്റേന്ന് രാവിലെ തുമ്പയിൽ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടു സ്‌കൂളിൽ നിന്നു വീട്ടിലേക്കു വരികയായിരുന്ന ഒൻപതാം ക്ലാസുകാരിയെയാണു ബൈക്കിൽ വന്ന നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പെൺകുട്ടി വീട്ടിലേക്കു പോകാൻ ഇറങ്ങിയതാണെന്നു കേസെടുത്ത കഠിനംകുളം പൊലീസ് അറിയിച്ചു. വീട്ടുകാർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ പൊലീസ് പോക്‌സോ കേസ് ചുമത്തി നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു.

കോവളം, വർക്കല ബീച്ചുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണു വിദ്യാർത്ഥിനി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. പ്രതികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നു വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈഎസ്‌പി കെ.എ.വിദ്യാധരൻ അറിയിച്ചു. കഠിനംകുളം എസ്എച്ച്ഒ പി.ബി. വിനോദ്കുമാർ,എസ്‌ഐ മാരായ പി. അഭിലാഷ്, ജി. സവാദ്ഖാൻ,കൃഷ്ണപ്രസാദ്, അജയകുമാർ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP