Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളി വെളിച്ചത്തായതോടെ പ്രൊഫസറെ കള്ളനാക്കാൻ വ്യാജ ചാനലുമായി ഫോക്കസ് മാൾ ഹൈപ്പർ മാർക്കറ്റ് അധികൃതർ രംഗത്ത്; വിഎവി ന്യൂസ് എന്ന പേരിലുള്ള വീഡിയോയിലൂടെയാണ് പ്രൊഫസർ പ്രശാന്ത് ഗുപ്ത മോഷ്ടാവാണന്ന് ചൂണ്ടിക്കാട്ടി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്; ഈ ചാനൽ ഏതാണെന്ന് ആർക്കും അറിയില്ല; വ്യാജ വാർത്ത കൊടുത്ത വിഎവി ന്യൂസിനെ കുറിച്ച് പൊലീസ് അന്വേഷണം; കോഴിക്കോട് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റിലെ ബ്ലാക്ക്മെയിലിങ്ങ് കേസിൽ അന്വേഷണം വഴി തിരിച്ചുവിടാൻ ഗൂഢനീക്കം

കള്ളി വെളിച്ചത്തായതോടെ പ്രൊഫസറെ കള്ളനാക്കാൻ വ്യാജ ചാനലുമായി ഫോക്കസ് മാൾ ഹൈപ്പർ മാർക്കറ്റ് അധികൃതർ രംഗത്ത്; വിഎവി ന്യൂസ് എന്ന പേരിലുള്ള വീഡിയോയിലൂടെയാണ് പ്രൊഫസർ പ്രശാന്ത് ഗുപ്ത മോഷ്ടാവാണന്ന് ചൂണ്ടിക്കാട്ടി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്; ഈ ചാനൽ ഏതാണെന്ന് ആർക്കും അറിയില്ല; വ്യാജ വാർത്ത കൊടുത്ത വിഎവി ന്യൂസിനെ കുറിച്ച് പൊലീസ് അന്വേഷണം; കോഴിക്കോട് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റിലെ ബ്ലാക്ക്മെയിലിങ്ങ് കേസിൽ അന്വേഷണം വഴി തിരിച്ചുവിടാൻ ഗൂഢനീക്കം

കെ വി നിരഞ്ജൻ

കോഴിക്കോട്: മൈാബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ ഷോപ്പിങ്ങിനിടെ പുറത്തേക്ക് ഇറങ്ങിയ പ്രൊഫസറെ മോഷണം ആരോപിച്ച് മർദിച്ചശേഷം ബ്ലാക്ക് മെയിലിംഗിലൂടെ കൊള്ളയടിച്ച സംഭവത്തിൽ വ്യാജ വാർത്തയുണ്ടാക്കി അന്വേഷണം വഴി തിരച്ചുവിടാൻ ഫോക്കസ് മാൾ ഹൈപ്പർ മാർക്കറ്റ് അധികൃതരുടെ നീക്കം. മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള എല്ലാ നീക്കവും പൊളിഞ്ഞതോടെ സ്വന്തമായി ചാനലുണ്ടാക്കി വ്യാജ വാർത്ത അടിക്കുകയാണ് മാൾ അധികൃതർ എന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഖോരക്പുർ എൻഐഇഎൽഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി) പ്രൊഫസർ പ്രശാന്ത് ഗുപ്തയാണ് കൊള്ളയടിക്കപ്പെട്ടത്. അക്രമത്തിനിരയായ പ്രൊഫസർക്കെതിരേ വ്യാജ ന്യൂസ് വീഡിയോയുമായാണ് മാൾ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. വിഎവി ന്യൂസ് എന്ന പേരിലുള്ള വീഡിയോയിലൂടെയാണ് പ്രൊഫസർ പ്രശാന്ത് ഗുപ്ത മോഷ്ടാവാണന്ന് ചൂണ്ടിക്കാട്ടി വാർത്ത പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതുപോലൊരു ചാനൽ ഏതാണെന്ന് ആർക്കും അറിയില്ല. അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്ത കൊടുത്ത വിഎവി ന്യൂസിനെ കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇദ്ദേഹം മുമ്പും സ്ഥാപനത്തിൽ നിന്നും മോഷ്ടിച്ചിട്ടുണ്ടെന്നും ഇതിന്റെയൊക്ക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് സമർപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങളാണ് ഹൈപ്പർമാർക്കറ്റ് അധികൃതർ ഇറക്കിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒരു സി.സി.ടി.വി ദൃശ്യവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഇതിനിടെ യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ പ്രാശാന്ത് ഗുപ്തയ്‌ക്കെതിരെ വ്യാജ പരാതിയും മാനേജ്‌മെന്റ് കസബ പൊലീസിൽ നൽകി. തട്ടിപ്പ് നടത്തിയെന്ന് പരാതി നൽകുകയും പൊലീസ് നിയമനടപടി സ്വീകരിക്കുകയും ചെയ്ത് നാല് ദിവസം കഴിഞ്ഞാണ് സ്ഥാപന ഉടമകൾ പ്രൊഫസർക്കെതിരേ പൊലീസിൽ പരാതി നൽകിയത്.

പരാതിക്കാരനെ തേജോവധം ചെയ്യുന്നതിലൂടെ ഇത്തരം തട്ടിപ്പുകൾക്കെതിരേ പരസ്യമായി വരുന്നവർക്കുള്ള മുന്നറിയിപ്പായാണ് വ്യാജപരാതിയെന്നും ഇതും വിജയിക്കില്ലെന്ന് കണ്ടതോടെയാണ് വ്യാജ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.തട്ടിപ്പിനിരയായ പ്രൊഫസറെ കുറിച്ച് ഖോരക്പൂരിലും അന്വേഷണം നടത്തുന്നുവെന്നാണ് ചാനലിലെ വാർത്താ അവതാരിക പറയുന്നത്. എന്നാൽ അങ്ങനെയൊരു അന്വേഷണത്തെ കുറിച്ച് തങ്ങൾക്കറിയില്ലെന്നാണ് കസബ പൊലീസ് പറയുന്നു. സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച സ്റ്റുഡിയോക്കെതിരേയും നടപടിയുണ്ടാവും.

നേരത്തെയും പണം നൽകാതെ വില കൂടിയ സാധനങ്ങളുമായി പ്രൊഫസർ സ്ഥലം വിട്ടിരുന്നതായാണ് സ്ഥാപനത്തിന്റെ മാനേജ്മെന്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇതു വ്യക്തമാക്കികൊണ്ടുള്ള വിശദീകരണ കുറിപ്പും ഇവർ പുറത്തിറിക്കിയിരുന്നു. പ്രൊഫസറിൽ നിന്ന് കൂടുതൽ തുക ഈടാക്കിയെന്നാണ് കമ്മീഷണർക്ക് നൽകിയ പരാതിയിലും അവർ തന്നെ സമ്മതിക്കുന്നത്. 39 സിസിടിവിയാണ് ഹൈപ്പർമാർക്കറ്റിലുള്ളത്. ഇവിടെ നിന്ന് വിലകൂടിയ വസ്തുക്കൾ മോഷ്ടിച്ചിട്ടും പ്രൊഫസർക്കെതിരേ കഴിഞ്ഞ ദിവസം വരേയും പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഇത് ദുരൂഹമാണെന്നും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പ്രൊഫസറെ വലിച്ചിഴച്ച് ഇടിമുറിയിലേക്ക് കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, യുവജന സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പുറത്താക്കിയതായി മാനേജ്മെന്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഫോക്കസ് ഹൈപ്പർമാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹിയ, ഇൻവന്ററി മാനേജർ കമാൽ, സ്ഥാപന ഉടമ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കസബ എസ്ഐ വി. സിജിത്തിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഖൊരഖ്പൂർ എൻഐഇഎൽഐടിയിലെ പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസറാണ് പ്രൊഫ. പ്രശാന്ത് ഗുപ്ത. കഴിഞ്ഞ രണ്ടാഴ്ചയോളമായി ദിവസം 2200 രൂപയോളം നൽകി കോഴിക്കോട്ടെ ഒരു പ്രമുഖ ഹോട്ടലിലാണ് താമസം. ഇങ്ങനെയുള്ള ഒരാൾ മോഷണം നടത്തിയെന്ന് പറയുന്നത് എത്ര മാത്രം വിശ്വാസ യോഗ്യമാണ് എന്നാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ടവർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP