Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അയാൾ എന്റെ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും അതി ക്രൂരമായി മർദ്ദിച്ചു;പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ നിർമ്മാതാവിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി; അയാൾ എന്റെ ഫോൺ കൈവശപ്പെടുത്തി ജോലി ചെയ്യാൻ അനുവദിച്ചില്ല;14 മാസത്തോളം എനിക്ക് മറ്റാരുമായും സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഫ്ളോറ സൈനി

അയാൾ എന്റെ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും അതി ക്രൂരമായി മർദ്ദിച്ചു;പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ നിർമ്മാതാവിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി; അയാൾ എന്റെ ഫോൺ കൈവശപ്പെടുത്തി ജോലി ചെയ്യാൻ അനുവദിച്ചില്ല;14 മാസത്തോളം എനിക്ക് മറ്റാരുമായും സംസാരിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഫ്ളോറ സൈനി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നിർമ്മാതാവ് ഗൗരംഗ് ദോഷിയിൽ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയ ബോളിവുഡ് നടിയാണ് ഫ്ളോറ സൈനി. നാല് വർഷം മുമ്പ് മീടുവിന്റെ ഭാഗമായാണ് ഫ്ളോറ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.ഗൗരംഗ് ദോഷിയുമായി ബന്ധമുണ്ടായിരുന്ന കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളേയും അയാളുടെ വധഭീഷണിയേയുമെല്ലാം കുറിച്ചാണ് ഫ്ളോറ തുറന്നുപറഞ്ഞിരുന്നത്.ഇപ്പോഴിത അക്കാലത്ത് നേരിടേണ്ടി വന്ന അതിക്രൂരമായ പീഡനങ്ങളുടെ കൂടൂതൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.

ശ്രദ്ധ വാൾക്കർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതുമായ സംഭവത്തെയാണ് ഫ്ളോറ തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. തന്റെ സ്വകാര്യ ഭാഗങ്ങളിൽ ഗൗരംഗ് ദോഷി മർദ്ദിച്ചിരുന്നുവെന്നാണ് ഫ്ളോറയുടെ വെളിപ്പെടുത്തൽ. ഹ്യൂമാൻസ് ഓഫ് ബോംബെ എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് നടി ദുരനുഭവങ്ങൾ വിവരിച്ചത്.

 

      View this post on Instagram

A post shared by Flora Saini (@florasaini)

'ഗൗരംഗ് ദോഷിയുമായുള്ള ബന്ധം തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. അന്ന് ഞാൻ പ്രണയത്തിലായിരുന്നു. അയാൾ പ്രശസ്തനായ നിർമ്മാതാവും. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞു. അയാൾ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മർദ്ദിച്ചു. എന്റെ ഫോൺ കൈവശപ്പെടുത്തി. എന്നെ ജോലി ചെയ്യാൻ അനുവദിച്ചില്ല. 14 മാസത്തോളം എനിക്ക് മറ്റാരുമായും സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വയറ്റിൽ ഇടിച്ചു. അന്ന് ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞത്.സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരുപാട് ദിവസങ്ങളെടുത്തു. ഇന്ന് ഞാൻ സന്തോഷവതിയാണ്. ഇപ്പോൾ എനിക്ക് പുതിയൊരു പ്രണയവുമുണ്ട്.' ഫ്ളോറ പറയുന്നു.സ്ത്രീ, ബീഗം ജാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഫ്ളോറ സൈനി.

നേരത്തെ വാലന്റൈൻസ് ഡേയിൽ ദോഷി തന്നെ മർദ്ദിച്ചുവെന്നും താടിയെല്ല് തകർത്തുവെന്നും സൈനി ആരോപിച്ചിരുന്നു. ആ സമയത്ത് തന്നെ പിന്തുണയ്ക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും എന്നാൽ തന്നെ മനസ്സിലാക്കിയ നടി ഐശ്വര്യ റായ് ദോഷിയുടെ സിനിമയിൽ നിന്ന് പിന്മാറിയെന്നും സൈനി പറഞ്ഞിരുന്നു. അന്ന് മർദ്ദനമേറ്റ സമയത്തെ ചിത്രവും അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP