Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പു കേസിൽ പിടികൊടുക്കാതെ മുങ്ങി മൂന്ന് പ്രതികൾ; അൻവറിനെയും ഭാര്യ കൗലത്തിനും ബി.മഹേഷിന്റെ ഭാര്യ നീതുവിനുമായി തിരച്ചിൽ തുടർന്ന് പൊലീസ്; ഭാര്യ എവിടെയുണ്ടെന്ന് അറിയില്ലെന്ന് മഹേഷ്; കലക്ടറേറ്റിലെ സഹപ്രവർത്തകർക്ക് തട്ടിപ്പിൽ പങ്കില്ലെന്നു മുഖ്യപ്രതി വിഷ്ണു പ്രസാദ്; പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി അന്വേഷണം മുറുകവേ വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ മരിച്ച നിലയിൽ; ജീവനൊടുക്കിയത് വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാകാമെന്ന് പൊലീസ്

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പു കേസിൽ പിടികൊടുക്കാതെ മുങ്ങി മൂന്ന് പ്രതികൾ; അൻവറിനെയും ഭാര്യ കൗലത്തിനും ബി.മഹേഷിന്റെ ഭാര്യ നീതുവിനുമായി തിരച്ചിൽ തുടർന്ന് പൊലീസ്; ഭാര്യ എവിടെയുണ്ടെന്ന് അറിയില്ലെന്ന് മഹേഷ്; കലക്ടറേറ്റിലെ സഹപ്രവർത്തകർക്ക് തട്ടിപ്പിൽ പങ്കില്ലെന്നു മുഖ്യപ്രതി വിഷ്ണു പ്രസാദ്; പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി അന്വേഷണം മുറുകവേ വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ മരിച്ച നിലയിൽ; ജീവനൊടുക്കിയത് വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാകാമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാക്കനാട്: സംസ്ഥാന ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴും കേസിലെ മൂന്ന് പ്രതികളെ പിടിക്കാനാവാതെ പൊലീസ്. ഫണ്ട് വെട്ടിപ്പു കേസിൽ പിടികൊടുക്കാതെ മുങ്ങിയിരിക്കുന്ന 3 പ്രതികൾക്കായുള്ള തിരച്ചിലാണ് പൊലീസ് തുടരുന്നത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എം എം അൻവർ, ഭാര്യ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്ത്, പിടിയിലായ ബി.മഹേഷിന്റെ ഭാര്യ നീതു എന്നിവരെയാണ് പിടികൂടാനുള്ളത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകാത്തതിനാലാണ് അൻവറും ഭാര്യയും കീഴടങ്ങാത്തത്. തന്റെ ഭാര്യ എവിടെയുണ്ടെന്ന് അറിയില്ലെന്ന നിലപാടിലാണു മഹേഷ്.

അതേമയം പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിൽ കലക്ടറേറ്റിലെ സഹപ്രവർത്തകർക്കു പങ്കില്ലെന്നു മുഖ്യ പ്രതി വിഷ്ണു പ്രസാദ് വ്യക്തമാക്കി. കൂട്ടുപ്രതി മഹേഷിന്റെ സമ്മർദത്തിനു വഴങ്ങിപ്പോയെന്നു വിഷ്ണു കുറ്റസമ്മതം നടത്തിയെന്നാണു സൂചന. ലാഭകരമാണെന്നു പറഞ്ഞു കോഴിക്കച്ചവടത്തിലേക്കു തന്നെ ക്ഷണിച്ചതും മഹേഷാണ്. ബിസിനസിൽ ഇറക്കാൻ പണം കണ്ടെത്താനുള്ള ശ്രമമാണു ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിനു വഴി തെളിച്ചത്.

കഴിഞ്ഞ വർഷം ദുരിതാശ്വാസ സഹായധന വിതരണത്തിൽ മുന്നൂറോളം ദുരിതബാധിതർക്കു സഹായ തുക നൽകിയതിൽ വന്ന പാകപ്പിഴവാണു പിന്നീടു തട്ടിപ്പിനുള്ള സാഹചര്യമൊരുക്കിയതെന്നു വിഷ്ണു വിവരിച്ചതായാണ് സൂചന. ദുരിതബാധിതരുടെ അക്കൗണ്ടിലേക്കു അധികം പോയ പണം തിരിച്ചു പിടിച്ചു സൂക്ഷിച്ചിരുന്ന അക്കൗണ്ടിൽ നിന്നാണു പണം അപഹരിച്ചതെന്നു വിഷ്ണു സമ്മതിച്ചു.

ദുരിതബാധിതരുടെ അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സി കോഡോ പിശകിയതിന്റെ പേരിലും കുറേ പണം തിരിച്ചെത്തിയിരുന്നു. ഇവ തിരുത്തി ദുരിതബാധിതർക്കു വീണ്ടും പണം അയയ്ക്കാൻ മേലുദ്യോഗസ്ഥരുടെ അനുമതി ആവശ്യമില്ലാത്ത വിധമായിരുന്നു സോഫ്റ്റ്‌വെയർ ക്രമീകരണം. ഇതു മുതലാക്കിയാണ് തട്ടിപ്പ്. അതിനിടെ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടറും സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവുമായ വി.എ.സിയാദിനെ (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ വൈകിട്ട് നാലരയോടെ വാഴക്കാല ദേശീയമുക്ക് റോഡിലെ വീട്ടിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെടുത്തി സിയാദിനെതിരെ ആരോപണമോ കേസോ നിലവിലില്ല. വ്യക്തിപരമായ പ്രശ്‌നങ്ങൾ കൊണ്ടാകാം ജീവനൊടുക്കിയതെന്ന നിഗമനത്തിലാണു പൊലീസ്. തൃക്കാക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി എസ്.അബ്ദുൽ ഖാദറിന്റെ മകനാണ് സിയാദ്. ഭാര്യ: സുഹറ. മക്കൾ: ഫസലു റഹ്മാൻ, ഫയാസ്. മൃതദേഹം സൺറൈസ് ആശുപത്രിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP