Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിൽ അജ്ഞാതർക്കോ വ്യാജവിലാസം ഉപയോഗിച്ചോ സാധനങ്ങൾ അയയ്ക്കാനാവില്ല; അയയ്ക്കുന്ന ആളിന്റെ കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖകളും അത്യാവശ്യം; എൻ ഐ എ നോട്ടമിടുന്നത് ദുബായിലെ ഫൈസിയെന്ന ഫൈസൽ ഫരീദിനെ തന്നെ; കാർ റേസിങ് ഹരമാക്കിയ തൃശൂരുകാരനെതിരെ ജാമ്യമില്ലാ വാറണ്ട് വരും; പിടികൂടാൻ ഇന്റർപോളും; സ്വർണം കയറ്റി അയച്ച ആളിനെ കിട്ടിയാൽ ചിത്രവും വ്യക്തമാകും; സ്വപ്‌നാ സുരഷിന് പിന്നാലെ മറ്റൊരു വമ്പനും അഴിക്കുള്ളിലാകും

കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിൽ അജ്ഞാതർക്കോ വ്യാജവിലാസം ഉപയോഗിച്ചോ സാധനങ്ങൾ അയയ്ക്കാനാവില്ല; അയയ്ക്കുന്ന ആളിന്റെ കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖകളും അത്യാവശ്യം; എൻ ഐ എ നോട്ടമിടുന്നത് ദുബായിലെ ഫൈസിയെന്ന ഫൈസൽ ഫരീദിനെ തന്നെ; കാർ റേസിങ് ഹരമാക്കിയ തൃശൂരുകാരനെതിരെ ജാമ്യമില്ലാ വാറണ്ട് വരും; പിടികൂടാൻ ഇന്റർപോളും; സ്വർണം കയറ്റി അയച്ച ആളിനെ കിട്ടിയാൽ ചിത്രവും വ്യക്തമാകും; സ്വപ്‌നാ സുരഷിന് പിന്നാലെ മറ്റൊരു വമ്പനും അഴിക്കുള്ളിലാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്ത് കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്നു തിരുത്തണമെന്ന് കോടതിയോട് എൻഐഎ ആവശ്യപ്പെടുമ്പോൾ ചിത്രം വ്യക്തമാവുകായാണ്. തൃശൂർ കൊടുങ്ങല്ലൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയാണു പ്രതി. അന്വേഷിക്കുന്നത് ഫൈസൽ ഫരീദിനെ തന്നെയാണെന്നും പുറത്തുവന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റൊരു യുവാവിന്റേതാണെന്ന പ്രചാരണം ശരിയല്ലെന്നും കസ്റ്റംസും അറിയിച്ചു. കൊച്ചി സ്വദേശി 'ഫാസിൽ ഫരീദ്' എന്നാണു കേസിന്റെ ആദ്യ റിപ്പോർട്ടുകളിൽ കസ്റ്റംസും എൻഐഎയും രേഖപ്പെടുത്തിയിരുന്നത്. എഫ് ഐ ആറിൽ പേരു തെറ്റിയതോടെ മാധ്യമങ്ങളെ വെല്ലുവിളിച്ച് ഫൈസൽ എത്തിയിരുന്നു. ഇതിനിടെയാണ് എൻ ഐ നിലപാട് വ്യക്തമാക്കിയത്.

പ്രതികൾ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്‌തെന്നും എൻഐഎ അറിയിച്ചു. സ്വർണം നേരിട്ട് ആഭരണ നിർമ്മാണത്തിനല്ല, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മൂന്നാം പ്രതി ഫൈസൽ ഫരീദാണു വ്യാജമുദ്ര നിർമ്മിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിനു പുറമേ മുൻപു 2 തവണ 9, 18 കിലോ വീതം കടത്തിയെന്നും പറഞ്ഞു. വലിയ ഗൂഢാലോചന തെളിയാൻ ഫൈസലിനെ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട്. ഇതിന് എൻ ഐ എ ഇന്റർപോളിന്റെ സഹായം തേടും. കസ്റ്റംസ് കോടതിയിൽ നൽകിയ രേഖകളിൽ പരാമർശിച്ചിരുന്ന ഷാർജയിലെ അൽ സത്താർ സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയും ഫൈസൽ ഫരീദ് എന്ന ആൾ അവിടെയില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കാര്യങ്ങൾ പരിശോധിച്ചാണ് എൻ ഐ എ വ്യക്തത വരുത്തുന്നത്.

ഈ കടയുടെ പേരിലുള്ള ഇൻവോയ്‌സാണ് വിമാനത്താവളത്തിൽ സാധനങ്ങൾ എത്തിച്ചത് എന്നാണ് കസ്റ്റംസ് രേഖകളിൽ.മലയാളിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ ഈന്തപ്പഴം, പലവ്യഞ്ജനം അടക്കമുള്ള സാധനങ്ങളാണ് വിൽക്കുന്നത്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിൽ അജ്ഞാതർക്കോ വ്യാജവിലാസം ഉപയോഗിച്ചോ സാധനങ്ങൾ അയയ്ക്കാനാവില്ല. അയയ്ക്കുന്ന ആളിന്റെ കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖകളും അത്യാവശ്യമാണ്. ഇവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണു സാധാരണ ഇത്തരം ബാഗുകൾ അയയ്ക്കുക. കാർഗോ കമ്പനികൾ വഴിയാണെങ്കിൽ അവർക്കും ഇത് ഉറപ്പുവരുത്താൻ ബാധ്യതയുണ്ട്. ഈ നിഗമനങ്ങളാണ് ഫൈസൽ ഫരീദിന് വിനയാകുന്നത്. ഫൈസലിന്റെ ചിത്രം മംഗളം പുറത്തു വിട്ടു. പിന്നാലെ മറുനാടനും നൽകി. ഇതോടെ എല്ലാ മാധ്യമങ്ങളും ചിത്രങ്ങളുമായി എത്തി. ഇതിനിടെയാണ് തനിക്ക് പങ്കില്ലെന്ന് ഫൈസൽ വിശദീകരണവുമായി എത്തിയത്.

പ്രചരിച്ച ചിത്രത്തിലെ ആളല്ല, നയതന്ത്ര പാഴ്‌സലിനൊപ്പമുള്ള ബില്ലിൽ പറയുന്ന കടയിൽ ആ പേരിൽ ജീവനക്കാരനുമില്ല എന്ന ചർച്ച ഉയർന്നിരുന്നു. ഇതാണ് എൻ ഐ എ നിഷേഗിക്കുന്നത്. കേസിലെ പ്രതി താനല്ലെന്നു പറഞ്ഞു മാധ്യമങ്ങൾക്കു മുന്നിലെത്തിയ തൃശൂർ സ്വദേശി ഫൈസൽ ഫരീദിന്റെ ദുബായിലെ മേൽവിലാസവും ഫോൺ നമ്പരും തന്നെയാണ് പാഴ്‌സൽ രേഖകളിൽ. ഇതോടെയാണ് എൻ ഐ എ നിലപാട് വ്യക്തമാക്കുന്നത്. അൽ റാഷിദിയയിൽ അഞ്ചാം നമ്പർ വില്ല എന്നാണു വിലാസത്തിൽ. റാഷിദിയയിലാണു കുടുംബത്തോടൊപ്പം ഫൈസൽ താമസിക്കുന്നത്. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് ഫൈസലിന്റെ മൊഴിയെടുത്തതായി കൊച്ചി കസ്റ്റംസ് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിനെ കസ്റ്റംസ് അധികൃതർ വിളിച്ചിരുന്നെന്ന് സമ്മതിച്ചെങ്കിലും താൻ ആരുമായും സംസാരിച്ചില്ലെന്നാണു ഫൈസൽ കഴിഞ്ഞദിവസം പറഞ്ഞത്. ഇന്നലെ മാധ്യമങ്ങളോടു പ്രതികരിക്കാൻ തയാറായില്ല.

അതിനിടെ ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ എൻ.ഐ.എ. അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. അനുമതിയാകുന്നതോടെ ഇയാളെ രാജ്യത്ത് എവിടെവച്ചും അറസ്റ്റ് ചെയ്യാൻ സാഹചര്യമൊരുങ്ങും. കസ്റ്റംസ് എഫ്.ഐ.ആർ. തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റെസിഡന്റ് ഓഫ് എറണാകുളം എന്നാണു നൽകിയിരുന്നത്. ഈ തെറ്റ് എൻ.ഐ.എയുടെ എഫ്.ഐ.ആറിലും ആവർത്തിച്ചു. ഇതു തിരുത്തി ഫൈസൽ ഫരീദ്, പുത്തൻപള്ളി, കയ്പമംഗലം എന്നു മാറ്റാനാണ് പുതുതായി അപേക്ഷ സമർപ്പിച്ചത്. എഫ്.ഐ.ആറിലെ മൂന്നാം പ്രതി ഫാസിൽ ഫരീദ് അജ്ഞാതനായി തുടരുന്നതിനിടെ മംഗളമാണ് ആദ്യമായി ഫൈസലിന്റെ ചിത്രം പുറത്തു വന്നത്.

എന്നാൽ തന്റെ പേര് ഫൈസൽ ഫാരിദ് എന്നാണെന്നും എൻ.ഐ.എ. പ്രതിചേർത്ത 'ഫാസിൽ ഫരീദ്' താനല്ലെന്നും ഇയാൾ ദുബായിൽവച്ചു ചില മാധ്യമപ്രവർത്തകരോടു വിശദീകരിച്ചു. സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ, വാർത്ത ശരിവയ്ക്കുന്നതാണ് എൻ.ഐ.എ. നടപടി. കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് ഫൈസൽ ഫരീദെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരും ശരിവയ്ക്കുന്നു.

ഫൈസൽ ഫരീദ് ദുബായിൽ അറിയപ്പെടുന്നത് ഫൈസിയെന്നാണ്. കാർ റേസിങ് ഉൾപ്പെടെ ഹരമായ, സിനിമക്കാരും യുഎഇ സ്വദേശികളുമായും അടുപ്പമുള്ള യുവ ബിസിനസുകാരൻ. പിതാവ് ഫരീദിനും ഇവിടെ ജോലിയായിരുന്നതിനാൽ ചെറുപ്പം മുതലേ ദുബായിലായിരുന്നു. ദുബായ് ഖിസൈസിൽ 'ഗോ ജിം' എന്ന ജിംനേഷ്യവും 'ഫൈവ് സി മോട്ടർ സ്പോർട്സ്' എന്ന ആഡംബര വാഹന വർക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങളുമുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP