Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202327Monday

ബന്ധുവായ യുവതിയെ പ്രണയിച്ചയാളോട് വ്യക്തിവൈരാഗ്യം; പകവീട്ടാൻ കാർ കത്തിച്ചു; പാർക്കിങ് ഏരിയയിൽ കത്തിയമർന്നത് 20 കാറുകൾ; തെളിവായി സിസിടിവി ദൃശ്യങ്ങൾ; 23കാരൻ അറസ്റ്റിൽ

ബന്ധുവായ യുവതിയെ പ്രണയിച്ചയാളോട് വ്യക്തിവൈരാഗ്യം; പകവീട്ടാൻ കാർ കത്തിച്ചു; പാർക്കിങ് ഏരിയയിൽ കത്തിയമർന്നത് 20 കാറുകൾ; തെളിവായി സിസിടിവി ദൃശ്യങ്ങൾ; 23കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബന്ധുവായ യുവതിയെ പ്രണയിച്ചതിന്റെ പേരിൽ 23-കാരന്റെ പകവീട്ടലിൽ ഡൽഹിയിൽ കത്തിയമർന്നത് ഇരുപതോളം കാറുകൾ. ഡൽഹി സുഭാഷ് നഗറിലെ മൾട്ടി ലെവൽ പാർക്കിങ് ഏരിയയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തിൽ പ്രതിയായ യഷ് അറോറയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ കീഴിലുള്ളതാണ് ഈ പാർക്കിങ് ഏരിയ. തന്റെ ബന്ധുവായ യുവതിയുമായി പ്രണയബന്ധത്തിലായിരുന്ന വ്യക്തിയോടുള്ള വൈരാഗ്യത്തിൽ യുവാവ് അയാളുടെ കാർ കത്തിച്ചതാണ് സമീപത്ത് പാർക്ക് ചെയ്ത മറ്റു കാറുകളും നശിക്കാനിടയാക്കിയത്. ഇഷാൻ എന്ന് പേരുള്ളയാളുടെ എർട്ടിഗ കാറിനാണ് ഇയാൾ തീയിട്ടത്. എന്നാൽ പാർക്കിങ് ബേയിലെ മറ്റ് കാറുകളിലേക്കും തീ പടരുകയായിരുന്നു.

പുലർച്ചെ നാലരയോടെയാണ് തീപ്പിടിത്തത്തിന്റെ വിവരമറിയിച്ചുള്ള ഫോൺകോൾ പൊലീസിന് ലഭിച്ചത്. പൊലീസിനൊപ്പം അഗ്‌നിരക്ഷാസേനയും സംഭവസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. തീ നിയന്ത്രണവിധേയമായതിന് ശേഷമാണ് 20-ഓളം കാറുകൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. ചില കാറുകളുടെ ചട്ടക്കൂടുകൾ മാത്രമാണ് അവശേഷിച്ചത്.

പാർക്കിങ് ഏരിയയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിർത്തിയിട്ടിരുന്ന ഒരു എർട്ടിഗ കാറിന്റെ ടയർ ഒരാൾ കത്തിക്കുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീ പടർന്നു. പാർക്കിങ് ഏരിയയ്ക്ക് പുറത്തുള്ള ക്യാമറകളിൽ നിന്ന് കൂടി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതി യഷ് അറോറയെ തിരിച്ചറിഞ്ഞു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ എർട്ടിഗയുടെ ഉടമ ഇഷാനോടുള്ള പക വീട്ടാനാണ് കാർ കത്തിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തന്റെ ബന്ധുവുമായി ഇഷാനുള്ള ബന്ധത്തിൽ താത്പര്യമില്ലാതിരുന്നതിലാണ് ഇങ്ങനെ ചെയ്തതെന്നും യഷ് കൂട്ടിച്ചേർത്തു.

സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാൾ വെളുത്ത ഹോണ്ട സി ആർ വിയിൽ വന്ന് പാർക്ക് ചെയ്തിരുന്ന എർട്ടിഗയുടെ ടയറിന് തീയിടുന്നത് കാണാമായിരുന്നു. ഇയാൾ പിന്നീട് ഇതേ കാറിൽ പോയി. ഈ കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യാഷ് അറോറ പിടിയിലായത്.

നേരം പുലർന്നതിന് ശേഷമാണ് കാറുകളുടെ ഉടമകളിൽ പലരും വിവരമറിയുന്നത്. കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോകാനെത്തിയപ്പോഴാണ് തന്റെ കാർ അഗ്‌നിക്കിരയായ വിവരം അറിഞ്ഞതെന്ന് മോഹിത് പാലിയ പ്രതികരിച്ചു. തങ്ങളുടെ കാറുകൾ സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് ഈ പാർക്കിങ് ഏരിയിൽ കാറുകൾ പാർക്ക് ചെയ്യുന്നതെന്നും പാലിയ കൂട്ടിച്ചേർത്തു. ഒരു മാസം മുമ്പാണ് കാർ വാങ്ങിയതെന്നും രാവിലെ വാഹനമെടുക്കാൻ വന്നപ്പോൾ വിവരമറിഞ്ഞ് ഞെട്ടിയെന്നും കത്തിനശിച്ച മറ്റൊരു കാറിന്റെ ഉടമ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP