Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ കോഫി ഹൗസുകളിൽ ഭരണം പിടിക്കാൻ സിപിഎം നിയോഗിച്ച സഖാത്തി; സർക്കാർ ഫണ്ടിൽ നിന്നും അടിച്ചുമാറ്റിയത് 19 ലക്ഷം; തുക മാറ്റിയത് ബിന്ദുവിന്റെയും ഭർത്താവിന്റെയും അക്കൗണ്ടിൽ; സസ്‌പെൻഷനിൽ ആയിട്ടും തിരിച്ചെടുത്തു; അറസ്റ്റും അഴിയെണ്ണലും ആയതോടെ മുൻ വ്യവസായ വികസന ഓഫിസറെ പിരിച്ചുവിട്ടു

ഇന്ത്യൻ കോഫി ഹൗസുകളിൽ ഭരണം പിടിക്കാൻ സിപിഎം നിയോഗിച്ച സഖാത്തി; സർക്കാർ ഫണ്ടിൽ നിന്നും അടിച്ചുമാറ്റിയത് 19 ലക്ഷം; തുക മാറ്റിയത് ബിന്ദുവിന്റെയും ഭർത്താവിന്റെയും അക്കൗണ്ടിൽ; സസ്‌പെൻഷനിൽ ആയിട്ടും തിരിച്ചെടുത്തു; അറസ്റ്റും അഴിയെണ്ണലും ആയതോടെ മുൻ വ്യവസായ വികസന ഓഫിസറെ പിരിച്ചുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സഖാക്കളുടെയും യൂണിയന്റെയും ബലത്തിൽ ലക്ഷങ്ങളോടു മോഷണം നടത്തിയ മുൻ ജില്ലാ വ്യവസായ വികസന ഓഫിസറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഉന്നത ഇടപെടലുകളെ തുടർന്ന് രക്ഷപെടാൻ വേണ്ടി പല വിധത്തിലുള്ള ശ്രമങ്ങളും നടത്തിയെങ്കിലും ഒടുവിൽ കോടതി ഇടപെടൽ കൂടി എത്തിയതോടെയാണ് തൃശ്ശൂർ ജില്ലയിലെ മുൻ ജില്ലാ വ്യവസായ വികസന ഓഫിസറായിയുന്ന പത്തനംതിട്ട അടൂർ ഏഴാംകുളം പണിക്കശേരിയിൽ ബിന്ദു (47) വിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. സിപിഎം സഹയാത്രികയായ ഇവർക്കെതിരെ മുമ്പ് പലതവണ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നെങ്കിലും അന്നൊക്കെ സംരക്ഷിച്ചു നിർത്തിയതാ പാർട്ടിയായിരുന്നു.

സർക്കാർ ഫണ്ടിൽ നിന്നു 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അറസ്റ്റും അഴിയെണ്ണവും ആയതോടെയാണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. തൃശൂരിൽ വ്യവസായ വികസന ഓഫിസറായും പിന്നീട് വടകര വ്യവസായ കേന്ദ്രത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസറായും ജോലി ചെയ്തിരുന്ന യാണു പിരിച്ചുവിട്ടത്. ഈ അഴിമതിക്കേസിൽ മുൻപ് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഇന്നലെ ബിന്ദുവിനു കൈമാറി.

തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലിക്വിഡേറ്ററായി ജോലി ചെയ്യുമ്പോൾ ഇന്ത്യൻ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാൻ അഡ്‌മിനിസ്‌ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെ ആയിരുന്നു. പിന്നീട് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19ലക്ഷം രൂപ മാറ്റിയെന്നാണു കേസ്.

ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂർ കോർപറേഷനു വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നു കണ്ടെത്തി.

വകുപ്പുതലത്തിൽ പരിശോധന വന്നപ്പോൾ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. വ്യവസായ വാണിജ്യ ഡയറക്ടർ ഇതു കാണിച്ചു ബിന്ദുവിനു കുറ്റാരോപണ നോട്ടിസ് നൽകി. സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.സസ്‌പെൻഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ മന്ത്രിതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായിരുന്നു.

കോഴിക്കോട് ജില്ലയിലേക്കുള്ള സ്ഥലം മാറ്റലിൽ മാത്രമായി നടപടി ഒതുങ്ങി. അറസ്റ്റിലായതോടെ വീണ്ടും സസ്‌പെൻഷനിലായിരുന്നു. ബിന്ദു കോഫി ഹൗസിന്റെ ചുമതല വഹിച്ച സമയത്തും ക്രമക്കേട് ആരോപണമുണ്ടായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു ജയിലിലായപ്പോഴും വിഐപി സംരക്ഷണമാണ് ലഭിച്ചിരുന്നത്. കോഫി ഹൗസ് പിടിച്ചടക്കാനുള്ള ശ്രമം കോഫി ഹൗസ് ജീവനക്കാർ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP