Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന ധനകാര്യ സ്ഥാപനം വഴി ഉണ്ണിക്കൃഷ്ണൻ നായർ തട്ടിയെടുത്തത് നൂറ്റിയമ്പത് കോടിയോളം രൂപ; തട്ടിപ്പിന് ഇരയായത് സാധാരണക്കാർ മുതൽ റിട്ട. ഉദ്യോഗസ്ഥർ വരെ; വെട്ടിൽ വീണത് ബാങ്ക് പലിശയുടെ മൂന്നിരട്ടി വരെ പ്രതിമാസം പലിശ ലഭിക്കുമെന്ന മോഹന വാഗ്ദാനത്തിൽ വീണവർ; മക്കളുടെ വിവാഹം കണ്ട് പണം നിക്ഷേപിച്ചവരും തട്ടിപ്പിന് ഇരയായി; തെളിവെടുപ്പിന് പ്രതിയെ എത്തിച്ചപ്പോൾ പൊട്ടിത്തെറിച്ച് സ്ത്രീകളായ നിക്ഷേപകർ; പാപ്പർ ഹർജി കഥ നിരത്തി ഉണ്ണികൃഷ്ണനും

സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന ധനകാര്യ സ്ഥാപനം വഴി ഉണ്ണിക്കൃഷ്ണൻ നായർ തട്ടിയെടുത്തത് നൂറ്റിയമ്പത് കോടിയോളം രൂപ; തട്ടിപ്പിന് ഇരയായത് സാധാരണക്കാർ മുതൽ റിട്ട. ഉദ്യോഗസ്ഥർ വരെ; വെട്ടിൽ വീണത് ബാങ്ക് പലിശയുടെ മൂന്നിരട്ടി വരെ പ്രതിമാസം പലിശ ലഭിക്കുമെന്ന മോഹന വാഗ്ദാനത്തിൽ വീണവർ; മക്കളുടെ വിവാഹം കണ്ട് പണം നിക്ഷേപിച്ചവരും തട്ടിപ്പിന് ഇരയായി; തെളിവെടുപ്പിന് പ്രതിയെ എത്തിച്ചപ്പോൾ പൊട്ടിത്തെറിച്ച് സ്ത്രീകളായ നിക്ഷേപകർ; പാപ്പർ ഹർജി കഥ നിരത്തി ഉണ്ണികൃഷ്ണനും

എസ് രാജീവ്

തിരുവല്ല: സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നും വിധമുള്ള ധനകാര്യ സ്ഥാപനം വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരിൽ നിന്നും ഉണ്ണിക്കൃഷ്ണൻ നായരെന്ന സ്ഥാപനയുടമ തട്ടിയത് നൂറ്റിയമ്പത് കോടി രൂപയ്ക്ക് മുകളിൽ. തട്ടിപ്പിനിരയായത് സാധാരണക്കാർ മുതൽ ഗസറ്റഡ് റാങ്കിൽ നിന്നും റിട്ടയറായവർ വരെ. തട്ടിപ്പു നടത്തി മുങ്ങിയവനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ പ്രതിക്ക് നേരേ തട്ടിപ്പിനിരയായ സ്ത്രീകളുടെ ആക്രോശവും ശാപവചനങ്ങളും. തട്ടിപ്പു നടത്തിക്കിട്ടിയ കോടികൾ കൊണ്ട് മുഖ്യ പ്രതിയും കൂട്ടാളികളും കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത് വകകളും ആഡംബര വാഹനങ്ങളും.

നിക്ഷേപങ്ങൾക്ക് ബാങ്ക് പലിശയുടെ മൂന്നിരട്ടി വരെ പ്രതിമാസം പലിശ ലഭിക്കുമെന്ന കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണ് ജീവതത്തിലെ സമ്പാദ്യത്തുക അപ്പാടെ നഷ്ടമായവർക്ക് അവസാനം ബാക്കിയാകുന്നത് പരാതിയും കൊണ്ടുള്ള പൊലീസ് സ്റ്റേഷനുകളുടെ തിണ്ണ നിരങ്ങലും കണ്ണീരും ശാപവചനങ്ങളും മാത്രം. കോടികളുടെ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ എം ഡിയും തട്ടിപ്പിലെ മുഖ്യ സൂത്രധാരനുമായ അടൂർ ചൂരക്കോട് ചാത്തന്നൂർപ്പുഴ മുല്ലശ്ശേരിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ(56 )അടക്കമുള്ള പ്രതികളെ പൊലീസ് വലയിലാക്കിയപ്പോൾ നിക്ഷേപകർക്ക് മുമ്പിൽ പ്രതികൾക്ക് നിരത്താനുള്ളത് കോടതിയിൽ നിന്നും നേടിയെടുത്ത പാപ്പർ ഹർജിയുടെ പകർപ്പ് മാത്രം.

1992 മുതൽ കോയമ്പത്തൂർ ആസ്ഥാനമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേരളാ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിലായിരുന്നു കോടികളുടെ തട്ടിപ്പ് അരങ്ങേറിയത്. നൂറു കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ സൂത്രധാരനും കമ്പനി എം ഡിയുമായ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണൻ നായരെ ചൊവ്വാഴ്ച ഉച്ചയോടെ തിരുവല്ല കച്ചേരിപ്പടിയിലെ ബ്രാഞ്ചിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നിക്ഷേപകരുടെ പണം എങ്ങനെ തിരുച്ചു നൽകുമെന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥാപനത്തിന് മുമ്പിൽ തടിച്ചു കൂടിയ നിക്ഷേപകരുടെയും ചോദ്യങ്ങൾക്ക് മുമ്പിലാണ് എം ഡിയായ ഉണ്ണിക്കൃഷ്ണൻ പാപ്പർ ഹർജി കഥ നിരത്തിയത്.

മക്കളുടെ വിവാഹ ആവശ്യത്തിനായി കരുതി വെച്ച പണം മുതൽ റിട്ടയർമെന്റ് സമയത്ത് ലഭിച്ച തുകയടക്കം കമ്പനിയിൽ നിക്ഷേപിച്ചവരുമാണ് എം ഡിയുടെ പാപ്പർ ഹർജിക്ക് മുമ്പിൽ പകച്ചു നിൽക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 28 ശാഖകൾ വഴിയായിരുന്നു തട്ടിപ്പുകൾ അരങ്ങേറിയത്. ഉണ്ണിക്കൃഷ്ണൻ നായരെ കൂടാതെ സ്ഥാപനത്തിന്റെ എം ഡി മാരായ ഭാര്യ കോമള, കൃഷ്ണൻ നായർ , വിജയലക്ഷ്മി എന്നിവരും കേസിൽ പ്രതികളാണ്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുന്നൂറിൽപ്പരം കേസുകളാണ് ഇതു വരെയും രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ മാത്രം ഇതു വരെ മുപ്പതോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഒന്നര വർഷം മുമ്പ് സംസ്ഥാനത്തെ ബ്രാഞ്ചുകൾ മുഴുവൻ ഒറ്റയടിക്ക് അടച്ചു പൂട്ടി മുങ്ങിയ ഉണ്ണിക്കൃഷ്ണൻ വിവിധ ജില്ലകളിലായി വാടക വീടുകളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.

ഇതിനിടെയാണ് എറണാകുളം ബ്രാഞ്ചിലെ ഇടപാടുകാരുടെ പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് കഴിഞ്ഞ മാസം ഉണ്ണികൃഷ്‌നെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾ കാക്കനാട് സബ് ജയിലിൽ റിമാന്റിലായിരുന്നു. അവിടെ നിന്നുമാണ് തിരുവല്ല സ്റ്റേഷനിലെ പരാതികളിന്മേൽ കോടതി മുഖേന തിരുവല്ല പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുവന്നത്. തെളിവെടുപ്പിനായി എത്തിച്ച ഉണ്ണിക്കൃഷ്ണനെക്കണ്ട് നിക്ഷേപകരായ സ്ത്രീകളിൽ ചിലർ പൊട്ടിത്തെറിച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു. 15 മിനിട്ട് നേരം നീണ്ടു നിന്ന തെളിവെടുപ്പിന് ശേഷം ഇയാളെ കാക്കനാട് ജയിലിലേക്ക് തിരികെ കൊണ്ടുപോയി. നിരാലംബരും വിധവകളുമായ സ്ത്രീകളെ ആയിരുന്നു

നിക്ഷേപ സമാഹരണത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റ്മാരായി സ്ഥാപനത്തിൽ നിയമിച്ചവരിലേറെയും. ഇവർ മുഖേനെയാണ് പ്രതികൾ ഏറിയ പങ്ക് പണവും നിക്ഷേപകരിൽ നിന്നും സമാഹരിച്ചത്. കമ്പനി പൂട്ടിയതോടെ നാട്ടിലിറങ്ങി നടക്കുന്നതിന് വരെ തങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായും ഏജന്മാരിൽ പലരും പറയുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ ഉണ്ണിക്കൃഷ്ണൻ നായർ അറസ്റ്റിലായിരുന്നു. കോമളയും വിജയലക്ഷ്മിയും ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP