Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഭിഭാഷക ചമഞ്ഞും റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക തട്ടിപ്പ്; ഒമ്പത് കേസുകൾ വന്നിട്ടും സ്വാധീനം ഉപയോഗിച്ച് ഒതുക്കി; തൃശൂർ വിജിലൻസ് ഡിവൈഎസ്‌പിയുടെ ഭാര്യ നസ്രത്ത് പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ

അഭിഭാഷക ചമഞ്ഞും റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക തട്ടിപ്പ്; ഒമ്പത് കേസുകൾ വന്നിട്ടും സ്വാധീനം ഉപയോഗിച്ച് ഒതുക്കി; തൃശൂർ വിജിലൻസ് ഡിവൈഎസ്‌പിയുടെ ഭാര്യ നസ്രത്ത് പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തൃശ്ശൂരിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്‌പിയുടെ ഭാര്യ അറസ്റ്റിൽ. തൃശൂർ കോഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്‌പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്തിനെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് പിടികൂടിയത്. അഭിഭാഷക ചമഞ്ഞും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തുമുൾപ്പെടെ തട്ടിപ്പ് നടത്തിയതായി ഇവർക്കെതിരെ 9 കേസുകളുണ്ട്.

ഒരു വർഷത്തോളമായി ഇവർക്കെതിരെ പല പരാതികളുമുയർന്നിരുന്നു. സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് തട്ടിപ്പിന് ഇരയായവർ നിരന്തരം ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതിനിടെയാണ്, തിങ്കളാഴ്ച വൈകുന്നേരം മലപ്പുറം പൊലീസ് ഇവരെ പിടികൂടിയത്.

മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോൾ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവർ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്‌പിയുടെ വീട്ടിൽ നിന്നാണ് ഇവടെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആട്ടിമറിക്കാൻ ഡിവൈഎസ്‌പി ശ്രമിക്കുന്നു എന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP