Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

എഡിജിപി സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് വർണക്കടലാസിൽ പൊതിഞ്ഞ് 'മധുരം' എന്നെഴുതി പാഴ്‌സൽ; കോഴിക്കോട്ടുനിന്ന് അയച്ച പാഴ്‌സലിൽ നിന്ന് ദുർഗന്ധം വന്നതോടെ പരിശോധിച്ചപ്പോൾ വിസർജ്യം; പൊലീസ് ഡ്രൈവറെ മകൾ മർദിച്ചെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന എഡിജിപിയോട് 'മധുര പ്രതീകാരം' തീർത്തത് ഒരു പൊലീസുകാരൻ തന്നെയോ എന്ന് അന്വേഷിച്ച് പൊലീസ്

എഡിജിപി സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് വർണക്കടലാസിൽ പൊതിഞ്ഞ് 'മധുരം' എന്നെഴുതി പാഴ്‌സൽ; കോഴിക്കോട്ടുനിന്ന് അയച്ച പാഴ്‌സലിൽ നിന്ന് ദുർഗന്ധം വന്നതോടെ പരിശോധിച്ചപ്പോൾ വിസർജ്യം; പൊലീസ് ഡ്രൈവറെ മകൾ മർദിച്ചെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന എഡിജിപിയോട് 'മധുര പ്രതീകാരം' തീർത്തത് ഒരു പൊലീസുകാരൻ തന്നെയോ എന്ന് അന്വേഷിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മകൾ മർദ്ദിച്ച സംഭവത്തിലൂടെ വിവാദത്തിലാവുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന എഡിജിപി സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് കോഴിക്കോട്ടുനിന്ന് മാലിന്യ പാഴ്‌സലുകൾ. 'മധുരം' എന്ന് പുറത്ത് രേഖപ്പെടുത്തി വിസർജ്യമാണ് വർണ്ണക്കടലാസിൽ പൊതിഞ്ഞ് സുദേഷ് കുമാറിന് കൊറിയർ മുഖേന അയച്ചുകൊടുത്തത്. ആംഡ് ബറ്റാലിയൻ ഓഫീസിലെ വിലാസത്തിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണു കോഴിക്കോട്ടെ അജ്ഞാത വിലാസത്തിൽനിന്ന് പാർസലുകൾ എത്തിയത്.

Stories you may Like

എ.ഡി.ജി.പി: 'സുകേഷ്‌കുമാർ' എന്നു തെറ്റിച്ചായിരുന്നു പേരെഴുതിയിരുന്നത്. കൊറിയർ എത്തിയ വിവരം ഡ്യൂട്ടി ഓഫീസർ ആണ് സുദേഷ്‌കുമാറിനെ അറിയിച്ചു. പൊതി പൊട്ടിച്ചുനോക്കിയശേഷം എത്തിക്കാൻ എഡിജിപി നിർദ്ദേശം നൽകുകയും ചെയ്തു. പാഴ്സലുകൾ വന്നപ്പോഴേ അതിൽ നിന്ന് ദുർഗന്ധം വന്നിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുറന്നുനോക്കിയപ്പോഴാണ് വിസർജ്യമാണ് പാഴ്‌സലിൽ എന്ന് വ്യക്തമായത്. ഇതോടെ ഓഫീസിൽനിന്ന് ഉടൻ വിവരം പേരൂർക്കട പൊലീസിൽ അറിയിച്ചു. എന്നാൽ, പാഴ്സൽ അയച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പാഴ്‌സൽ വിശദമായി പരിശോധിച്ച ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോറൻസിക് പരിശോധനയും നടത്തിയേക്കുമെന്നാണ് സൂചനകൾ. ഒരു പൊലീസുകാരനെ കേന്ദ്രീകരിച്ച് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.

അതേസമയം, പൊലീസ് ഡ്രൈവർ ഗവാസ്‌ക്കർക്കെതിരെ എഡിജിപി സുദേഷ്‌കുമാറിന്റെ മകൾ നൽകിയ പരാതിയിൽ തെളിവ് കിട്ടിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. കേസന്വേഷണത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. ഗവാസ്‌ക്കർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കാലിൽകൂടി വാഹനം കയറ്റിയിറക്കുകയും ചെയ്തുവെന്നായിരുന്നു എഡിജിപിയുടെ മകളുടെ പരാതി. എന്നാലിവർക്ക് പരിക്കൊന്നുമില്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല. സിസിസിടിവി ദൃശ്യങ്ങളുമില്ല. അതിനാൽ കേസിനാരാധാരമായ തെളിവുകൊളൊന്നും കണ്ടെത്താനായില്ലെന്നൊണ് ക്രൈം ബ്രാഞ്ച് നിലപാട്. എന്നാൽ അന്വേഷണത്തിന് ഇനിയും സമയംവേണം. ഈ വിവരങ്ങളടങ്ങിയ റിപ്പോർട്ടും കേസ് ഡയറിയുമാണ് കോടതിക്ക് ക്രൈം ബ്രാഞ്ച് കൈമാറിയിരിക്കുന്നത്.

അതിനിടെ ജൂലൈ അഞ്ചിനു ചേരുന്ന ഐ.പി.എസ്. അസോസിയേഷൻ യോഗത്തിൽ വിളിക്കണമെന്ന് എ.ഡി.ജി.പി: സുദേഷ്‌കുമാർ ഭാരവാഹികളോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. കഴിഞ്ഞദിവസം നടന്ന യോഗത്തിന് സുദേഷ് കുമാറിനെ ക്ഷണിച്ചിരുന്നില്ല. ദാസ്യപ്പണി വിവാദത്തിലായതോടെ ആരോപണം നേരിട്ട മറ്റൊരു ഉദ്യോഗസ്ഥനായ എസ്.എ.പി. കമാൻഡന്റ് പി.വി. രാജുവിനെതിരേ നടപടി വേണ്ടെന്നു സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്. രാജുവിനെതിരായ ആരോപണം അടിസ്ഥാനരഹിതം ആണെന്നാണ് വിശദീകരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP