Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൊബൈൽ ഫോണിൽ വോൾ പേപ്പർ ആയി 'മരണത്തിനു കാരണക്കാരൻ സുദർശൻ പത്മനാഭൻ' എന്നെഴുതിയ ഫാത്തിമ മറ്റ് രണ്ട് അദ്ധ്യാപകരുടെ പേരുകളും കുറിച്ചു; മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പിൽ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുന്നു എന്നും എഴുതി; ആർക്കും തുറക്കാവുന്ന വിധത്തിൽ മൊബൈലിലെ പാസ് വേഡും ഒഴിവാക്കി; തന്റെ മരണത്തിന് കാരണക്കാർ ആരെന്ന് അറിയിക്കാൻ ഫാത്തിമ കൃത്യമായ ഒരുക്കങ്ങൾ നടത്തി; തൂങ്ങി മരിക്കാൻ നൈലോൺ കയർ എങ്ങനെ കിട്ടിയെന്നത് ദുരൂഹം

മൊബൈൽ ഫോണിൽ വോൾ പേപ്പർ ആയി 'മരണത്തിനു കാരണക്കാരൻ സുദർശൻ പത്മനാഭൻ' എന്നെഴുതിയ ഫാത്തിമ മറ്റ് രണ്ട് അദ്ധ്യാപകരുടെ പേരുകളും കുറിച്ചു; മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പിൽ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുന്നു എന്നും എഴുതി; ആർക്കും തുറക്കാവുന്ന വിധത്തിൽ മൊബൈലിലെ പാസ് വേഡും ഒഴിവാക്കി; തന്റെ മരണത്തിന് കാരണക്കാർ ആരെന്ന് അറിയിക്കാൻ ഫാത്തിമ കൃത്യമായ ഒരുക്കങ്ങൾ നടത്തി; തൂങ്ങി മരിക്കാൻ നൈലോൺ കയർ എങ്ങനെ കിട്ടിയെന്നത് ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും വിദ്യാർത്ഥിക്ക് ദുരനുഭവങ്ങളാണ് ഉണ്ടായതെന്ന് വ്യക്തം. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോണിൽ സുദർശൻ പത്മനാഭന്റെ പേരിന് പുറമേ മറ്റ് രണ്ട് അദ്ധ്യാപകരുടെ പേരും എഴുതിയിട്ടുണ്ട്. ഫോണിൽ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകൾ പരാമർശിച്ചിരിക്കുന്നത്. ചില വിദ്യാർത്ഥികൾക്കെതിരെയും കുറിപ്പിൽ പരാമർശങ്ങൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിനാായി വിശദമായ പരിശോധന നടത്തേണ്ടതുണ്ട്.

ഫാത്തിമയുടെ മൊബൈൽ ഫോണിൽ വോൾ പേപ്പർ ആയി, മരണത്തിനു കാരണക്കാരൻ സുദർശൻ പത്മനാഭൻ' എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോൾ പേപ്പറിൽ ഫാത്തിമ എഴുതിയിരുന്നു. മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്‌നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പിൽ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി. 2 അദ്ധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്. മൊബൈൽ ഫോണിലെ പാസ് വേഡ് ഒഴിവാക്കിയ ഫാത്തിമ ആർക്കും ഫോൺ തുറക്കാൻ കഴിയുന്ന വിധമാക്കിയിരുന്നു. തന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ആരെന്ന് ലോകത്തെ അറിയിക്കാൻ അവൾ ഉറപ്പിച്ചിരുന്നു എന്നതാണ് ചുരുക്കം.

ബാറ്ററി ചാർജ് തീർന്നു ഓഫ് ആയ മൊബൈൽ ഫോൺ, മരണവിവരം അറിഞ്ഞു ചെന്നൈയിൽ എത്തിയ ബന്ധുക്കളാണു ചാർജ് ചെയ്തു വീണ്ടും ഓൺ ചെയ്തത്. വോൾ പേപ്പറിൽ തെളിഞ്ഞ കുറിപ്പ് ബന്ധുക്കൾ മറ്റൊരു മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. സുദർശൻ പത്മനാഭനു പുറമേ 2 അദ്ധ്യാപകരും ഏതാനും വിദ്യാർത്ഥികളും മരണത്തിന് ഉത്തരവാദികളാണെന്നും എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും തുടക്കം മുതൽ ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു.

ഇതേസമയം, ഫാത്തിമയെ മരിച്ച നിലയിൽ ആദ്യം കണ്ടത് സഹപാഠി അലീന സന്തോഷെന്ന് എഫ്ഐആറിൽ പറയുന്നു.തലേദിവസം രാത്രി 12 വരെ ഫാത്തിമയെ മുറിയിൽ സഹപാഠികൾ കണ്ടിരുന്നു. ദുഃഖിച്ചിരിക്കുന്ന നിലയിലായിരുന്നു ഫാത്തിമയെന്ന് ഇവർ മൊഴി നൽകി. തൂങ്ങിമരണമാണെന്ന് സംശയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഫാത്തിമ ലത്തീഫിന്റേതു തൂങ്ങിമരണമെന്ന് സംശയമെന്ന് എഫ്‌ഐആർറിൽ പറയുന്ന്ത. നൈലോൺ കയറിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നും എഫ്‌ഐആറിൽ പറയുന്നു. അതേസമയം നൈലോൺ കയർ ഫാത്തിമയ്ക്ക് എവിടെ നിന്നും ലഭിച്ചു എന്നതും ദുരൂഹമായി തുടരുന്ന കാര്യമാണ്. ഫാത്തിമ ആത്മഹത്യ ചെയ്തത് ആദ്യം കണ്ടത് അലീന സന്തോഷ് എന്ന വിദ്യാർത്ഥിനിയാണ്. മരണം പൊലിസിനെ അറിയിച്ചത് വാർഡൻ ലളിതയെന്നും എഫ്‌ഐആറിൽ പറയുന്നു. ഫാത്തിമ രാത്രി വിഷമിച്ചിരിക്കുന്നത് കണ്ടെന്നു സുഹൃത്തുക്കൾ മൊഴി നൽകി.

അതിനിടെ കേസിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണട്്. മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയരായ അദ്ധ്യാപകരോട് ക്യാംപസ് വിട്ടു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. മരണത്തിനു കാരണക്കാരനെന്നു ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിട്ട അദ്ധ്യാപകൻ സുദർശൻ പത്മനാഭൻ അവധിയിലാണെങ്കിലും ഐഐടിയിൽ തന്നെയുണ്ടെന്നാണു സൂചന. കോടതി നിർദേശ പ്രകാരം ഫൊറൻസിക് പരിശോധനയ്ക്കയച്ച മൊബൈൽ ഫോൺ, തമിഴ്‌നാട് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇതുവരെ പരിശോധിച്ചിട്ടില്ല. നിർണായക തെളിവാകുമെന്നു പ്രതീക്ഷിക്കുന്ന ഫോൺ കുടുംബത്തിന്റെ സാന്നിധ്യത്തിൽ പരിശോധിക്കാമെന്ന് അന്വേഷണ സംഘം ഉറപ്പു നൽകി.

അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഇന്നു ചെന്നൈയിലെത്തും. കേന്ദ്രമന്ത്രി വി. മുരളീധരൻ മാനവശേഷി മന്ത്രി രമേശ് പൊക്രിയാലിനെ കണ്ടു വിഷയം ചർച്ച ചെയ്തതിനെ തുടർന്നാണു തീരുമാനം. സമഗ്ര അന്വേഷണം വേണമെന്നു തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടുമെന്നും സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള സാധ്യതകൾ ആരായുമെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ കോഴിക്കോട്ട് അറിയിച്ചു. അതേസമയം, ഫാത്തിമ മതപരമായ വിവേചനം നേരിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. അന്വേഷണ സംഘം ഇന്നലെ പിതാവ് അബ്ദുൽ ലത്തീഫിന്റെ മൊഴിയെടുത്തു. ഫാത്തിമയുടെ സഹോദരി ഐഷയുടെ മൊഴി കൊല്ലത്തെ വീട്ടിലെത്തി രേഖപ്പെടുത്തും.

പ്രിയപെട്ട മകൾക്കു എന്തുപറ്റിയെന്നറിയാൻ ഒരു മനുഷ്യൻ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടമാണ് സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാർത്ഥികൾ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശീ.

ഫാത്തിമയെന്ന പേര് അദ്ധ്യാപകനായിരുന്ന സുദർശൻ പത്മനാഭന് വലിയ പ്രശ്‌നമായിരുന്നു. മകളുടെ പേര് ഉച്ചരിക്കാൻ പോലും അയാൾ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാൻ അയാൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാൾ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.

അഞ്ചാം ക്ലാസു മുതൽ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കിൽ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറിൽ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂർപുരത്തെ പൊലീസ് സ്റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മിൽ ചില ഇടപാടുകളുണ്ട്. മകൾ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയിൽ കാണും, അല്ലെങ്കിൽ കാശു വാങ്ങി അവർ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലിൽ എഴുതിവച്ചത് അവർ അറിയാതെ പോയതുകൊണ്ടുമാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു.

കേസ് അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്‌ടോപും ഐപാഡും പരിശോധനയ്ക്കായി ഏറ്റെടുക്കും. ഇവ അടുത്ത ദിവസം കുടുംബം പൊലീസിനു കൈമാറും. മരണവിവരമറിഞ്ഞ് ഐഐടിയിലെ ഫാത്തിമയുടെ ഹോസ്റ്റലിൽ എത്തിയ, സഹോദരിയുടെ മൊഴിയും രേഖപ്പെടുത്തും. ആരോപണവിധേയരായ മദ്രാസ് ഐഐടി അദ്ധ്യാപകർ ക്യാംപസ് വിട്ടുപോകരുതെന്നാണ് പൊലീസ് നിർദ്ദേശം. ഹ്യുമാനിറ്റീസ് ആൻഡ് ഡവലപ്‌മെന്റ് സ്റ്റഡീസ് അദ്ധ്യാപകർക്കാണു നിർദ്ദേശം. ഫാത്തിമയുടെ അച്ഛൻ ലത്തീഫിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം മൊഴിയെടുത്തു.

പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ ഐജി ഈശ്വരമൂർത്തിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണർ നാഗജ്യോതി, അഡിഷണൽ കമ്മിഷണർ മെഗ്ലിൻ എന്നിവരാണ് നാലുമണിക്കൂറിലേറെ സമയമെടുത്ത് അബ്ദുൾ ലത്തീഫിൽ നിന്നു വിവരങ്ങൾ ശേഖരിച്ചത്. ഫാത്തിമയുടെ ജീവിത രീതി, അടുത്തിടെ ഉണ്ടായ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ, ഐഐടിയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ എല്ലാം വിശദമായി രേഖപ്പെടുത്തി. അതിനിടെ ഫാത്തിമയുടെ മരണം പാർലമെന്റിൽ ഉന്നയിക്കാൻ ഡിഎംകെയും സിപിഎമ്മും തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന സമ്മേളനത്തിൽ കനിമൊഴി എംപി വിഷയം ഉന്നയിക്കുമെന്ന് എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ ഫാത്തിമയുടെ കുടുംബത്തെ അറിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള സിപിഎം എംപിമാരും വിഷയം ദേശീയ തലത്തിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP