Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്.. പേടിച്ചിട്ടാണോ എന്നറിയില്ല; അവർ എന്തോ ഒളിച്ചു വെക്കുന്നുണ്ട്... ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവർക്ക് നിർദ്ദേശം ലഭിച്ചു കാണണം'; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഇരട്ട സഹോദരി ഐഷ; ഫാത്തിമയുടേത് തൂങ്ങിമരണമെന്ന് എഫ്‌ഐആറും; വിദ്യാർത്ഥിനി വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കളുടെ മൊഴി; കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടതോടെ വിശദമായ അന്വേഷണം വരുന്നു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ

'എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്.. പേടിച്ചിട്ടാണോ എന്നറിയില്ല; അവർ എന്തോ ഒളിച്ചു വെക്കുന്നുണ്ട്... ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവർക്ക് നിർദ്ദേശം ലഭിച്ചു കാണണം'; ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സംശയങ്ങൾ ഉന്നയിച്ച് ഇരട്ട സഹോദരി ഐഷ; ഫാത്തിമയുടേത് തൂങ്ങിമരണമെന്ന് എഫ്‌ഐആറും; വിദ്യാർത്ഥിനി വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കളുടെ മൊഴി; കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടതോടെ വിശദമായ അന്വേഷണം വരുന്നു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരുഹത ഉണ്ടെന്ന ആരോപണവുമായി ഇരട്ട സഹോദരി ഐഷാ ലത്തീഫ്. ഫാത്തിമയുടെ മരണവാർത്ത് അറിഞ്ഞ് കോളേജിൽ എത്തിയ തന്നെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്നും തുടർന്നുണ്ടായ അനുഭവങ്ങളെ കുറിച്ചുമാണ് ഐഷ ലത്തീഫ് സംശയം ഉന്നയിക്കുന്നത്. 'ഫാത്തിമയുടെ മരണവിവരം അറിഞ്ഞ് കോളജിലെത്തിയപ്പോൾ ഞാൻ ഫാത്തിമയുടെ ബോഡി കാണാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് അനുവദിച്ചിരുന്നില്ല. ഞായറാഴ്‌ച്ച രാവിലെ കാണാം എന്നു പറഞ്ഞു തന്നെ സ്ഥലത്തു നിന്നു മാറ്റുകയായിരുന്ന എന്നുമാണ് ഐഷ പറയുന്നത്.

കോളേജിൽ വെച്ച് ഫാത്തിമയുടെ ക്ലാസ്മേറ്റ്സായ കുറച്ച് പേരെ കണ്ടിരുന്നു. അവരോട് സംസാരിക്കുകയും ചെയ്തിരുന്നു. അവരിൽ ഒരാളിൽ നിന്നും ലഭിച്ചത് ആത്മാർത്ഥമായ ഉത്തരമല്ലെന്നാണ് മനസിലായത്. എല്ലാവരും പഠിച്ച് വച്ചതെന്തോ പറയുന്നത് പോലെയാണ് തോന്നിയത്. പേടിച്ചിട്ടാണോയെന്നറിയില്ല. അവർ എന്തോ ഒളിച്ച് വെക്കുന്നുണ്ട്. ഒരു പക്ഷേ ഒന്നും വെളിപ്പെടുത്തരുതെന്ന് അവർക്ക് ഐ.ഐ.ടിയിൽ നിന്നും നിർദ്ദേശം ലഭിച്ചു കാണണം.' സംഭവത്തെ സാധാരണ ഒരു ആത്മഹത്യ പൊലെതന്നെയാണ് അവർ ടാഗ് ചെയ്തതെന്നാണ് മനസ്സിലാവുന്നതെന്നും ഐഷ പറയുന്നു.

'അക്കാദമിക്ക് പ്രഷർ അല്ലെങ്കിൽ പുവർ അക്കാദമിക് പെർഫോമൻസ്. ഇത് കാരണം ഫാത്തിമ ആത്മഹത്യ ചെയ്തുവെന്നാണ് അവർ പറയുന്നത്. പക്ഷെ ഫാത്തിമയെ അറിയുന്ന ആരും അത് അംഗീകരിക്കില്ല.' പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴും ചില സംശയങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അതിനും മറുപടിയൊന്നും നൽകിയിരുന്നില്ലെന്നും ചോദ്യങ്ങൾ അവർ ശ്രദ്ധിക്കുന്നത് പോലുമുണ്ടായിരുന്നില്ലെന്നും ഐഷ പറയുന്നു. അതോടൊപ്പം 'ഇത്തരം സംഭവങ്ങൾ നടന്നാൽ പൊലീസ് ആദ്യം റൂം സീൽ ചെയ്യും. ഇവിടേയും പൊലീസ് റൂം സീൽ ചെയ്തു. കീ അവർ കൊണ്ട് പോയെന്നാണ് പറഞ്ഞത്.

എന്നാൽ ഞാൻ റൂമിൽ പോയപ്പോൾ ഫാത്തിമയുടെ റൂം മേറ്റിന്റെ സാധനങ്ങളെല്ലാം അവിടുന്ന് മാറ്റിയിട്ടുണ്ടായിരുന്നു. ചോദിച്ചപ്പോൾ അറിഞ്ഞത് സംഭവത്തിന് ശേഷം അവരെ വിളിച്ച്‌റൂം വെക്കേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നാണ്. ഫാത്തിമ ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഫാനിൽ റോപ്പ് ഉണ്ടായിരുന്നില്ല. റൂമിൽ കയറിയ ഉടനെ പൊലീസുകാരൻ ഫാനിന്റെ സ്വിച്ച് ഇടുകയാണ് ചെയ്തതെന്നും' ഐഷ പറഞ്ഞു.

അതേസംയ ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണം ആണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോൺ കയറിലാണെന്നും എഫ്ഐആറിൽ പറയുന്നു. മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്. മരണം പൊലീസിനെ അറിയിച്ചത് വാർഡൻ ലളിതയാണെന്നും എഫ്ഐആർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മലയാളി വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കേന്ദ്രം ഇടപെടൽ ഉണ്ടായിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരനാണ് മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലെ ദുരൂഹത നീക്കണം എന്ന ആവശ്യവുമായി രംഗത്തുവന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം ഞായറാഴ്ച ചെന്നൈയിലെത്തും. റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സംസാരിച്ചു. മരണത്തിന് ഉത്തരവാദികളെ കണ്ടെത്തുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് കൊല്ലത്തെത്തും. ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്‌ടോപും ഐപാഡും അന്വേഷണം സംഘം പരിശോധനയ്ക്കായി ഏറ്റെടുക്കും. സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ സുദർശൻ കാമ്പസ് വിട്ടുപോകരുതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിരുന്നു. കേസിൽ ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഐഐടി കാമ്പസിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.

പ്രത്യേക അന്വേഷണസംഘത്തലവൻ ഐ.ജി ഈശ്വരമൂർത്തിയുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണർ നാഗജ്യോതി, അഡീഷണൽ കമ്മിഷണർ മെഗ്്‌ലിൻ എന്നിവരാണ് നാലുമണിക്കൂറിലേറെ സമയമെടുത്ത് അബ്ദുൾ ലത്തീഫിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഫാത്തിമയുടെ ജീവിത രീതി, അടുത്തിടെ ഉണ്ടായ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ, ഐ.ഐ.ടിയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ എല്ലാം വിശദമായി രേഖപെടുത്തി. മരണവിവരമറിഞ്ഞു ഐ.ഐ.ടിയിലെ ഫാത്തിമയുടെ ഹോസ്റ്റലിൽ എത്തിയ, സഹോദരിയുടെ മൊഴിയും രേഖപെടുത്തും. ഫാത്തിമയുടെ ലാപ്‌ടോപ്, ഐപാഡ് എന്നിവ അടുത്ത ദിവസം കുടുംബം പൊലീസിനു കൈമാറും.

അതിനിടെ ഫാത്തിമയുടെ മരണം പാർലമെന്റിൽ ഉന്നയിക്കാൻ ഡി.എം.കെയും സി.പിഎമ്മും തീരുമാനിച്ചു. തിങ്കഴാഴ്ച ചേരുന്ന സമ്മേളനത്തിൽ കനിമൊഴി എംപി വിഷയം ഉന്നയിക്കുമെന്ന് എം.കെ സ്റ്റാലിൻ അടക്കമുള്ളവർ ഫാത്തിമയുടെ കുടുംബത്തെ അറിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള സി.പിഎം എംപിമാരും വിഷയം ദേശീയ തലത്തിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP