Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തന്റെ ഇഷ്ടം താലികെട്ടിയവനൊപ്പം ജീവിക്കാനെന്ന പെൺകുട്ടിയുടെ നിലപാട് അം​ഗീകരിച്ച് കോടതി; കാമുകനൊപ്പം പോയ മകളെ ബിജെപിക്കാരൻ കടത്തിക്കൊണ്ടുപോയത് സിനിമാസ്റ്റൈലിൽ നടുറോഡിൽ കാർ തടഞ്ഞ് ബലംപ്രയോ​ഗിച്ചും; പെൺകുട്ടിയേയും പിതാവിനെയും അന്വേഷിച്ച് പൊലീസും

തന്റെ ഇഷ്ടം താലികെട്ടിയവനൊപ്പം ജീവിക്കാനെന്ന പെൺകുട്ടിയുടെ നിലപാട് അം​ഗീകരിച്ച് കോടതി; കാമുകനൊപ്പം പോയ മകളെ ബിജെപിക്കാരൻ കടത്തിക്കൊണ്ടുപോയത് സിനിമാസ്റ്റൈലിൽ നടുറോഡിൽ കാർ തടഞ്ഞ് ബലംപ്രയോ​ഗിച്ചും; പെൺകുട്ടിയേയും പിതാവിനെയും അന്വേഷിച്ച് പൊലീസും

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: ഇഷ്ടപ്പെട്ടവന്റെ കൂടെ ജീവിക്കാൻ കോടതി അനുവദിച്ചതുപ്രകാരം കാമുകനൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയ 24 കാരിയെ പിതാവും കൂട്ടാളികളും ചേർന്ന് വാഹനം തടഞ്ഞുനിർത്തി കടത്തിക്കൊണ്ടുപോയതായി പരാതി. ഇന്നലെ പുത്തൻകുരിശ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ 25 കാരനും ആലപ്പുഴ സ്വദേശിയുമായ പെൺകുട്ടിയുടെ കാമുകന്റെ മൊഴി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ബിജെപി പ്രവർത്തകനും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുള്ള പെൺകുട്ടിയുടെ പിതാവാണ് കേസ്സിലെ മുഖ്യ പ്രതി.ഇയാളും 10 -ളം വരുന്ന കൂട്ടാളികളും ചേർന്ന് തങ്ങളുടെ വാഹനം തടഞ്ഞ് നിർത്തി തന്നെ മർദ്ദിച്ചവശനാക്കിയ ശേഷം ഭാര്യയെ കാറിൽ കയറ്റി സ്ഥലം വിട്ടെന്നാണ് യുവാവ് പുത്തൻകുരിശ് പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.ഏഴാം തീയതി പെൺകുട്ടിയെ കാണാതായതായി പിതാവ് പൊലീസിൽ പരാതി നൽകി. മൊബൈൽ നമ്പറിൽ പൊലീസ് വിളിച്ചപ്പോൾ താൻ വിവാഹിതയായെന്നും ഭർത്താവിന്റെ വീട്ടിലാണെന്നും അറിയിച്ചു.

കാണാതായതായി പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് അറിയിച്ചതുപ്രകാരം ഇന്നലെ വൈകിട്ട് പെൺകുട്ടിയും പരാതിക്കാരനും ഇയാളുടെ സഹോദരനും പിതാവും സ്റ്റേഷനിലെത്തി. തുടർന്ന് നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പൊലീസ് പെൺകുട്ടിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി.കോടതി ആരാഞ്ഞപ്പോഴും യുവാവുനൊപ്പം ജീവിച്ചാൽ മതിയെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. ഇതോടെ യുവാവിനൊപ്പം പോകാൻ കോടതി പെൺകുട്ടിക്ക് അനുമതി നൽകി.

താമസിയാതെ പെൺകുട്ടി യുവാവിനും ബന്ധുക്കൾക്കുമൊപ്പം കാറിൽ ആലപ്പുഴയ്ക്ക് തിരിച്ചു. മറ്റൊരുകാറിൽ യുവാവിന്റെ ഏതാനും സുഹൃത്തുക്കൾ ഇവരെ പിൻതുടരുന്നുണ്ടായിരുന്നു. 5 .15 -ഓടെ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ മറ്റക്കുഴി ഭാഗത്ത് വച്ച് പെൺകുട്ടിയുടെ പിതാവും സംഘവും കാർ വട്ടം വച്ച് ഇവരുടെ കാർ യാത്ര തടസ്സപ്പെടുത്തുകയും ബലം പ്രയോഗിച്ച് പെൺകുട്ടിയെ കാറിൽക്കയറ്റികൊണ്ടുപോകുകയുമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

4 വർഷമായി പെൺകുട്ടി കർണ്ണാടകയിലെ തുങ്കൂരിൽ ആയുർവ്വേദകോളേജിൽ പഠിക്കുകയായിരുന്നു.കോഴ്‌സ് പൂർത്തിയായി ഡോക്ടറായി പുറത്തിറങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ആലപ്പുഴക്കാരനുമായുള്ള വിവാഹം എന്നാണ് സൂചന. പെൺകുട്ടി പഠിച്ചിരുന്ന കോളേജിന് സമീപത്തെ കോളേജിൽ നേഴ്‌സിങ് വിദ്യാർത്ഥിയായിരുന്നു യുവാവ്. ഏഴാം തീയതി വീട്ടിൽ നിന്നറങ്ങിയ പെൺകുട്ടി ആലപ്പുഴയിലെത്തി യുവാവിനെകാണുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ യുവാവ് ക്ഷേത്രത്തിൽ മതാചാരപ്രകാരം പെൺകുട്ടിയെ താലികെട്ടിയെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമീക വിവരം. പെൺകുട്ടിയെയും തട്ടിക്കൊണ്ട് പോകലിന് നേതൃത്വം നൽകിയ പിതാവിനെയും കണ്ടെത്താൻ പുത്തൻകുരിശ് പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP