Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

പിഞ്ചു കുഞ്ഞിനെ തലയ്ക്കടിച്ചും നിലത്തെറിഞ്ഞും കൊല്ലാൻ ഷൈജു തോമസ് ശ്രമിച്ചത് പെൺകുഞ്ഞായതിനാലെന്ന് അമ്മയുട‌െ മൊഴി; കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലിൽ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ്; ​ഗുരുതരാവസ്ഥയിൽ തുടരുന്ന കുഞ്ഞിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ശിശുക്ഷേമ സമിതി; അങ്കമാലിയിലെ 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കേരളത്തിന്റെ നൊമ്പരമാകുന്നു

പിഞ്ചു കുഞ്ഞിനെ തലയ്ക്കടിച്ചും നിലത്തെറിഞ്ഞും കൊല്ലാൻ ഷൈജു തോമസ് ശ്രമിച്ചത് പെൺകുഞ്ഞായതിനാലെന്ന് അമ്മയുട‌െ മൊഴി; കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലിൽ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ്; ​ഗുരുതരാവസ്ഥയിൽ തുടരുന്ന കുഞ്ഞിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ശിശുക്ഷേമ സമിതി; അങ്കമാലിയിലെ 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കേരളത്തിന്റെ നൊമ്പരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊല്ലാൻ ശ്രമിച്ചത് പെൺകുഞ്ഞ് ആയതിനാലെന്ന് അമ്മയുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് നൽകിയ മൊഴിയിലാണ് ഇക്കാര്യം കുഞ്ഞിന്റെ അമ്മ വ്യക്തമാക്കിയത്.അതേസമയം, കോലഞ്ചേരി മെഡിക്കൽ കേളജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ചികിത്സാച്ചെലവ് ശിശുക്ഷേമസമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ നില ​ഗുരുതരമായി തുടരുകയാണ്. എന്ത് സംഭവിക്കും എന്ന് പറയാനാകില്ലെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ സോജൻ അറിയിച്ചു. സംഭവത്തെ വളരെ ​ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മീഷൻ അം​ഗം ഷിജി ശിവജി പറഞ്ഞു. പെൺകുഞ്ഞ് ആയതുകൊണ്ടാണ് അച്ഛൻ കൊലപാതകത്തിന് ശ്രമിച്ചത്. അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.

അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചാത്തനാട്ട് വീട്ടിൽ ഷൈജു തോമസാ (40) ണ് തന്റെ 54 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാൾ, കിടപ്പുമുറിയിൽ വച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയിൽനിന്ന് ബലമായി പിടിച്ചുവാങ്ങി കൈകൊണ്ട് രണ്ടുപ്രാവശ്യം കുട്ടിയുടെ തലയ്ക്ക് അടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.

കുഞ്ഞിനെ അച്ഛനും അമ്മയും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കുട്ടിക്ക് കട്ടിലിൽ നിന്ന് വീണ് പരിക്കുപറ്റിയെന്നാണ് മാതാപിതാക്കൾ അറിയിച്ചത്. അതിൽ സംശയം തോന്നിയ ഡോക്ടർമാർ വീണ്ടും ചോദ്യം ചെയ്തപ്പോൾ കൊതുകിനെ കൊല്ലാനായി ബാറ്റ് വെച്ച് അടിച്ചപ്പോൾ നെഞ്ചത്തു കൊണ്ടുവെന്നാണ് പറഞ്ഞത്. സംശയം തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. രണ്ടുമണിക്കൂറിനകം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ മെഡിക്കോ ലീഗൽ കേസായി രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഷൈജുവിന്റെ ഭാര്യ നേപ്പാൾ സ്വദേശിനിയാണ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷമേ ആയിട്ടുള്ളു. നേപ്പാളിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 10 മാസം മുൻപാണ് ഇവർ ജോസ്പുരത്ത് താമസം തുടങ്ങിയത്. കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലിൽ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്‌പി ജി. വേണുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷൈജു വർഷങ്ങളായി അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അങ്കമാലി ജോസ് പുറത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ ഷൈജു തോമസ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാൾ സ്വദേശിനിയെ ഒരു വർഷം മുമ്പാണ് വിവാഹം കഴിച്ചത്. കുഞ്ഞ് പെണ്ണായതിനാലാണ് ഭർത്താവ് കുഞ്ഞിനു നേരെ അതിക്രമം നടത്തിയതെന്ന് കുഞ്ഞിന്റെ അമ്മ ശിശുക്ഷേമ സമിതിക്ക് മാെഴി നൽകി. പെൺകുഞ്ഞ് ജനിച്ചതിനാൽ ഭർത്താവ് അതൃപ്തനായിരുന്നു. ഇക്കാര്യം പറഞ്ഞ് പലതവണ തന്നോട് വഴക്കുകൂടിയിരുന്നതായും യുവതി മൊഴിനൽകിയിട്ടുണ്ട്. തലച്ചോറിന് പരിക്കേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ കൊതുകിനെ അടിച്ചപ്പോൾ നെഞ്ചിൽ ബാറ്റ് കൊണ്ടതാണെന്നാണ് ഷൈജു പറഞ്ഞത് .ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് ഷൈജു.

കുഞ്ഞ് പൂർണ അബോധാവസ്ഥയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതിനേക്കാൾ കുഞ്ഞിന്റെ ആരോഗ്യനില വഷളായി എന്നും അധികൃതർ വ്യക്തമാക്കി. കുഞ്ഞിന്റെ ശ്വസനം സാധാരണ നിലയിലാണെങ്കിലും ഹൃദയമിടിപ്പ് വർധിച്ചിട്ടുണ്ട്. വലിച്ചെറിഞ്ഞതിന്റെ ശക്തിയിൽ തലച്ചോറ് ചതഞ്ഞ അവസ്ഥയിലാണ്. ഉള്ളിൽ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കുഞ്ഞിന്റെ അവസ്ഥ ആശുപത്രിയിലെത്തിച്ചതിനേക്കാൾ മോശമായി. പൂർണ അബോധാവസ്ഥയിൽ തുടരുന്നതിനാൽ ജീവൻ രക്ഷിക്കാനാകുമോ എന്ന കാര്യത്തിൽ ആശങ്ക ഉണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന് തുടർച്ചയായി അപസ്മാരം വന്നുകൊണ്ടിരുന്നു. അതിന് മരുന്ന്കൊടുത്തിനെ തുടർന്ന് അപസ്മാരം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ കുട്ടി അബോധാവസസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP