Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പട്ടിണിയും കഷ്ടപ്പാടും കാരണം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു; കുഞ്ഞുമോനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത് ഭാര്യയെയും കുട്ടികളെയും മർദിച്ചെന്ന പരാതിയിൽ

പട്ടിണിയും കഷ്ടപ്പാടും കാരണം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു; കുഞ്ഞുമോനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത് ഭാര്യയെയും കുട്ടികളെയും മർദിച്ചെന്ന പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പട്ടിണിയും കഷ്ടപ്പാടും കാരണം കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കുഞ്ഞുമോൻ അറസ്റ്റിൽ. ഭാര്യയെയും കുട്ടികളെയും മർദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ശിശുക്ഷേമസമിതി കുട്ടികളെ ഏറ്റെടുത്തത്. അച്ഛൻ മർദിച്ചിരുന്നെന്ന് കുട്ടികൾ ചൈൽഡ് ലൈന് മൊഴി നൽകിയിരുന്നു. കൊടുംപട്ടിണിയെ തുടർന്നാണ് കുട്ടികളെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ശിശുക്ഷേമസമിതിക്ക് കത്തുനൽകിയത്.

തിുരുവനന്തപുരം കൈതമുക്ക് റയിൽവെ പുറമ്പോക്കിൽ താമസിക്കുന്ന യുവതിയാണ് വളർത്താൻ സാധിക്കില്ലെന്ന് കാട്ടി ശിശുക്ഷേമ സമിതിക്ക് കുഞ്ഞുങ്ങളെ കൈമാറിയത്. ആറ് മക്കളിൽ നാലുപേരെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. ഭർത്താവ് കുഞ്ഞുമോൻ മദ്യപിച്ചുവന്ന് തന്നെയും കുഞ്ഞുങ്ങളെയും മർദിക്കാറുണ്ടെന്നും വീട്ടു ചെലവിന് പണം തരാറില്ലെന്നും കുഞ്ഞുങ്ങളെ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നൽകിയ അപേക്ഷയിൽ യുവതി പറഞ്ഞിരുന്നു.

അമ്മയും രണ്ടുകുഞ്ഞുങ്ങളും മഹിളാ മന്ദിരത്തിലാണുള്ളത്. ഇവിടെയെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

അതേസമയം, നഗരസഭ വാഗ്ദാനം ചെയ്ത ജോലിയിൽ പ്രവേശിക്കാൻ സാവകാശം വേണമെന്ന് അമ്മ നഗരസഭയെ അറിയിച്ചു. മുലകുടി മാറാത്ത കുട്ടികളുള്ളതിനാൽ ജോലിക്കെത്താൻ പ്രയാസമുണ്ടെന്നും അതിനാൽ പ്രവേശന തീയതി നീട്ടണമെന്നുമാണ് കോർപറേഷനെ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചക്കകം ജോലിക്കെത്താനാണ് സാധ്യത. നഗരസഭ ഇവർക്ക് വാഗ്ദാനം ചെയ്ത ഫ്‌ളാറ്റ് ഏതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കുമെന്ന് മേയർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP