Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉറങ്ങാൻ കിടക്കുമ്പോൾ ഒപ്പം കിടക്കുന്ന അച്ഛൻ സ്പർശിക്കുന്നത് രഹസ്യ ഭാഗങ്ങളിൽ; വല്ലാണ്ട് നോവുമ്പോൾ എതിർക്കാൻ ശ്രമിച്ചാൽ ഭീഷണിപ്പെടുത്തുന്നതു കൊന്നുകളയുമെന്ന്; ഏഴ് വയസുകാരിയേയും ഒമ്പത് വയസുകാരിയേയും ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം പിതാവ് ഉൾപ്പെടെ അഞ്ചുപേർ; നാടിനെ നടുക്കിയ പീഡനം പുറത്തറിഞ്ഞത് സ്‌കൂളിലെ കൗൺസിലിംഗിനിടെ

ഉറങ്ങാൻ കിടക്കുമ്പോൾ ഒപ്പം കിടക്കുന്ന അച്ഛൻ സ്പർശിക്കുന്നത് രഹസ്യ ഭാഗങ്ങളിൽ; വല്ലാണ്ട് നോവുമ്പോൾ എതിർക്കാൻ ശ്രമിച്ചാൽ ഭീഷണിപ്പെടുത്തുന്നതു കൊന്നുകളയുമെന്ന്; ഏഴ് വയസുകാരിയേയും ഒമ്പത് വയസുകാരിയേയും ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം പിതാവ് ഉൾപ്പെടെ അഞ്ചുപേർ; നാടിനെ നടുക്കിയ പീഡനം പുറത്തറിഞ്ഞത് സ്‌കൂളിലെ കൗൺസിലിംഗിനിടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പിതാവും അമ്മാവനും മകനും അയൽവാസികളായ രണ്ടുയുവാക്കളും ലൈംഗികമായി പീഡിപ്പിച്ചെന്ന് സഹോദരികളായ പെൺകുട്ടികൾ. 7 വയസ്സും 9 വയസ്സുള്ള പെൺകുട്ടികളാണ് പിതാവിൽ നിന്നുള്ളപ്പെടെ തങ്ങങ്ങൾ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച്  പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.

അമ്മ ഉപേക്ഷിച്ചുപോയതിനെത്തുടർന്ന്  ഹോസ്റ്റലിൽ നിന്നാണ് പെൺകുട്ടികൾ സ്‌കൂളിൽ പോയിരുന്നത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികൾ അദ്ധ്യാപികയോട് തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചത്. സ്‌കൂൾ അധികൃതർ നൽകിയ വിവരമനുസരിച്ച് ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടികളെകണ്ട് വിവരങ്ങളാരായുകയും തുടർന്ന് പൊലീസിനെ അറിക്കുകയുമായിരുന്നു. പിതാവിൽ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ് പെൺകുട്ടികൾ മൊഴിയിൽ കൂടുതലായി പരാമർശിച്ചിട്ടുള്ളത്.

ഉറങ്ങാൻ കിടക്കുമ്പോൾ പിതാവും ഒപ്പം കിടക്കുമെന്നും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുമെന്നും ചിലപ്പോഴോക്കെ വല്ലാണ്ട് ഉപദ്രവിക്കുമെന്നും അസ്വസ്ഥത പ്രകടിപ്പിച്ചാൽ കൊല്ലുമെന്ന് ഭീഷണി പതിവായിരുന്നെന്നും കൂടുതൽ ശല്യം നേരിട്ടത് സ്‌കൂൾ അവധിക്ക് വീട്ടിലെത്തിയപ്പോഴാണെന്നും പെൺകുട്ടികൾ പൊലീസിൽ വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

പീഡകരിൽ കുട്ടികളുടെ അമ്മാവനും ഇയാളുടെ മകനും അയൽവാസികളായ രണ്ട് യുവാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മൊഴിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അന്വേഷണച്ചുമതല കോതമംഗലം സി ഐ യ്ക്ക് കൈമാറുമെന്നും മൂവാറ്റുപുഴ ഡി വൈ എസ് പി അനിൽകുമാർ മറുനാടനോട് വ്യക്തമാക്കി. തങ്കമണി പൊലീസ് കേസെടുത്തെങ്കിലും കുറ്റകൃത്യം നടന്നതായി കുട്ടികൾ വെളിപ്പെടുത്തിയ പ്രദേശം കുട്ടംമ്പുഴ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ്സ് ഇവിടേയ്ക്ക് റഫർ ചെയ്യുകയായിരുന്നു.

കുട്ടികളുടെ മൊഴിയിൽപ്പറയുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തുടർന്ന് മേൽനടപടി സ്വീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഡി വൈ എസ് പി അറിയിച്ചു. പിതാവ് മദ്യപാനിയാണെന്ന് പൊലീസ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരം.

പ്രതികൾ ഏതിർ രാഷ്ട്രീയ ചേരിയിൽ പ്രവർത്തിക്കുന്നവരാണെന്നും അതിനാൽ ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഭരണകക്ഷി നേതാക്കൾ പൊലീസിൽ സമ്മർദ്ദം ചെലത്തുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. നിർദ്ദേശം പാലിച്ചില്ലങ്കിൽ പൊലീസ് സ്റ്റേഷൻ ഉപരോധമുൾപ്പെടെയുള്ള സമരപരിപാടിക്ക് തങ്ങൾ നേതൃത്വം നൽകുമെന്ന് ഇക്കൂട്ടർ പൊലീസിനെ അറിയിച്ചാതായുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP