Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ ആരെയും കൊന്നിട്ടില്ല; ഹോട്ടൽ മുറിയിൽ വെച്ച് സിദ്ദിഖും ഷിബിലിയും തമ്മിൽ വഴക്കുണ്ടായി; ഹണി ട്രാപ്പ് എന്നു പറയുന്നത് പച്ചക്കള്ളമെന്ന് ഫർഹാന; സിദ്ദിഖിൽ നിന്നും ഒരു രൂപ പോലും വാങ്ങിയില്ലെന്നും കൊലക്കേസ് പ്രതി; സിദ്ദിഖിന്റെ മൊബൈൽ ഫോണും കണ്ടെടുത്തു

ഞാൻ ആരെയും കൊന്നിട്ടില്ല; ഹോട്ടൽ മുറിയിൽ വെച്ച് സിദ്ദിഖും ഷിബിലിയും തമ്മിൽ വഴക്കുണ്ടായി; ഹണി ട്രാപ്പ് എന്നു പറയുന്നത് പച്ചക്കള്ളമെന്ന് ഫർഹാന; സിദ്ദിഖിൽ നിന്നും ഒരു രൂപ പോലും വാങ്ങിയില്ലെന്നും കൊലക്കേസ് പ്രതി; സിദ്ദിഖിന്റെ മൊബൈൽ ഫോണും കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: താൻ ആരെയും കൊന്നിട്ടില്ലെന്ന് കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകക്കേസിലെ പ്രതി ഫർഹാന. പൊലീസ് വാദങ്ങളെ തള്ളിക്കൊണ്ടാണ ഫർഹാന രംഗത്തുവന്നത്. എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോൾ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്നും ഫർഹാന പറഞ്ഞു.

ചളവറയിലെ ഫർഹാനയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസ് ജീപ്പിൽ വെച്ച് ഒരു ചാനലിനോട് ഫർഹാന ഇപ്രകാരം പറഞ്ഞത്. 'ഞാൻ കൊന്നിട്ടൊന്നുമില്ല. ഞാൻ ഇതിന്റെ കൂടെ നിന്നു എന്നുള്ളത് ശരിയാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. ഹോട്ടൽ മുറിയിൽ വെച്ച് സിദ്ദിഖും ഷിബിലിയും തമ്മിൽ കലഹമുണ്ടായി. ഹണി ട്രാപ്പ് എന്നു പറയുന്നത് പച്ചക്കള്ളമാണ്. ഞാൻ ഒരു രൂപ പോലും അയാളുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല' എന്നും ഫർഹാന പറഞ്ഞു.

കൊലപാതകം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രം ഫർഹാനയുടെ ചളവറയിലെ വീടിന് പിന്നിൽ കൊണ്ടിട്ട് കത്തിച്ചു കളയുകയായിരുന്നു. ഇതിന്റെ തെളിവു ശേഖരിക്കാനാണ് ഫർഹാനയെ വീട്ടിലെത്തിച്ചത്. വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

നേരത്തെ അട്ടപ്പാടിയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഒൻപതാം വളവിൽ നിന്നുമാണ് ഫോൺ കണ്ടെടുത്തത്. മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോൺ കളഞ്ഞതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ചുരത്തിലെ ഒൻപതാംവളവിന് താഴെനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തത്. സിദ്ദിഖിന്റെ മൊബൈൽഫോണും ആധാർ കാർഡും ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. അതേസമയം, സിദ്ദിഖിന്റെ ആധാർ കാർഡ് കണ്ടെത്താനായിട്ടില്ല.

ചൊവ്വാഴ്ച രാവിലെയാണ് ഷിബിലിയും ഫർഹാനയുമായി തിരൂർ പൊലീസ് അട്ടപ്പാടി ചുരത്തിൽ തെളിവെടുപ്പിനെത്തിയത്. പൊലീസ് വാഹനത്തിൽനിന്ന് ഇരുവരെയും പുറത്തിറക്കിയശേഷം അന്വേഷണസംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രണ്ട് ട്രോളി ബാഗുകളിലാക്കിയ മൃതദേഹം എങ്ങനെയാണ് കാറിൽനിന്ന് ഇറക്കിയതെന്നും എങ്ങനെ കൊക്കയിൽ തള്ളിയെന്നും പ്രതികൾ പൊലീസിനോട് വിശദീകരിച്ചു. ആദ്യം ചുരത്തിലെ പത്താംവളവിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പിന്നീട് ഇത് വേണ്ടെന്നുവെച്ച് തിരികെ വരികയും ഒൻപതാംവളവിൽനിന്ന് ട്രോളി ബാഗുകൾ കൊക്കയിലേക്ക് എറിഞ്ഞെന്നുമായിരുന്നു പ്രതികളുടെ മൊഴി.

കോഴിക്കോട്ടെ ഹോട്ടലുടമയായ തിരൂർ സ്വദേശി മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഷിബിൽ, ഫർഹാന, ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. മെയ്‌ 18-ാം തീയതി മുതൽ സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതോടെ തിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. സിദ്ദിഖിനെ ഹണിട്രാപ്പിൽ കുടുക്കി പണംതട്ടാനാണ് പ്രതികൾ പദ്ധതിയിട്ടതെന്നും നഗ്‌നചിത്രങ്ങളെടുക്കാനുള്ള ശ്രമം തടഞ്ഞതോടെയാണ് സിദ്ദിഖിനെ പ്രതികൾ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ കൊക്കയിൽ തള്ളുകയായിരുന്നു.

അതിനിടെ ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തൽ. കോർപ്പറേഷൻ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവർത്തനം. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയെന്ന് കോർപ്പറേഷൻ അറിയിച്ചു.

അതേസമയം, സിദ്ദിഖ് നേരിട്ടത് ക്രൂര മർദ്ദനമെന്ന് കസ്റ്റഡി അപേക്ഷ വ്യക്തമാക്കുന്നു. ഹോട്ടൽ മുറിയിൽ വെച്ച് ഷിബിലി സിദ്ദിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചു. നിലത്തു വീണ സിദ്ദിഖിന്റെ നെഞ്ചിൽ ആഷിക് ചവിട്ടി. മൃതദേഹം മൂന്നായി മുറിച്ചു പ്രതികൾ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയിൽ വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP