Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയസ്സ് വെറും 18! ഫർഹാന ആസൂത്രണം ചെയ്തത് പ്രഫഷ്ണൽ കില്ലർമാരെ വെല്ലും കൊലപാതകവും തേൻകെണിയും; പ്രതികളെ ഒന്നിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്തതോടെ കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞുവെന്ന് പൊലീസ്; ഫർഹാനയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയത് ഷിബിലിയും ആഷിഖും

വയസ്സ് വെറും 18! ഫർഹാന ആസൂത്രണം ചെയ്തത് പ്രഫഷ്ണൽ കില്ലർമാരെ വെല്ലും കൊലപാതകവും തേൻകെണിയും; പ്രതികളെ ഒന്നിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്തതോടെ കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞുവെന്ന് പൊലീസ്; ഫർഹാനയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയത് ഷിബിലിയും ആഷിഖും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതക്കേസിലെ പൊലീസ് അന്വേഷണത്തിൽ ഇതപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 18 വയസ് മാത്രം പ്രായമുള്ള ഫർഹാന ആസൂത്രണം ചെയ്ത തേൻകെണിയും പ്രാഫഷണൽ കില്ലർമാരെ വെല്ലുന്ന ആസൂത്രണവും അന്വേഷണ ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ചിരിക്കുകയാണ്. സിദ്ദിഖിന്റെ കൊലപാതക വിവരം അറിഞ്ഞത് മുതൽ പലരും പങ്കുവെച്ച സംശയമായിരുന്നു ഇത് ഹണി ട്രാപ്പ് ആകാനാണ് സാധ്യതയെന്ന്. ഒടുവിൽ അത് തന്നെ തെളിഞ്ഞു, പിന്നാലെ 18കാരിയുടെ തേൻകെണിയുടെ വിവരങ്ങൾ ഓരോന്നായി പുറത്തുവരികയും ചെയ്തു.

സുഹൃത്തുക്കളായ ഷിബിലിയെയും ആഷിഖിനെയും ഒപ്പം കൂട്ടിയായിരുന്നു ഫർഹാനയുടെ ഹണിട്രാപ്പും കൊലപാതകവും. നഗ്നഫോട്ടോ പകർത്തി പണം തട്ടുകയായിരുന്നു പ്രതികളുടെയും ലക്ഷ്യം, ഒടുവിൽ ഫർഹാന കൊണ്ടു വന്ന ചുറ്റിക ഉപയോഗിച്ചാണ് സിദ്ദിഖിന്റെ തലയ്ക്കടിച്ച് പ്രതികൾ കൊല നടത്തിയത്. ചെന്നൈയിൽ പിടിയിലായ 22കാരൻ ഷിബിലിയെയും പെൺസുഹൃത്ത് ഫർഹാനയെയും തിരൂരിലെത്തിച്ചതോടെ നേരം പുലരാൻ പോലും അന്വേഷണ സംഘം കാത്തിരുന്നില്ല.

പ്രമാദമായ കേസിൽ പ്രതികളെ ഒന്നിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അധിക നേരം പിടിച്ചുനിൽക്കാൻ പ്രതികൾക്ക് സാധിച്ചില്ല എന്തിന് കൊന്നു, എങ്ങനെ കൊന്നു, തെളിവുകൾ നശിപ്പിച്ചത് എവിടെ എന്നെല്ലാം ഒന്നിന് പിറകെ ഒന്നായി മലപ്പുറം എസ്‌പി സുജിത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ തുറന്നുപറഞ്ഞു.

പ്രൊഫഷണൽ കില്ലർമാരെ വെല്ലുന്ന കൊലപാതകമാണ് ഫർഹാനയും ഷിബിലിയും ആഷിക്കും ചേർന്ന് നടപ്പാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സിദ്ദിഖും ഫർഹാനയുടെ അച്ഛനും പണ്ടേ സുഹൃത്തുക്കളായിരുന്നു. ഈ പരിചയും സിദ്ദിഖിന് ഫർഹാനയോടുമുണ്ടായി. സാമ്പത്തികമായി നല്ല നിലയിലാണ് റസ്റ്റോറന്റ് ഉടമയായ സിദ്ദിഖെന്ന് 18കാരിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഹണി ട്രാപ്പിൽ കുടുക്കാൻ തീരുമാനിച്ചത്.

സിദ്ദിഖുമായി കൂടുതൽ അടുപ്പം സ്ഥാപിച്ചു. ഫർഹാനയുടെ ആൺ സുഹൃത്തായ ഷിബിലിയും ആഷിഖും ഇതിന് എല്ലാവിധ പിന്തുണയും നൽകി. ഇതിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിയെ സിദ്ദിഖിന്റെ ഒളമണ്ണയിലെ ഹോട്ടലിൽ ജോലിക്ക് കയറ്റിയത്. പിന്നെ ആസൂത്രണത്തിന്റെ ദിവസങ്ങളായിരുന്നു. ഹോട്ടലിൽ മുറിയെടുക്കണമെന്നും താൻ അങ്ങോട്ടേക്ക് വരാമെന്നും ഫർഹാന സിദ്ദിഖിനോട് പറയുന്നു. രണ്ട് മുറിയെടുക്കാനും നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് 18-ാം തീയതി എരഞ്ഞിപ്പാലത്തെ ഡി കാസയിലെ റൂം നമ്പർ മൂന്നും നാലും സിദ്ദിഖ് എടുക്കുന്നത്.

ഫർഹാനയെ പ്രതീക്ഷിച്ച് വൈകീട്ട് ഹോട്ടലിൽ എത്തിയ സിദ്ദിഖ് അക്ഷരാർത്ഥത്തിൽ ഞെട്ടി. കാരണം ആ ഹോട്ടലിൽ ഷിബിലിയും ആഷികുമുണ്ടായിരുന്നു. ഹണി ട്രാപ്പാണെന്നും താൻ പറ്റിക്കപ്പെടുകയായിരുന്നെന്നും സിദ്ദിഖ് മനസിലാക്കുന്നത് അപ്പോൾ മാത്രമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം സിദ്ദിഖിന്റെ നഗ്ന ഫോട്ടെ എടുത്ത് വിലപേശുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചെറുത്തുനിൽക്കാനായി ചുറ്റികയുമായിട്ടായിരുന്നു ഹോട്ടൽ മുറിയിലേക്ക് 18കാരി ഫർഹാന എത്തിയത്.

സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിർത്തപ്പോൾ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്‌ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിന്റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലക്ക് ശേഷം പ്രതികൾ പുറത്തു പോയി മൃതദേഹം മുറിക്കാൻ ഇലട്രിക് കട്ടറും ട്രോളിയും വാങ്ങി. അതേസമയം സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കാൻ പ്രതികൾ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ അന്വേഷണ സംഘം കഴിഞ്ഞദിവസം കണ്ടെടുത്തു. പെരിന്തൽമണ്ണയിലെ ചിരട്ടാമലയിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കട്ടർ കണ്ടെത്തിയത്. സിദ്ദിഖിന്റെതെന്ന് കരുതുന്ന രണ്ട് എടിഎം കാർഡ്, ആധാർ കാർഡ്, ഹോട്ടലിലെ തലയണ കവർ, ചെരിപ്പ്, വസ്ത്രഭാഗങ്ങൾ എന്നിവയും സ്ഥലത്ത് നിന്നും കണ്ടെടുത്തു.

കൊലപാതകത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടറും മറ്റും ഉപേക്ഷിച്ചത് ചിരട്ടാമലയിലാണെന്ന് പ്രതികൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. മൃതദേഹം രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടയിലെത്തി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനിടെയാണ് പ്രതികൾ ചിരട്ടാമലയിലെത്തിയത്. ഇവിടെയുള്ള ഒരു വ്യൂപോയന്റിനടുത്ത് കാർ നിർത്തിയശേഷം ഫർഹാനയാണ് വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഇവ താഴേക്ക് വലിച്ചെറിഞ്ഞത്.

തെളിവുനശിപ്പിക്കാൻ കട്ടറും വസ്ത്രവുമെല്ലാം ചിരട്ടാമലയിൽ ഉപേക്ഷിക്കാമെന്ന് മുഖ്യപ്രതികളിലൊരാളായ ഷിബിലിയാണ് നിർദ്ദേശിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ഇതിന് മുമ്പും ഷിബിലി ഈ പ്രദേശത്തേക്ക് എത്തിയിരുന്നു. ഒഴിഞ്ഞ പ്രദേശമാണിതെന്ന് അറിയുന്നതുകൊണ്ടാണ് ഷിബിലി ഈ സ്ഥലംതന്നെ തിരഞ്ഞെടുത്തത്. കൃത്യമായ ആസൂത്രണത്തോടെ ഇവ ഉപേക്ഷിച്ചശേഷം ഷിബിലി ഫർഹാനയെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP