Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണിയായ കാമുകിയെ കാണാൻ രാത്രിയിൽ വീട്ടിലെത്തിയതോടെ കയ്യോടെ പിടികൂടിയത് യുവതിയുടെ സഹോദരനും അമ്മാവനും ചേർന്ന്; യുവതിയുടെ വായിൽ ബലമായി വിഷം ഒഴിച്ചത് യുവാവിനെ അടിച്ച് ബോധം കെടുത്തിയ ശേഷവും; കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും ദുരഭിമാനക്കൊല തന്നെ

ഗർഭിണിയായ കാമുകിയെ കാണാൻ രാത്രിയിൽ വീട്ടിലെത്തിയതോടെ കയ്യോടെ പിടികൂടിയത് യുവതിയുടെ സഹോദരനും അമ്മാവനും ചേർന്ന്; യുവതിയുടെ വായിൽ ബലമായി വിഷം ഒഴിച്ചത് യുവാവിനെ അടിച്ച് ബോധം കെടുത്തിയ ശേഷവും; കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും ദുരഭിമാനക്കൊല തന്നെ

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: ആത്മഹത്യയെന്ന് ബന്ധുക്കൾ പ്രചരിപ്പിച്ച മരണം ദുരഭിമാനക്കൊല. ഛത്തീസ്‌ഗഢിലെ ഗരിയാബാന്ദിലാണ് ഇതര സമുദായക്കാരനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയെ സഹോദരനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. യുവതിയുടെ കാമുകനെയും സമാനരീതിയിൽ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണ് എന്ന് ബന്ധുക്കൾ പ്രചരിപ്പിച്ചെങ്കിലും പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിവസങ്ങൾക്ക് മുമ്പ്ഗരിയാബാന്ദ് സ്വദേശികളായ ഭൂപേന്ദ്ര കൻവാർ(21) ദാമിനി സാഹു(19) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മെയ് 22 ന് രാത്രി കിടപ്പുമുറിയിൽ വിഷംകഴിച്ച് മരിച്ചനിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. തൊട്ടടുത്ത ദിവസം യുവതിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഭൂപേന്ദ്രകുമാറിനെയും മരിച്ചനിലയിൽ കണ്ടെത്തി. പ്രണയത്തിലായിരുന്ന ഇരുവരും ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കമിതാക്കൾ ജീവനൊടുക്കിയെന്നായിരുന്നു നാട്ടുകാരും ആദ്യം വിശ്വസിച്ചിരുന്നത്.

വ്യത്യസ്ത ജാതിയിൽപ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗർഭിണിയായതും ബന്ധുക്കളെ ചൊടിപ്പിച്ചിരുന്നു. മെയ് 22 ന് രാത്രി യുവാവ് കാമുകിയെ കാണാൻ വീട്ടിലെത്തി. ദാമിനിയുടെ സഹോദരനും അമ്മാവനും ചേർന്ന് ഭൂപേന്ദ്രകുമാറിനെ കൈയോടെ പിടികൂടി. യുവാവിനെയും യുവതിയെയും മുറിയിൽവെച്ച് പൊതിരെ തല്ലി. ഇതിനിടെ ഭൂപേന്ദ്രകുമാർ ബോധരഹിതനായി നിലത്തുവീണു. ഈ സമയത്താണ് യുവതിയെ ബലം പ്രയോഗിപ്പിച്ച് വിഷം കുടിപ്പിച്ചത്. വിഷം അകത്തുചെന്നതിന് പിന്നാലെ യുവതി ഛർദിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. ശേഷം യുവാവിന്റെ മൃതദേഹം ഇവർ തന്നെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.

യുവതി വാതിൽ തുറക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ മരിച്ചനിലയിൽ കണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആദ്യമൊഴി. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചു. മരിക്കുമ്പോൾ ദാമിനി സാഹു മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് ഗരിയാബാന്ദ് എസ്‌പി. 10,000 രൂപ പരിതോഷികവും സമ്മാനിച്ചു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദാമിനി ഗർഭിണിയാണെന്നും യുവാവിന് മർദനമേറ്റെന്നും വ്യക്തമായതോടെയാണ് ആത്മഹത്യയെന്ന് സമൂഹം ഒന്നാകെ വിശ്വസിച്ച മരണങ്ങൾ കൊലപാതകമാണെന്ന് പൊലീസ് വിലയിരുത്തിയത്. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. മാത്രമല്ല, മൃതദേഹങ്ങൾ കിടന്ന സ്ഥലത്ത് നിന്ന് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചില്ല. ഇതോടെയാണ് യുവതിയുടെ ബന്ധുക്കളിലേക്ക് അന്വേഷണം നീണ്ടത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ യുവതിയുടെ സഹോദരനും അമ്മാവനും ഏറെനേരം പിടിച്ചുനിൽക്കാനായില്ല. ഇരുവരും സംഭവം വിശദമായി പൊലീസിനോട് വിവരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP