Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഹോദരിയുടെ മരണത്തോടെ എല്ലാറ്റിലുമുള്ള ഉൽസാഹം നഷ്ടമായി; പതിയെ കൊടിയ വിഷാദത്തിലേക്ക് വഴുതി വീണു; തലസ്ഥാനത്ത് അഞ്ച് മാസം മുമ്പ് ഹോസ്റ്റലിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരിയും കടുംകൈ ചെയ്തു; നഴസിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നടുങ്ങി വീട്ടുകാരും നാട്ടുകാരും

സഹോദരിയുടെ മരണത്തോടെ എല്ലാറ്റിലുമുള്ള ഉൽസാഹം നഷ്ടമായി; പതിയെ കൊടിയ വിഷാദത്തിലേക്ക് വഴുതി വീണു; തലസ്ഥാനത്ത് അഞ്ച് മാസം മുമ്പ് ഹോസ്റ്റലിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരിയും കടുംകൈ ചെയ്തു; നഴസിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ നടുങ്ങി വീട്ടുകാരും നാട്ടുകാരും

ആർ പീയൂഷ്

തിരുവനന്തപുരം: തലസ്ഥാനത്തെ വനിതാ ഹോസ്റ്റലിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സഹോദരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേമം അമ്പലത്ത് വിള വീട്ടിൽ അബ്ദുൾ റഹിം-റഫീക്ക ദമ്പതികളുടെ മകൾ രിൻസിയാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയിൽ പന്ത്രണ്ട് മണിക്ക് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. രിൻസിയുടെ മൂത്ത സഹോദരി ഫാത്തിമ രഹ്ന കഴിഞ്ഞ മെയ് മാസത്തിലാണ് പനവിള ജംഗ്ഷനിലുള്ള ഹോസ്റ്റലിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

നിംസ് ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിയായ രിൻസി സഹോദരിയുടെ മരണത്തോടെ ഏറെ വിഷാദത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ പഠിച്ചു കൊണ്ടിരിക്കെ മാതാവ് റഫീക്ക സമയം ഏറെ വൈകിയതിനാൽ കിടന്നുറങ്ങാൻ പറഞ്ഞു. പിന്നീട് രാവിലെ വിളിച്ചുണർത്താൻ ചെന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. സംഭവം അറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവികത ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. രിൻസിയുടെ സഹോദരൻ രജിൻ വിദേശത്താണ്. ഇയാൾ എത്തിയതിന് ശേഷം നാളെ മൃതദേഹം സംസ്‌ക്കരിക്കും.

അഞ്ചുമാസം മുമ്പാമ് തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളിൽ നിന്നും വിദ്യാർത്ഥി ചാടിമരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാർ വിസമ്മതിച്ചതിനാലാണ് ആത്മഹത്യയെന്നായിരുന്നു പൊലീസ് വിശദീകരണം. 24 കാരിയായി ഫാത്തിമ രഹ്നയെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിലാമ് കണ്ടെത്തിയത്.

പെൺകുട്ടി ഭിന്ന ലിംഗക്കാരുടെ സംഘടനയിൽ അംഗവും സജീവ പ്രവർത്തകയുമായിരുന്നു. പുരുഷന്മാർ ധരിക്കുന്ന വസ്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല ആൺകുട്ടികളുടെ പ്രകൃതവുമായിരുന്നു. പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റൽ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ നിന്നായിരുന്നു ചാടി മരിച്ചത്. മുസ്ലിം വനിതാ അസോസിയേഷൻ ഹോസ്റ്റലിലായിരുന്നു ദുരന്തം.

രക്ഷിതാക്കളും സഹോദരൻ രജിനും വർഷങ്ങളായി വിദേശത്തായതുകൊണ്ടുതന്നെ സഹോദരിമാർക്ക് നാട്ടിൽ കാര്യമായ മാനസിക പിന്തുണ കിട്ടിയിരുന്നില്ല. ഫാത്തിമ രഹ്ന പി.എസ്.സി കോച്ചിങ് ക്ലാസിന് പോവുകയായിരുന്നു. മകളുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ വീട്ടുകാർ പലപ്പോഴും ഉപദേശിച്ചു. പക്ഷേ ഫലം കണ്ടില്ല. ലിംഗമാറ്റമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. ഭിന്ന ലിംഗക്കാരെ കൂട്ടുകാരുമാക്കി. ഇതോടെ വീട്ടുകാർ പ്രതിസന്ധിയിലായി. പെൺകുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കൾ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു.

തനിക്ക് ആണാകണമെന്നും അതിന് വീട്ടുകാരുടെ സമ്മതം വേണമെന്നും രഹ്ന ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് വീട്ടുകാരുമായി പലപ്പോഴും ഫോണിലൂടെ വഴക്കിടുമായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെൺകുട്ടി ഭിന്നലിംഗക്കാരുടെ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാൽ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതോടെ മാനസിക സംഘർഷം ഇരട്ടിച്ചു.

പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. ഇതോടെ പെൺകുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. വഴിയാത്രക്കാരാണ് പെൺകുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റൽ അധികൃതരെ അറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സഹോദരി രിൻസിയുടെ കൂടി മരണത്തോടെ എല്ലാം നഷ്ടപ്പെട്ടവരെ പോലെയായി മാതാപിതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP