Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതരസംസ്ഥാന തൊഴിലാളിയുമായുള്ള പ്രണയം എതിർത്തപ്പോൾ പിതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകി 16കാരി; ചങ്ങരംകുളം സ്റ്റേഷനിൽ നൽകിയത് അമ്മയില്ലാത്ത സമയത്ത് അച്ഛൻ ബലാൽസംഗം ചെയ്‌തെന്ന മൊഴി; പീഡകനെന്ന് കരുതി ജാമ്യത്തിലെടുക്കാൻ വരാതെ മാറി നിന്ന് ഉറ്റവരും; ഒടുവിൽ 48കാരൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത് ഒന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം

ഇതരസംസ്ഥാന തൊഴിലാളിയുമായുള്ള പ്രണയം എതിർത്തപ്പോൾ പിതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകി 16കാരി; ചങ്ങരംകുളം സ്റ്റേഷനിൽ നൽകിയത് അമ്മയില്ലാത്ത സമയത്ത് അച്ഛൻ ബലാൽസംഗം ചെയ്‌തെന്ന മൊഴി; പീഡകനെന്ന് കരുതി ജാമ്യത്തിലെടുക്കാൻ വരാതെ മാറി നിന്ന് ഉറ്റവരും; ഒടുവിൽ 48കാരൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത് ഒന്നരവർഷത്തെ ജയിൽ വാസത്തിന് ശേഷം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത 16വയസ്സുകാരിയായ മകൾക്ക് ഇതരസംസ്ഥാന തൊഴിലാളിയുമായുണ്ടായ പ്രണയത്തെ എതിർത്ത പിതാവിനെതിരെ ലൈംഗിക പീഡന പരാതി നൽകി പൂട്ടിച്ച് മകൾ, പിതാവ് ബലാൽസംഗം ചെയ്തുവെന്ന പതിനാറുകാരിയുടെ പരാതിയെ തുടർന്ന് ഒന്നര വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന പിതാവ് കുറ്റക്കാരനല്ലെന്ന് കണ്ട് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വിട്ടയച്ചു. മലപ്പുറം ചങ്ങരംകുളം പൊലീസ് ചാർജ്ജ് ചെയ്ത കേസിലാണ് 48 കാരനായ പിതാവിന് മോചനമായത്.

2016 മാർച്ച് 18നാണ് മകൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്. 2016 ജനുവരി രണ്ടിനും ജൂൺ 11നും മാതാവ് വീട്ടിലില്ലാത്ത സമയം കിടപ്പു മുറിയിൽ വെച്ച് പിതാവ് ബലാൽസംഗം ചെയ്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പൊലീസ് അറസ്റ്റു ചെയ്ത പിതാവിനെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിലെടുക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്ന് ഒന്നര വർഷത്തോളം പ്രതിക്ക് റിമാന്റിൽ കഴിയേണ്ടി വന്നു. 2018 ഡിസംബർ 11നാണ് ജാമ്യം ലഭിക്കുന്നത്.

മകൾക്ക് ഇതരസംസ്ഥാന തൊഴിലാളിയുമായുണ്ടായ പ്രണയം എതിർത്തതിലുള്ള വിരോധമാണ് പരാതി നൽകാനുള്ള കാരണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ടി അബ്ബാസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് കേസിലെ രണ്ടാം സാക്ഷിയായിരുന്നു. എന്നാൽ മാതാവിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ല. തുടർന്ന് പ്രതിഭാഗം വിസ്തരിച്ചപ്പോൾ മാതാവ് പ്രതിക്ക് അനുകൂലമായി മൊഴി നൽകുകയുമായിരുന്നു.ഇതരസംസ്ഥാന തൊഴിലാളിയുമായുണ്ടായ 16വയസ്സുകാരിയായ മകളുടൈ പ്രണയം പിതാവ് എതിർത്തതുതന്നെയാണ് ഇത്തരത്തിൽ പീഡന പരാതി നൽകാൻ കാരണമെന്നാണ് മാതാവും പ്രതിഭാഗം വിസ്തരിച്ചപ്പോൾ പറഞ്ഞത്.

സ്വന്തംമകളെ പീഡിപ്പിച്ചെന്ന പരാതി വന്നതും മകൾ പൊലീസിൽ പോയി പരാതി നൽകുകയും ചെയ്തതോടെ പ്രതിയായി കണ്ട 48 കാരനായ പിതാവിനെ ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും എല്ലാം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇയാളെ ജാമ്യമെടുക്കാൻ ആരെങ്കിലും നേരത്തെ എത്തിയിരുന്നെങ്കിൽ കോടതി ജാമ്യം നൽകമായിരുന്നുവെന്നു അഭിഭാഷകർ തന്നെ പറയുന്നു. എന്നാൽ മകളുടെ പരാതി വ്യാജമാണെന്ന് പിന്നീട് വ്യക്തമായാതോടെയാണ് കോടതി ഇത്തരത്തിലൊരു വിധിപുറപ്പെടുവിച്ചത്. ഇന്നാണു മഞ്ചേരി കോടതിയുടെ വിധിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP