Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കുറ്റപ്പുഴയിലെ ഇരുനില വീട്ടിൽ ഹോംസ്‌റ്റേ; വീടിന്റെ മുകൾ നില രണ്ട് പേർക്ക് വാടകയ്ക്ക് കൊടുത്തും അത്യാഡംബരം; കാറിൽ ദിവസങ്ങൾ നീളുന്ന സഞ്ചാരവും; സംശയം തോന്നിയ വീട്ടുടമ സ്‌പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചതിന് പിന്നാലെ കണ്ടെത്തിയത് മുറിച്ച കറൻസികളും പ്രിന്റിങ് മിഷനുകളും; കുടുംബസമേതം കള്ളനോട്ടടി നടത്തിയ ഷിബുവിന്റേയും ഭാര്യയുടേയും കഥ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: തിരുവല്ലയിൽ പിടിയിലായ കള്ളനോട്ട് സംഘം നയിച്ചത് ആഡംബര ജീവിതം.സംഘത്തലവനായ ഷിബു കള്ളനോട്ട് നിർമ്മാണം പഠിച്ചത് ബെംഗളുരുവിൽ നിന്നാണ്. യഥാർഥനോട്ടു വാങ്ങി ഇരട്ടി വ്യാജനോട്ടും ആവശ്യമായവർക്ക് കള്ളനോട്ടും നൽകുകയായിരുന്നു സംഘത്തിന്റെ രീതി. കള്ളനോട്ട് വിതരണം ചെയ്യാൻ എജന്റുമാരുമുണ്ടായിരുന്നു. ആർക്കും സംശയത്തിനിട നൽകാത്തവിധമായിരുന്നു കള്ളനോട്ട് സംഘത്തിന്റെ പ്രവർത്തനം. തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയിൽ ഈ വർഷം ഫെബ്രുവരി 20നാണ് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഷീബുവും, ഭാര്യയും രണ്ടു കുട്ടികളെയും കൂട്ടി താമസത്തിനെത്തുന്നത്. ദിവസം ആറായിരം രൂപയാണ് വാടക. വാടകയിനത്തിൽ രണ്ടര ലക്ഷത്തോളം ഇനിയും നൽകാനുണ്ട്.

കുറ്റപ്പുഴയിലെ ഇരുനില വീടാണ് ഹോം സ്റ്റേ. വീടിന്റെ മുകൾനില രണ്ടായി തിരിച്ച് രണ്ടു പേർക്ക് വാടകയ്ക്ക് കൊടുക്കാൻ കഴിയുന്ന രീതിയിലാണ് ഹോം സ്റ്റേ. കാസർകോട് റജിസ്‌ട്രേഷനിലുള്ള കാറിലാണ് സഞ്ചാരം. താമസം തുടങ്ങിയാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പുറത്തുപോകും. തിരികെ പലപ്പോഴും ഒരാഴ്ച കഴിഞ്ഞാണ് എത്തുക. എന്നാലും മുറി ഒഴിയില്ല. ഇതിനിടെ വീട്ടുടമയുമായി ചങ്ങാത്തം സ്ഥാപിച്ചു. ഒരിക്കൽ ഇവരെല്ലാം ഒന്നിച്ച് ഫോട്ടോ എടുത്തു.

ഈ ഫോട്ടോ വീട്ടുടമ ചോദിച്ചിട്ടും നൽകിയില്ല. ഇവരുള്ളപ്പോൾ മിക്ക ദിവസവും രാത്രിയിൽ മദ്യപാന സദസ്സിൽ പങ്കെടുക്കാൻ പുറത്തുനിന്ന് ആളെത്തുമായിരുന്നു. ഈ മാസം അഞ്ചിനാണ് ഇവർ ഇവിടെ നിന്നു പോയത്. അഞ്ചു ദിവസത്തോളം വരാതിരുന്നതോടെ വീട്ടുടമ സംശയത്തിലായി. ഇതോടെ കുമ്പനാട് സ്വദേശിയായ പരിചയക്കാരൻ മുഖാന്തരം സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു.

താമസിച്ച മുറി തുറന്ന് പരിശോധന നടത്തി. .പലതിലും കറൻസി മുറിച്ചതിന്റെ ഭാഗങ്ങൾ, പ്രിന്റർ തുടങ്ങി വ്യാജനോട്ടു നിർമ്മാണത്തിനാവശ്യമായ എല്ലാം ഉണ്ടായിരുന്നു. തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എ.വിദ്യാധരൻ ഉടൻ സ്ഥലം സന്ദർശിച്ച് കള്ളനോട്ടു നിർമ്മാണമാണ് നടന്നതെന്നു ഉറപ്പുവരുത്തി. ഷിബു,സുധീർ എന്ന പേരുകൾ വച്ച് സമൂഹമാധ്യമത്തിൽ തിരഞ്ഞു ഫോട്ടോകളെല്ലാം വീട്ടുടമയെ കാണിച്ച് സംഘത്തിലെ പലരെയും തിരിച്ചറിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP