Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

'അക്ഷയ കേന്ദ്രം നടത്തുന്ന യുവതി മുൻ ജീവനക്കാരനൊപ്പം ഒളിച്ചോടി': 'കാലിക്കുപ്പി' വാട്‌സാപ്പ് കൂട്ടായ്മയിൽ വീട്ടമ്മയുടെയും യുവാവിന്റെയും ചിത്രങ്ങൾ സഹിതം ആദ്യം സന്ദേശം പ്രത്യക്ഷപ്പെട്ടത് സ്ത്രീയുടെ ശബ്ദത്തിൽ; പിന്നീട് പുരുഷ ശബ്ദത്തിലും സന്ദേശം ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക്; വ്യാജസന്ദേശം പ്രചരിപ്പിച്ച ആളെ കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കിയിട്ടും കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് കാഞ്ഞങ്ങാട് പൊലീസ്

'അക്ഷയ കേന്ദ്രം നടത്തുന്ന യുവതി മുൻ ജീവനക്കാരനൊപ്പം ഒളിച്ചോടി': 'കാലിക്കുപ്പി' വാട്‌സാപ്പ് കൂട്ടായ്മയിൽ വീട്ടമ്മയുടെയും യുവാവിന്റെയും ചിത്രങ്ങൾ സഹിതം ആദ്യം സന്ദേശം പ്രത്യക്ഷപ്പെട്ടത് സ്ത്രീയുടെ ശബ്ദത്തിൽ; പിന്നീട് പുരുഷ ശബ്ദത്തിലും സന്ദേശം ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക്; വ്യാജസന്ദേശം പ്രചരിപ്പിച്ച ആളെ കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കിയിട്ടും കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് കാഞ്ഞങ്ങാട് പൊലീസ്

ആർ പീയൂഷ്

കാസർകോട്: വീട്ടമ്മ യുവാവിനൊപ്പം ഒളിച്ചോടി എന്ന് ഫോട്ടോ ഉൾപ്പെടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി വീട്ടമ്മ. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിയിൽ അക്ഷയ കേന്ദ്രം നടത്തുന്ന ഹേമലതയാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം ഒളിച്ചോടിയെന്നായിരുന്നു പ്രചരണം. പൊലീസിൽ പരാതി നൽകുകയും പ്രചരിപ്പിച്ച ഒരാളെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും നടപടി എടുത്തില്ല എന്നുമാണ് വീട്ടമ്മ പറയുന്നത്.

കഴിഞ്ഞ മാസം 18 നാണ് കാലികുപ്പി എന്ന വാട്ട്സാപ്പ് കൂട്ടായ്മയിൽ ഹേമലതയും മുൻപ് ഇവരുടെ അക്ഷയ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സഹിതം ഒളിച്ചോടി എന്ന സന്ദേശം പ്രചരിക്കുന്നത്. തുടർന്ന് കാഞ്ഞങ്ങാട്ടെ വിവിധ ഗ്രൂപ്പുകളിലേക്ക് സന്ദേശം പ്രചരിക്കുകയും പ്ലസ്ടുക്കാരനായ മകനുൾപ്പെടുന്ന ഗ്രൂപ്പിലും എത്തുകയുമായിരുന്നു. അക്ഷയ നടത്തുന്ന ഹേമലതയും ഇവരുടെ മുൻ ജീവനക്കാരനും ഒളിച്ചോടി എന്ന് ഒരു സ്ത്രീ ശബ്ദത്തിലാണ് സന്ദേശം പ്രചരിച്ചത്. പിന്നീട് ഒരു പുരുഷ ശബ്ദത്തിലും സന്ദേശം ഗ്രൂപ്പുകൾ തോറും പ്രചരിക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപെട്ട ചിലർ വീട്ടമ്മയെ ഇക്കാര്യം അറിയിച്ചു. ഉടൻ തന്നെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബേക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശേഷം വീട്ടമ്മ തന്നെ അടുത്ത ദിവസം സന്ദേശം പ്രചരിപ്പിച്ച അഭിലാഷ് എന്നയാളെ കണ്ടെത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ വച്ച് ഇയാൾ വീട്ടമ്മയോട് മാപ്പു പറയുകയും ഇത് വ്യാജ സന്ദേശമാണെന്ന് വിവരിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ ചിത്രികരിച്ച് പോസ്റ്റ് ചെയ്യാമെന്നും പറഞ്ഞു പോയി.

എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ലെന്നാണ് ഹേമലത പറയുന്നത്. പൊലീസിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കോടതിയിൽ പരാതി നൽകാനുമാണ് നിർദ്ദേശിച്ചത് എന്നും അവർ പറയുന്നു. ഐടി ആക്ടിലെ 66 (എ) സുപ്രീം കോടതി എടുത്തു കളഞ്ഞതും പകരം വകുപ്പ് ഇല്ലാത്തതുമാണ് കേസെടുക്കാൻ കഴിയാത്തതെന്നാണ് പൊലീസ് പറയുന്നത്. വ്യക്തിഹത്യ ചെയ്യുന്നതിന് കേസെടുക്കാൻ കോടതിക്കാണ് അധികാരമുള്ളത്. അതിനാലാണ് വീട്ടമ്മയോട് കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതെന്ന് ബേക്കൽ പൊലീസ് പറയുന്നു. എങ്കിലും പരാതി സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.

ഹേമലതയുടെ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരന് യാത്രയയപ്പ് സമയത്ത് എടുത്ത ഫോട്ടോ ഇവരുടെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയും, ഹേമലത ഈ ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി എന്ന വ്യാജ സന്ദേശവും ചേർത്ത് ആരോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത്. വ്യാപകമായി പ്രചരിച്ചതോടെ വീട്ടമ്മ താൻ വീട്ടിൽ തന്നെയുണ്ട് എന്ന് കാട്ടി മറ്റൊരു സന്ദേശവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കുടുംബ പ്രശ്നത്തിന്റെ ഭാഗമായി ആരോ വ്യക്തിഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് വിവരം. അതേ സമയം കോടതിയിൽ പരാതി നൽകി കേസുമായി മുൻപോട്ട് പോകാനാണ് ഹേമലതയുടെ നീക്കം. കിട്ടുന്നതെന്തും ഫോർവേഡ് ചെയ്യുന്നവർക്കും അന്യന്റെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കുന്നവർക്കും എതിരെയുള്ള പോരാട്ടം തുടരാനാണ് ഹേമലതയുടെയും കുടുംബത്തിന്റെയും തീരുമാനം.

ഐ.ടി ആക്ടിലെ 66(എ) സുപ്രീംകോടതി നീക്കം ചെയ്തതിന് ശേഷം ഇത്തരം കേസുകളിൽ പൊലീസിന് നടപടി എടുക്കാൻ കഴിയാത്തത് ഗുരുതരമായ പ്രശ്നമാണ്. പലരും ഇത്തരത്തിൽ വ്യക്തിഹത്യ നേരിട്ടതിന് ശേഷം നീതി കിട്ടാതെ പോകുന്നുണ്ട്. ഇതിന് പകരം മറ്റൊരു നിയമം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP