Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്തെ വ്യാജ സിദ്ധന്മാർക്ക് മരുന്നെത്തിച്ചത് അൻസാറലിയും അരവിന്ദാക്ഷനും; നൽകിയിരുന്നത് ഹൃദയാഘാതമുണ്ടാക്കാൻ സാധ്യതയുള്ള ഗുളികകൾ വരെ; ലൈംഗിക പ്രശ്നത്തിനും ലഹരി ഉപയോഗം നിർത്തുവാനും വ്യാജ സിദ്ധന്മാർക്ക് നൽകിയിരുന്നത് വ്യാജ മരുന്നുകൾ തന്നെ; പിടിയിലായത് അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകൾ കൈമാറുന്നതിനിടെ

മലപ്പുറത്തെ വ്യാജ സിദ്ധന്മാർക്ക് മരുന്നെത്തിച്ചത് അൻസാറലിയും അരവിന്ദാക്ഷനും; നൽകിയിരുന്നത് ഹൃദയാഘാതമുണ്ടാക്കാൻ സാധ്യതയുള്ള ഗുളികകൾ വരെ; ലൈംഗിക പ്രശ്നത്തിനും ലഹരി ഉപയോഗം നിർത്തുവാനും വ്യാജ സിദ്ധന്മാർക്ക് നൽകിയിരുന്നത് വ്യാജ മരുന്നുകൾ തന്നെ; പിടിയിലായത് അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകൾ കൈമാറുന്നതിനിടെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിലെ വ്യാജ സിദ്ധന്മാർക്ക് മരുന്നെത്തിച്ചത് അൻസാറലിയും അരവിന്ദാക്ഷനും.ലൈംഗിക പ്രശ്നത്തിനും ലഹരി ഉപയോഗം നിർത്തുവാനും വ്യാജ സിദ്ദന്മാർ നൽകിയിരുന്നത് വ്യാജ മരുന്നുകൾ തന്നെ. അനുമതിയില്ലാതെ വിൽക്കാൻ പാടില്ലാത്ത അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകൾ കൈമാറുന്നതിനിടെ പ്രതികൾ പിടിയിൽ.

ലഹരി ഉപയോഗം നിർത്തുവാനും ലൈംഗിക പ്രശ്നത്തിനും വ്യാജ ചികിത്സ നടത്തിയതിന് അറസ്റ്റിലായവർക്ക് മരുന്ന് എത്തിച്ചിരുന്ന വിതരണക്കാരായ രണ്ടുപേരെ ഇന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്ത തച്ചനാട്ടുകര അബ്ദുൾഖാദർ മുസ്ലിയാർക്ക് മരുന്ന് നൽകിയിരുന്ന ചെർപ്പുളശ്ശേരിയിലെ തോപ്പയിൽ അൻസാറലി(45), ഇയാൾക്ക് മരുന്ന് നൽകിയിരുന്ന കോട്ടക്കൽ കേന്ദ്രീകരിച്ചുള്ള മരുന്ന് വിതരണ കേന്ദ്രത്തിലെ പൂളക്കാട്ട് അരവിന്ദാക്ഷൻ(58) എന്നിവരെയാണ് സിഐ. ശശീന്ദ്രൻ മേലയിൽ അറസ്റ്റുചെയ്തത്. അനുമതിയില്ലാതെ വിൽക്കാൻ പാടില്ലാത്ത അലോപ്പതി ഗുളികയുടെ 300 സ്ട്രിപ്പുകൾ കൈമാറുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന സിഐ. പറഞ്ഞു. മലപ്പുറം ഡ്രഗ്സ് ഇൻസ്പെക്ടർ ശാന്തികൃഷണയുടെ നേതൃത്വത്തിൽ മരുന്നുകൾ പരിശോധിച്ചു. റീട്ടെയിൽ ലൈസൻസ് ഉള്ളവർക്ക മാത്രം വിൽക്കാവുന്ന ഈ ഗുളികകൾ കഴിക്കുന്നത് ഹൃദയാഘാതമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്ന് സിഐ. പറഞ്ഞു. മരുന്ന് പാക്കിറ്റിന്മേൽ തന്നെ കാർഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരമേ മരുന്ന് കഴിക്കാവൂവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അരവിന്ദാക്ഷന് മരുന്ന കിട്ടിയത് തിരൂരങ്ങാടിയിൽ നിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് വിശദാന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പെരിന്തൽമണ്ണ എസ്‌ഐ. ബിനോയ്, എഎസ്ഐ. സുകുമാരൻ, സി.പി.ഒ. മാരായ സജീർ, മിഥുൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.താൻ നൽകുന്ന പൊടി ഭക്ഷണത്തിൽ കലർത്തിക്കൊടുത്താൽ കഞ്ചാവിനും പുകവലിക്കും മദ്യപാനത്തിനും അടിമകളായവർ 15ദിവസം കൊണ്ട് ഇവയെല്ലാം നിർത്തുമെന്നും ഇതിന് പുറമെ ലൈംഗിക ശേഷിക്കുറവിനും പിടിയിലായ വ്യാജ സിദ്ദൻ കെട്ടുമ്മൽ അബ്ദുൾ ഖാദർ മുസല്യാർ പ്രത്യേക ചികിത്സ നടത്തിയിരുന്നു.

മൂലക്കുരു മാറ്റാൻ അബ്ദുൾ അസീസ് സ്വന്തമായി കണ്ടുപിടിച്ച മരുന്നുകളാണ് നൽകിയിരുന്നത്. ഈരണ്ടു ് വ്യാജ വൈദ്യന്മാർ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ്ിലായത്. മദ്യപാനം, പുകവലി, കഞ്ചാവുപയോഗം എന്നിവ ഉപയോഗിക്കുന്നയാളറിയാതെ 15 ദിവസം കൊണ്ട് നിർത്താമെന്നവകാശപ്പെട്ട് മരുന്ന് നൽകിവന്നിരുന്ന തച്ചനാട്ടുകര സ്വദേശി കെട്ടുമ്മൽ അബ്ദുൾ ഖാദർ മുസല്യാർ ആണ് പൊലീസ് പിടിയിലായത്. ലഹരി ഉപയോഗിക്കുന്നയാൾ കഴിക്കുന്ന ഭക്ഷണത്തിൽ കലർത്തിക്കൊടുക്കാവുന്ന പൊടിയാണ് ഇയാൾ വിറ്റിരുന്നത്. ഇക്കാര്യം പരസ്യം എഴുതിയ ഇയാളുടെ കാറും പൊലീസ് പിടിച്ചെടുത്തു.

പ്രമേഹം, ലൈംഗിക ശേഷിക്കുറവ് എന്നിവക്കും ഇയാൾ ചികിത്സിച്ചിരുന്നു. ഇതിനു പ്രയോഗിക്കന്ന മരുന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാനസിക രോഗങ്ങൾക്ക് അറബി മാന്ത്രിക ചികിത്സ നടത്തുന്നതായും ഇയാൾ പരസ്യം ചെയ്തിരുന്നു. മലപ്പുറം ഡ്രഗ്‌സ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ കടയിൽ നിന്നും മരുന്നുകളുടെ സാമ്പിൾ ശേഖരിച്ചു. മൂലക്കുരുവിന് വയനാടൻ ഒറ്റമൂലിചികിത്സ നടത്തിവന്ന വെട്ടത്തൂർ സ്വദേശി വടക്കൻ അബ്ദുൾ അസീസ് സ്വന്തമായി മരുന്നുകൾ ഉണ്ടാക്കിയാണ് ചികിത്സ നടത്തിയിരുന്നത്. അദ്ദേഹത്തെയും ഈ മരുന്നുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മരുന്നുണ്ടാക്കുന്നതിനോ ചികിത്സിക്കുന്നതിനോ യാതൊരു വിധ ലൈസൻസുകളോ പാരമ്പര്യ ചികിത്സ നടത്താനുള്ള അനുമതിയോ ഇവർക്ക് രണ്ട് പേർക്കും ഇല്ല. ഇത്തരക്കാർ നൽകുന്ന മരുന്നുകളിൽ ഘന ലോഹങ്ങൾ പോലുള്ള ഘടകങ്ങൾ നിരവധിയാളുകൾക്ക് ലിവർ, കിഡ്‌നി തകരാറുകൾ ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മതിയായ യോഗ്യതകളില്ലാതെ ചികിത്സിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ സിഐ യുടെ 9497987170 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതാണ്. പരിശോധനയിൽ പൊലീസ് കാരായ ഷാജി, വിപിൻ ചന്ദ്രൻ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP