Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചത് 22-കാരൻ; പി.ജി. ഡോക്ടറാണെന്ന് പറഞ്ഞ് സ്റ്റെതസ്‌കോപ്പ് ധരിച്ച് നടന്നത് ഒന്നാം വാർഡിൽ; മാരക രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി വിഴിഞ്ഞം സ്വദേശിയിൽ നിന്നും പണവും തട്ടി; മാണിക്യവിളാകം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചത് 22-കാരൻ; പി.ജി. ഡോക്ടറാണെന്ന് പറഞ്ഞ് സ്റ്റെതസ്‌കോപ്പ് ധരിച്ച് നടന്നത് ഒന്നാം വാർഡിൽ; മാരക രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി വിഴിഞ്ഞം സ്വദേശിയിൽ നിന്നും പണവും തട്ടി; മാണിക്യവിളാകം സ്വദേശി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാജ ഡോക്ടർമാർ വിലസുന്ന കേരളത്തിൽ നിന്നും മറ്റൊരു നടുക്കുന്ന വാർത്ത കൂടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കയറി പി ജി ഡോക്ടറാണെന്ന് പറഞ്ഞ് യുവാവ് ചികിത്സ നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ആശുപത്രി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

മെഡിക്കൽ കോളേജിലെ ഒന്നാം വാർഡ് മെഡിസിൻ യൂണിറ്റിൽ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയിൽ കഴിഞ്ഞത്. ഡോക്ടറെന്ന് വിധത്തിൽ മറ്റു രോഗികളോടും സംസാരിച്ചു കൊണ്ടായിരുന്നു ഇയാളുടെ പെരുമാറ്റം.

ഇതിനിടെ മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി റിനുവിന്റെ കൈയിൽനിന്ന് നിഖിൽ പണവും കൈക്കലാക്കി. ഇയാളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാർജാകാതിരിക്കാൻ സാമ്പിളുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാഫലങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടർമാർക്കു സംശയമായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ വ്യാജനെ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചു. ആൾമാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാൾക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസർ നാസറുദ്ദീൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഒരു വർഷം മുൻപ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖിൽ കബളിപ്പിച്ചിരുന്നുവെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. മെഡിക്കൽ കോളേജിൽവച്ചുതന്നെയാണ് ഇവർ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖിൽ കൂടെക്കൂടി. മുട്ടുവേദനയ്ക്കു ചികിത്സയിൽക്കഴിഞ്ഞ ഇയാൾ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖിൽ സ്വന്തമായി ചികിത്സ നടത്തി.

ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടർപഠനത്തിനായി 80,000 രൂപയും വാങ്ങി. ഇവരുടെ വീട്ടിൽ സന്ദർശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയിൽ സഹായത്തിനെത്തിയത്. ഡോക്ടർമാർ പിടികൂടിയപ്പോഴാണ് വ്യാജനെന്നു തിരിച്ചറിയുന്നത്. നിഖിൽ സമാനമായ വിധത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയി്ട്ടുണ്ടോ എന്നും പൊലീസും പരിശോധിക്കും. നിഖിലിനെതിരേ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി മെഡിക്കൽ കോളേജ് സിഐ. പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP