Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

സുബീഷ് വഴിതെറ്റി തുടങ്ങിയത് പോൺ സൈറ്റുകൾക്ക് അടിമയായി; പ്ലംബറെങ്കിലും ജോലിക്ക് പോകില്ല; നാട്ടിൽ കുളിസീൻ പകർത്തിയും ചിത്രങ്ങൾ മോർഫ് ചെയ്തും ഞരമ്പു രോഗിയായി; മന്ത്രവാദി ചമഞ്ഞ സുബീഷ് നഗ്‌നപൂജയ്‌ക്കെന്ന് പറഞ്ഞ് കൂടുതൽ സ്ത്രീകളെ കെണിയിൽ പെടുത്തിയെന്ന് സംശയം; കള്ളിക്കാട് മുണ്ടവൻ കുന്നിലെ വ്യാജ സൈബർ പൂജാരിയുടെ കഥ

സുബീഷ് വഴിതെറ്റി തുടങ്ങിയത് പോൺ സൈറ്റുകൾക്ക് അടിമയായി; പ്ലംബറെങ്കിലും ജോലിക്ക് പോകില്ല; നാട്ടിൽ കുളിസീൻ പകർത്തിയും ചിത്രങ്ങൾ മോർഫ് ചെയ്തും ഞരമ്പു രോഗിയായി; മന്ത്രവാദി ചമഞ്ഞ സുബീഷ് നഗ്‌നപൂജയ്‌ക്കെന്ന് പറഞ്ഞ് കൂടുതൽ സ്ത്രീകളെ കെണിയിൽ പെടുത്തിയെന്ന് സംശയം; കള്ളിക്കാട് മുണ്ടവൻ കുന്നിലെ വ്യാജ സൈബർ പൂജാരിയുടെ കഥ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പൂജയ്ക്ക് എന്ന പേരിൽ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചതിന് സൈബർ പൊലീസിന്റെ പിടിയിലായ കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ് (37) ആള് ചില്ലക്കാരനല്ല. പലസ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങൾ ഇയാളുടെ കയ്യിലുണ്ടെന്നാണ് സംശയം. ഫെയ്‌സ് ബുക്കിന്റെ സാധ്യത ഉപയോഗപ്പെടുത്തി നാട്ടിൻ പുറത്തെ സ്ത്രീകളെയാണ് സുബീഷ് വലയിലാക്കിയിരുന്നത്. പ്ലംബിംഗാണ് ജോലിയെങ്കിലും മിക്കവാറും ദിവസവും ജോലിക്ക് പോകില്ല.

നീർചാലിലും  തോട്ടിലും കുളിക്കുന്ന സ്തീകളുടെ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ വിരുതനായിരുന്നു. പോൺ സൈറ്റുകൾക്ക് അടിമയായതു മുതലാണ് സുബീഷ് വഴിതെറ്റി തുടങ്ങിയത്. കുട്ടിക്കാലത്തെ അച്ഛൻ മരിച്ചതോടെ രണ്ടാനച്ഛന്റെ തണലിലാണ് സുബീഷ് വളർന്നത്. റബ്ബർ ടാപ്പിങ് തൊഴിലാളിയായ രണ്ടാനച്ഛനെ സഹായിക്കാൻ കുട്ടിക്കാലത്ത് പോകുമായിരുന്നു. സ്‌ക്കൂൾ വിദ്യാഭ്യാസ കാലത്ത് അന്തർ മുഖനായിരുന്ന പ്രതി അന്ന് കുഴപ്പക്കാരനും ആയിരുന്നില്ല. പ്രായ പൂർത്തിയായതോടെ ചില്ലറ പണികൾക്കൊക്കെ പോയി സ്മാർട്ട്‌ഫോൺ കൈവശപ്പെടുത്തി, ഫെയ്‌സ് ബുക്ക് അക്കൗണ്ടും തുടങ്ങി. ഇങ്ങനെയാണ് സൈബർ ജ്യോത്സ്യൻ ആയി സുബീഷ് അവതരിക്കുന്നത്. ഇതിനിടെ വിവാഹവും കഴിഞ്ഞു.

നാട്ടിലാർക്കും അറിയാത്ത പുതിയ മുഖം ഉപയോഗപ്പെടുത്തിയായിരുന്നു ചൂക്ഷണം. പരസ്പരം അറിയുന്ന തൊട്ടടുത്തുള്ള സ്ത്രീകളെ വരെ സൈബർ ജ്യോതിഷിയായി വേഷം കെട്ടി സുബീഷ് പറ്റിച്ചു. അവരാരും അറിഞ്ഞിരുന്നില്ല തങ്ങളോടു ചാറ്റ് ചെയ്യുന്നത് അയൽവാസിയായ സുബീഷാണെന്ന് . സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിക്കാൻ അസാമാന്യ കഴിവ് ഉണ്ടായിരുന്ന സുബീഷിന്റെ കെണിയിൽ കൂടുതൽ സ്ത്രീകൾ പെട്ടതായി സംശയം ഉണ്ട്. നഗ്‌നപൂജ ചെയ്യാനായി നഗ്‌നചിത്രം നിരവധി പേരിൽ നിന്നും സുബീഷ് കൈ പറ്റിയെന്നും വിവരമുണ്ട്.

കൂടാതെ നാട്ടിലെ തന്നെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫിങ് നടത്തി. പ്രചരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. സോഷ്യൽ മീഡിയയിൽ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചതിനാണ് സുബീഷിനെ കഴിഞ്ഞ ദിവസം സൈബർ പൊലീസ് പൊക്കിയത്. തിരുവനന്തപുരം റൂറൽ എസ്‌പി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു മാസം പ്രതിയെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ് നഗ്‌നചിത്രങ്ങൾ കൈക്കലാക്കുന്നത്. നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിലാണ് റൂറൽ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.

ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിലും ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളിലൂടെ മന്ത്രവാദിനിയെന്ന പേരിലുമാണ് സുബീഷ് പരാതിക്കാരിയുമായി പരിചയപ്പെട്ടത്. ഭർത്താവും കുഞ്ഞും മരിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വലയിലാക്കിയ ശേഷം പരിഹാരമായി നഗ്‌നപൂജ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇതിനായി നഗ്‌നഫോട്ടോകളും വീഡിയോയും ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് ചാറ്റുകളിൽ വിശ്വസിച്ച യുവതി ഫോട്ടോയും വീഡിയോയും കൈമാറി. ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിനും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തി.

പിന്നീട് പണം ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ ഫോട്ടോകളും വീഡിയോകളും ഫേസ് ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ ഭർത്താവിനോടു തുറന്ന് പറഞ്ഞ യുവതി ആദ്യം നെയ്യാർ ഡാം പൊലീസിലും പിന്നീട് റൂറൽ സൈബർ പൊലീസിലും പരാതി നൽകുകയായിരുന്നു. സൈബർ പൊലീസ് ഇയാളുടെ ചാറ്റ്, മറ്റ് നീക്കങ്ങൾ എല്ലാം നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചതോടെ ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്‌പി വിജുകുമാറിന്റെ നേതൃത്വത്തിൽ സിഐ രതീഷ്, എസ്‌ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പരാതികൾ വന്നാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP