Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് ലക്ഷം രൂപയുടെ നൽകിയാൽ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്; ഇടപാടുകൾ നടത്തിയിരുന്നത് ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചു കൊണ്ട്; കള്ളനോട്ട് അച്ചടിക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആദ്യം യഥാർഥ നോട്ടുകളുടെ പ്രിന്റ് എടുത്തുക കാണിക്കും; മുറിയിൽ നിരത്തിവച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് ഇടനിലക്കാർക്കു കൈമാറും; നോട്ടുകൾ എടിഎമ്മിൽ നിക്ഷേപിക്കാൻ സാധിക്കുമെന്നും ബോധ്യപ്പെടുത്തും; കോട്ടയത്തു പിടിയിലായ കള്ളനോട്ടു സംഘത്തിന്റേത് വിപുലമായ ഓപ്പറേഷൻ

മൂന്ന് ലക്ഷം രൂപയുടെ നൽകിയാൽ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്; ഇടപാടുകൾ നടത്തിയിരുന്നത് ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചു കൊണ്ട്; കള്ളനോട്ട് അച്ചടിക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആദ്യം യഥാർഥ നോട്ടുകളുടെ പ്രിന്റ് എടുത്തുക കാണിക്കും; മുറിയിൽ നിരത്തിവച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് ഇടനിലക്കാർക്കു കൈമാറും; നോട്ടുകൾ എടിഎമ്മിൽ നിക്ഷേപിക്കാൻ സാധിക്കുമെന്നും ബോധ്യപ്പെടുത്തും; കോട്ടയത്തു പിടിയിലായ കള്ളനോട്ടു സംഘത്തിന്റേത് വിപുലമായ ഓപ്പറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയം നാഗമ്പടത്ത് പിടിയാല കള്ളനോട്ടു സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത് ഇവർ വിപുലമായ തോതിൽ തട്ടിപ്പു പതിവാക്കിയ സംഘമാണ് എന്നാണ്. ഇവരുടെ സഹായികൾ ഇപ്പോഴും ഒളിച്ചു നടക്കുന്നതായുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ് പൊലീസ്. കള്ളനോട്ടു വാങ്ങുന്നതിനായി 10 പേർ സംഘത്തെ സമീപിച്ചതായും പൊലീസ് സംശയിക്കുന്നു. ഓരോ ജില്ലയിലും നിശ്ചിത കാലം താമസിച്ച് കള്ളനോട്ട് വിതരണം നടത്തി മുങ്ങുകയാണ് സംഘത്തിന്റെ രീതി. വിപുലമായ പ്രവർത്തന ശൈലിയായിരുന്നു ഇവരുടേത്. ഇടപാടുകാരെ സമീപിച്ചു വിശ്വസിപ്പിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.

കബളിക്കപ്പെട്ടുവെന്നു പണം വാങ്ങിയവർ മനസ്സിലാക്കുമ്പോഴേക്കു സംഘം മുങ്ങുകയും ചെയ്യും. ജില്ലയിൽ നോട്ടു വിതരണം ചെയ്തിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷണം. നോട്ടു നിരോധന കാലത്ത് പണം അനധികൃതമായി കൈമാറ്റം ചെയ്ത സംഘങ്ങൾ തന്നെയാണ് കള്ളനോട്ടു സംഘത്തെ സഹായിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ജില്ലയിലെ ഇവരുടെ കണ്ണികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്. 3 ലക്ഷം രൂപയുടെ കറൻസി നോട്ട് നൽകിയാൽ 10 ലക്ഷം രൂപയുടെ കള്ളനോട്ട് പകരം നൽകുന്നതാണ് ഇവരുടെ രീതി. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാടു നടത്തിയിരുന്ന സംഘം ഇടപാടുകാരെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാണു കെണിയിൽ വീഴ്‌ത്തിയിരുന്നത്.

കള്ളനോട്ട് അച്ചടിക്കുന്നതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ യഥാർഥ നോട്ടുകളുടെ പ്രിന്റ് എടുക്കുകയാണ് ആദ്യം ചെയ്യുക. വലിയ തോതിൽ കള്ളനോട്ട് അച്ചടിക്കുന്നവരാണെന്ന് വരുത്താൻ വേണ്ടി മുറിയിലും മറ്റും ഇവ നിരത്തിവച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് ഇടനിലക്കാർക്കു കൈമാറും. സമൂഹ മാധ്യമങ്ങളിലൂടെ ഇടപാടുകാർക്കു ദൃശ്യങ്ങൾ കൈമാറുന്നത് ഇവരാണ്. ആദ്യ പടി എന്ന നിലയിൽ രാസവസ്തു പുരട്ടിയ യഥാർഥ നോട്ടു നൽകി ഇടപാടുകാരന്റെ വിശ്വാസ്യത നേടും. ഇത്തരത്തിൽ ലഭിക്കുന്ന നോട്ടുകൾ എടിഎം മെഷീനിൽ നിക്ഷേപിക്കാനാകും എന്നു ബോധ്യമാകുന്നതോടെ ഇടപാടുകാർ കൂടുതൽ തുക കൈമാറാൻ തയാറാകും. 200, 500, 2000 രൂപയുടെ നോട്ടുകളാണ് പ്രതി അച്ചടിച്ചിരുന്നത്. നോട്ട് ആദ്യം സ്‌കാൻ ചെയ്യും. തുടർന്ന് 70 ജി.എസ്.എം പ്ലാറ്റിനം പേപ്പറിൽ പ്രിന്റ് ചെയ്തെടുക്കും. നോട്ടുകൾ മിഷ്യൻ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെ മുറിച്ചെടുക്കും. ഒറ്റ നോട്ടത്തിൽ ഇവ വ്യാജനാണെന്ന് തോന്നില്ല.

അഡ്വാൻസ് എന്ന നിലയ്ക്കുള്ള പണം ഇവരിൽനിന്നു വാങ്ങിയതിനു ശേഷം കള്ളനോട്ട് നൽകാതെതന്നെ സ്ഥലത്തുനിന്നു മുങ്ങുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ തിരുവല്ലയിൽനിന്നു കഴിഞ്ഞ മാസം മുങ്ങിയ സംഘം പിന്നീടു പൊങ്ങിയതു കോട്ടയത്താണ്. കള്ളനോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന കടലാസും മറ്റും രാസവസ്തുക്കളും കൃത്യമായി നീക്കം ചെയ്യുന്നതിനാൽ തെളിവുകളോടെ ഇവരെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

അച്ചടിച്ച കള്ളനോട്ട് ഇവരിൽനിന്നു കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നു തിരുവല്ല പൊലീസ് പറഞ്ഞു. കള്ളനോട്ടു കേസിൽ അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശി എം. സജി 20 വർഷം മുൻപ് പട്ടിമറ്റത്ത് തട്ടാപ്പറമ്പിൽ വീട്ടിൽ താമസിച്ചിരുന്നുവെന്നു മാത്രമാണ് കാഞ്ഞിരപ്പള്ളി പൊലീസിൽനിന്നു ലഭിക്കുന്ന വിവരം. മേൽവിലാസം കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും കാര്യമായ വിവരം ലഭിച്ചില്ല. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.

നാഗമ്പടത്ത് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് നിർമ്മാണ സംഘത്തിലുണ്ടായിരുന്ന 2 പ്രതികൾ പൊലീസ് സ്ഥലത്ത് എത്തുന്നതിനു തൊട്ടുമുൻപു ബാഗുമായി കടന്നു കളഞ്ഞെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പൊലീസ് എത്തുന്ന വിവരം പ്രതികൾക്കു ചോർന്നുകിട്ടിയതായും കള്ള നോട്ടുകൾ ഇവിടെ നിന്നു കടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു. സംഘത്തിലുണ്ടായിരുന്നവർ രാവിലെ 10ന് എയർപോർട്ടിലേക്കു പോകാൻ ഒരു കാർ വിളിച്ചു തരാമോയെന്ന് ചില പരിചയക്കാരോട് ചോദിച്ചിരുന്നു. കാർ വിളിച്ച ശേഷം ബാഗുകളുമായി ഫ്‌ളാറ്റിനു മുന്നിൽ കാത്തുനിന്ന ഇവർ കാർ ഉടൻ എത്തുമോയെന്നു പലതവണ തിരക്കി. കാർ വന്നാൽ പുറത്തു കാത്തുനിൽക്കുന്നുവെന്നു പറയണമെന്ന് ആവശ്യപ്പെട്ട ശേഷം ബാഗുകളുമായി ഫ്‌ളാറ്റിന്റെ കവാടത്തിനു പുറത്തേക്കു നീങ്ങി. തൊട്ടു പിന്നാലെയാണ് മഫ്തി പൊലീസ് സംഘം എത്തി ഫ്‌ളാറ്റിന്റെ ഗേറ്റുകൾ അടച്ച് പ്രതികളെ പിടികൂടാൻ ശ്രമിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 4ന് ഇടുക്കി മാങ്കുളം സ്വദേശിയുടെ ആധാർ കാർഡും വിലാസവും ഉപയോഗിച്ചാണു സംഘാംഗങ്ങൾ കോട്ടയത്തെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. തൊട്ടടുത്ത ദിവസം താമസം തുടങ്ങി. ഏഴാം നിലയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഭാഗമാണു വാടകയ്ക്ക് എടുത്തത്. ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ ടൗൺ പരിസരത്തെ റോഡുകൾ ഉൾപ്പെടെ വ്യക്തമായി കാണാം. അടുത്ത ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരുമായി ഇവർ ബന്ധം സ്ഥാപിച്ചില്ല. 6 പുരുഷന്മാരാണ് ഫ്‌ളാറ്റിൽ താമസം. ആദ്യ നാളുകളിൽ 2 സ്ത്രീകളും ഇവിടെ വന്നു പോയതായി അയൽപക്കത്തുള്ളവർ പറയുന്നു. എല്ലാ ദിവസവും ആഡംബര കാറിലാണ് ഇവർ പുറത്തുപോയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP