Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണ്ണക്കടത്തുമായി ബന്ധമെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി ഫൈസൽ ഫരീദ്; കസ്റ്റംസ് അന്വേഷിക്കുന്ന മൂന്നാം പ്രതിയായ ഫാസിൽ ഫരീദ് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തന്റെ ചിത്രമെന്ന് ഫൈസൽ; സ്വർണ്ണക്കടത്തു കേസുമായി ബന്ധമില്ലെന്നും വിശദീകരണം; സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്നും വാദം; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പലരും വിളിച്ചുവെന്നും ഫൈസൽ ഫരീദ്

സ്വർണ്ണക്കടത്തുമായി ബന്ധമെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി ഫൈസൽ ഫരീദ്; കസ്റ്റംസ് അന്വേഷിക്കുന്ന മൂന്നാം പ്രതിയായ ഫാസിൽ ഫരീദ് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തന്റെ ചിത്രമെന്ന് ഫൈസൽ; സ്വർണ്ണക്കടത്തു കേസുമായി ബന്ധമില്ലെന്നും വിശദീകരണം; സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്നും വാദം; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പലരും വിളിച്ചുവെന്നും ഫൈസൽ ഫരീദ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന ഫാസിൽ ഫരീദ് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തന്റെ ചിത്രമെന്ന് തൃശൂർ സ്വദേശി ഫൈസൽ ഫരീദ്. സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും സരിതിനെയും സന്ദീപിനെയും അറിയില്ലെന്നും ദുബായിൽ നിന്ന് ഫൈസൽ ഫരീദ്. ഇക്കാര്യം ഫൈസൽ മീഡിയാവൺ, മാതൃഭൂമി ചാനലുകളോടാണ് പ്രതികരിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി ഫോൺകോളുകൾ വന്നെന്നും ഇതിൽ എത്രത്തോള വ്യക്തത ഉണ്ടെന്നും താനാണ് മൂന്നാം പ്രതിയെന്ന വാർത്ത നിഷേധിച്ചു കൊണ്ട് ഫൈസൽ പറഞ്ഞു.

കേസുമായി ബന്ധമില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് നിരവധി പേർ തന്നെ ബന്ധപ്പെട്ടതായും ഫൈസൽ ഫരീദ് പറഞ്ഞു. കേസിലെ പ്രതികളെ കണ്ടിട്ടില്ല. ദുബൈയിൽ ഓയിൽ മേഖലയിൽ ബിസിനസ് ചെയ്യുകയാണ്. ജിം നടത്തുന്നുണ്ട്. ചാനലുകളിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത് തന്റെ സ്ഥാപനങ്ങളുടെ ചിത്രമാണ്. സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ജിംനേഷ്യത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ഫൈസൽ ഫരീദ് വ്യക്തമാക്കി.

ആദ്യം ഒരു തമാശ എന്ന നിലയിലാണ് ചിത്രങ്ങൾ പ്രചരിച്ചതിനെ സമീപിച്ചതെന്നും പിന്നീട് മാധ്യമങ്ങളിലടക്കം തന്റെ സ്ഥാപനങ്ങളുടെ അടക്കം ചിത്രങ്ങൾ പ്രചരിക്കുകയായിരുന്നെന്നും ഫൈസൽ പറഞ്ഞു. യു.എ.ഇ കോൺസുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും ആരോപണ നിഷേധിച്ചുകൊണ്ട് ഫൈസൽ ഫരീദ് പറഞ്ഞു. പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉള്ള വ്യക്തിയെന്ന നിലയിലാണ് ഫൈസൽ ഫരീദിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. അതേസമയം യഥാർഥ സ്വർണ്ണക്കടത്തുകാർ തന്റെ ഐഡന്റിറ്റിയു ചിത്രവും ദുരുപയോഗം ചെയ്‌തോ എന്ന സംശയമാണ് ഫൈസൽ ഉന്നയിക്കുന്നത്.

നേരത്തെ നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ എന്ന പേരിൽ ഫൈസൽ ഫരീദിന്റെ ചിത്രം പുറത്തു വിട്ടത് മംഗളമായിരുന്നു. ഫൈസൽ ഫരീദിനെക്കുറിച്ച് മുഴുവൻ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജൻസിക്ക്(എൻ.ഐ.എ) ലഭിച്ചുവെന്നാണ് മംഗളത്തിൽ എസ് നാരായണൻ റിപ്പോർട്ട് ചെയ്തത്. കോൺസുലേറ്റിൽ സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, യു.എ.ഇ. കോൺസുലേറ്റ് മുൻ പി.ആർ.ഒ: പി.എസ്.സരിത്ത് എന്നിവർ ഫരീദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്. സന്ദീപിന് ബെൻസ് കാർ വാങ്ങിനൽകിയത് ഫരീദായിരുന്നു. ഭീകരപ്രവർത്തനത്തിനു ജയിൽശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിനെ വിയ്യൂർ സെൻട്രൽ ജയിലിൽ പലവട്ടം ഫരീദ് സന്ദർശിച്ചിട്ടുണ്ട്. അതേസമയം സ്വർണക്കടത്ത് നടന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിലെ നിർണായക 23 സി.സി.ടി.വി. കാമറാ ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ മൂന്നാംപ്രതിയാക്കി എൻ.ഐ.എ. കോടതിയിൽ എഫ്.ഐ.ആർ. നൽകിയതോടെ അന്വേഷണം ദുബായിലേക്ക് കടക്കുകയാണ്. ഫൈസൽ ഫരീദിനു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേർത്തിരിക്കുന്നത്. കസ്റ്റംസ് എടുത്ത കേസിൽ ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. ഫൈസലാണ് കോൺസുലേറ്റിന്റെ പേരിൽ ബാഗേജ് അയച്ചതെന്ന് സരിത്ത് കസ്റ്റംസിനു മൊഴിനൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളംവഴി ആറുമാസത്തിനകംവന്ന നയതന്ത്ര ബാഗേജുകൾ ഏറ്റുവാങ്ങിയത് സരിത്തായിരുന്നു. ഇത്തരം ബാഗേജുകൾ ഏറ്റുവാങ്ങാൻ വരുന്നവർ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം.

എന്നാൽ, ചില ബാഗേജുകൾ വരുമ്പോൾ സരിത്ത് സ്വന്തം കാറിലാണ് വന്നിരുന്നത്. ഈ കാറിൽ വരുമ്പോൾ ബാഗേജ് ഏറ്റുവാങ്ങിയശേഷം സരിത്ത് പേരൂർക്കട ഭാഗത്തേക്കാണ് ആദ്യം പോകാറുള്ളത്. അവിടെവെച്ച് ബാഗേജിലെ സ്വർണം ഫൈസലിന്റെ ആളുകളെത്തി ഏറ്റുവാങ്ങുകയാണെന്നാണ് എൻ.ഐ.എ.യുടെ നിഗമനം. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയയായ ഫൈസൽ ഫരീദ് ദുബായിൽ ജിംനേഷ്യം നടത്തുകയാണ്.

ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസം. ദുബായിലെത്തുന്ന സിനിമാക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വർണക്കടത്തുകാരുമായി ബന്ധമുണ്ടന്നായിരുന്നു പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP