Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എന്റെ സഹോദരന്റെ അതേ മുഖച്ഛായ.. പേര് വൈശാഖൻ നമ്പൂതിരി.....! വീട്ടിൽ വരുമ്പോൾ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്ന് നിർദ്ദേശം; ആറു ഭാഷകൾ അറിയാമെന്ന് പറഞ്ഞ് പൂണൂൽധാരി വീട്ടുകാരെ കൈയിലെടുത്തു; വീട്ടിലെ ആരാധനാ സ്ഥലം പുതുക്കി പണിയാൻ ശിലാസ്ഥാപനവും നടത്തി; പൂജയും ഏലസ് നൽകലിനും ഇട മൂത്തമകന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 50,000 രൂപയും തട്ടിച്ചു; ആൾമാറാട്ടത്തിലൂടെ പൂജാരിയായ ഫൈസൽ വൻതോതിൽ പണം അയച്ചത് എങ്ങോട്ട്? കോമല്ലൂരിലെ അറസ്റ്റിൽ നിറയുന്നത് ദുരൂഹത

എന്റെ സഹോദരന്റെ അതേ മുഖച്ഛായ.. പേര് വൈശാഖൻ നമ്പൂതിരി.....! വീട്ടിൽ വരുമ്പോൾ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്ന് നിർദ്ദേശം; ആറു ഭാഷകൾ അറിയാമെന്ന് പറഞ്ഞ് പൂണൂൽധാരി വീട്ടുകാരെ കൈയിലെടുത്തു; വീട്ടിലെ ആരാധനാ സ്ഥലം പുതുക്കി പണിയാൻ ശിലാസ്ഥാപനവും നടത്തി; പൂജയും ഏലസ് നൽകലിനും ഇട മൂത്തമകന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 50,000 രൂപയും തട്ടിച്ചു; ആൾമാറാട്ടത്തിലൂടെ പൂജാരിയായ ഫൈസൽ വൻതോതിൽ പണം അയച്ചത് എങ്ങോട്ട്? കോമല്ലൂരിലെ അറസ്റ്റിൽ നിറയുന്നത് ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

ചാരുംമൂട്: ട്രെയിനിൽ പരിചയപ്പെട്ടയാളുടെ വീട്ടിൽ പൂജാരി ചമഞ്ഞ് താമസിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്ത യുവാവിനെ ചുറ്റുപറ്റിയുള്ളത് ദുരൂഹത മാത്രം. വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കട്ടയോട് തോണിക്കടവൻ വീട്ടിൽ ഫൈസലാണ് പിടിയിലാകുന്നത്. നിരന്തര ചോദ്യം ചെയ്യലിലും കൃത്യമായ മറുപടിയൊന്നും ഇയാൾ നൽകുന്നില്ല. ഇത് പൊലീസിനെ കുഴക്കുന്നുണ്ട്.

ചുനക്കര കോമല്ലൂരിലെ ഒരു വീട്ടിൽ സംശയകരമായ നിലയിൽ യുവാവ് വന്ന് പോകുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസൽ ഇന്നലെ അറസ്റ്റിലായത്. എൻഐഎയും ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണഅ സൂചന. കോമല്ലൂർ സ്വദേശിയായ സന്തോഷിന്റെ മകൻ ചങ്ങനാശേരിയിൽ പഠിക്കുമ്പോൾ, ഒരു വർഷം മുൻപ് കോളജിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് പിടിയിലായ മുപ്പത്തിയാറുകാരനെ പരിചയപ്പെടുന്നത്.

വൈശാഖൻ നമ്പൂതിരിയെന്നാണു പേരെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തി. ബന്ധം ശക്തമായതോടെ കോമല്ലൂരിലെ യുവാവിന്റെ വീട്ടിൽ വരാൻ തുടങ്ങി. ഇയാൾ എത്തുന്ന ദിവസങ്ങളിൽ വീട്ടിൽ മത്സ്യമോ മാംസമോ ഉപയോഗിക്കരുതെന്നു വിലക്കിയിരുന്നു. ആറു ഭാഷകൾ അറിയാമെന്നും ഇയാൾ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു. കഴിഞ്ഞ ഒന്നര ആഴ്ച ഇയാൾ കോമല്ലൂരിലെ യുവാവിന്റെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.

വീട്ടിലെ കുരിയാല(ആരാധനാസ്ഥലം) പുതുക്കിപ്പണിയണമെന്ന് ഇയാൾ ഉപദേശിച്ചു. ഇതനുസസരിച്ച് കുരിയാലയുടെ പണി പൂർത്തിയാക്കി. പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനവും ഫൈസലാണ് നടത്തിയത്. ഇതിനിടെ യുവാവിന്റെ ജ്യേഷ്ഠന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇയാൾ അൻപതിനായിരം രൂപ വാങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ പൂജകളും നടത്തി. നേട്ടമുണ്ടാകാനുള്ള ഏലസ് പൂജിച്ച് ധരിക്കണമെന്ന് നിർദ്ദേശിച്ചു. ആർക്കും ഒരു സംശയവും തോന്നിയില്ല.

ഫൈസലിന്റെ പക്കൽ നിന്ന് പൊലീസ് ഏലസുകൾ കണ്ടെടുത്തു. 2 വർഷമായി ചെങ്ങന്നൂർ ആല നെടുവരങ്കോട്ട് താമസിച്ച് ഒരു വീട്ടിൽ കൃഷിപ്പണി ചെയ്യുകയായിരുന്നെന്ന് ഇയാൾ പൊലീസിനോട് ചോദ്യംചെയ്യലിൽ സമ്മതിച്ചു. സ്വന്തം പേരിലാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇയാൾ പല തവണ വൻതോതിൽ പലേടത്തേക്കും പണം അയച്ചിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

എൻ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നും സൂചനയുണ്ട്. ഇയാളെ എൻ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. 10 മാസത്തിനിടെ വല്ലപ്പോഴും കോമല്ലൂരിൽ വന്നുപോയിരുന്ന ഫൈസൽ കഴിഞ്ഞ 10 ദിവസമായി ഈ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു. ഇത് എന്തിനാണെന്നത് ദൂരൂഹമായി തുടരുകയാണ്. എറണാകുളത്ത് വിമാനത്താവളത്തിലെ ജോലിക്കാരനാണെന്നാണ് താമസിക്കാൻ വീട് നല്കിയവരോട് ഇയാൾ പറഞ്ഞിരുന്നത്. പൂണൂൽ ധാരിയായിരുന്ന ഫൈസൽ താൻ ക്ഷേത്ര പൂജാരിയാണെന്നും അച്ഛന്റെ പേര് രാമൻകുട്ടി എന്നാണെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു.

ട്രെയിൻ യാത്രയിലുണ്ടായ പരിചയം മുതലാക്കി വീട്ടിലെ ഒരംഗവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ഫൈസൽ ഈ വീട്ടിൽ താമസത്തിനെത്തുന്നത്. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട വീട്ടിലെ ആൺകുട്ടിക്ക് തന്റെ മരിച്ചുപോയ സഹോദരന്റെ രൂപസാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുന്നത്. ഇത് മനപ്പൂർവ്വമായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് തീവ്രവാദികളെ എൻഐഎ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിന്റെ അറസ്റ്റും.

ചുനക്കര കോമല്ലൂർ സ്വദേശി സന്തോഷിന്റെ വീട്ടിൽ നിന്നുമാണ് ഫൈസലിനെ പിടികൂടിയത്. ചെങ്ങന്നൂർ ആലയിലും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. കായംകുളം ചുനക്കര കോമല്ലൂർ സ്വദേശി സന്തോഷിന്റെ വീട്ടിൽ കഴിയവെയാണ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. ആൾമാറാട്ടം നടത്താനുണ്ടായ സാഹചര്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പത്തുമാസം മുമ്പ് ചുനക്കര സ്വദേശി സന്തോഷിന്റെ മകനെ ട്രയിനിൽ വെച്ച് പരിചയപ്പെട്ടതോടെ വ്യാജ പേരിൽ സന്തോഷിന്റെ മകനുായി അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP