Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മട്ടൺ കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ബഹളം; ഉദ്യോഗസ്ഥരുമായി വാക്കുതർക്കം; ഡപ്യൂട്ടി സൂപ്രണ്ട് എത്തിയപ്പോൾ ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബാസ്‌ക്കറ്റിൽ എറിഞ്ഞു; പൂജപ്പുരയിൽ വീണ്ടും തടവ് പുള്ളിയുടെ ആക്രമണം; കേസെടുത്ത് പൊലീസ്; വയനാടുകാരൻ ഫൈജാസ് അറഞ്ഞു തുള്ളിയത് ലഹരി ഭ്രാന്തിലോ?

മട്ടൺ കറി കുറഞ്ഞു പോയെന്ന് പറഞ്ഞ് ബഹളം; ഉദ്യോഗസ്ഥരുമായി വാക്കുതർക്കം; ഡപ്യൂട്ടി സൂപ്രണ്ട് എത്തിയപ്പോൾ ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബാസ്‌ക്കറ്റിൽ എറിഞ്ഞു; പൂജപ്പുരയിൽ വീണ്ടും തടവ് പുള്ളിയുടെ ആക്രമണം; കേസെടുത്ത് പൊലീസ്; വയനാടുകാരൻ ഫൈജാസ് അറഞ്ഞു തുള്ളിയത് ലഹരി ഭ്രാന്തിലോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയതിൽ പ്രകോപിതനായ തടവുകാരൻ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത് മദ്യലഹരിയിലോ? സംഭവത്തിൽ തടവുകാരനായ വയനാട് സ്വദേശി ഫൈജാസിന് (42) എതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജയിലിനുള്ളിൽ കഞ്ചാവും മറ്റും വ്യാപകമാണ്. മാഫിയകളാണ് ഭരണം. ഇതിന്റെ പ്രതിഫലനമാണ് ഈ കേസ്.

ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വച്ചു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു.

ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യം നൽകാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഈ സാഹചര്യത്തിൽ പൂജപ്പുരയിൽ സുരക്ഷ ശക്തമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP