Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യൻ ചെറ്റകളേ.. എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഷാഹുവിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു; കുറ്റം ചുമത്തിയത് സൈബർ സെല്ലിന്റെ നിർദേശപ്രകാരം; കസ്റ്റഡിയിലെടുത്ത ഷാഹുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും; ഫേസ്‌ബുക്ക് പോസ്റ്റിന്റെ നിജസ്ഥിതിൽ ഇപ്പോഴും ആശയക്കുഴപ്പം

പാക്കിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യൻ ചെറ്റകളേ.. എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഷാഹുവിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു; കുറ്റം ചുമത്തിയത് സൈബർ സെല്ലിന്റെ നിർദേശപ്രകാരം; കസ്റ്റഡിയിലെടുത്ത ഷാഹുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും; ഫേസ്‌ബുക്ക് പോസ്റ്റിന്റെ നിജസ്ഥിതിൽ ഇപ്പോഴും ആശയക്കുഴപ്പം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാക്കിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യൻ ചെറ്റകളേ.. എന്ന് പറഞ്ഞ് ഇന്ത്യൻ പട്ടാളക്കാരെ അധിക്ഷേപിച്ചു കൊണ്ട് തിരുവനന്തപുരം സ്വദേശി യുവാവ് ഫേസ്‌ബുക്ക് പോസ്റ്റിട്ടു എന്ന ആരോപണത്തെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. ഫേസ്‌ബുക്കിൽ തെറിവിളിയും വിശദീകരണവുമൊക്കെ പുറത്തുവന്നതിന് പിന്നാലെ പൊലീസും ഈ വിഷയത്തിൽ ഇടപെട്ടു. ഫേസ്‌ബുക്കിൽ ഇന്ത്യാവിരുദ്ധ പോസ്റ്റിട്ടു എന്ന ആരോപണം നേരിടുന്ന ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ ഉടമയായ ഷാഹു അമ്പലത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തുന്ന പോസ്റ്റ് ദേശവിരുദ്ധമാണെന്നും ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രദീപ്കുമാർ എന്നയാൾ നൽകിയ പരാതിയാലാണ് ഷാഹു അമ്പലത്തിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐപിസി 124 എ രാജ്യദ്രോഹം, സെക്ഷൻ 66, ഐടി ആക്ട് പ്രകാരവുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് വിഴിഞ്ഞം പൊലീസ് മറുനാടൻ മലായാളിയോടെ പറഞ്ഞു. നിലവിൽ കസ്റ്റഡിയിലുള്ള ഷാഹുവിന്റെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തിയേക്കും. പരാതിയിൽ സൈബർ സെല്ലിന്റെ നിർദേശ പ്രകാരമാണ് നടപടിയെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ഷാഹു തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിട്ടതെന്ന കാര്യം സൈബർ സെൽ പരിശോധനയിൽ വ്യക്തമായോ എന്ന കാര്യം വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

വ്യാഴാഴ്ച രാവിലെ ഷാഹുവിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഹുവിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം തന്റെ പേരിൽ വ്യാജമായി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട് അപമാനിക്കുന്നുവെന്നും കെണിയിൽ കുടുക്കിയെന്നും കാണിച്ച് ഷാഹുൽ ഹമീദ് ഇന്നലെ നേമം പൊലീസിൽ പരാതി നൽകിയിരുന്നു.

പാക്കിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ ഇന്ത്യൻ സൈനികരെ അവഹേളിക്കുന്ന വിധത്തിലാണ് ഷാഹു അമ്പലത്തിന്റെ പേരിൽ ഫേസ്‌ബുക്ക് പോസ്‌റ്റെന്ന വിധത്തിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഷാഹുവിന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്ന വിധത്തിൽ പ്രചരിക്കപ്പെട്ടത് ഇതായിരുന്നു:

'പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളേ.. നീയൊക്കെ തീർന്നടാ.. തീർന്ന്... ഇന്ത്യയിൽ ജനിച്ചു എന്ന ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ.. അതിൽ ഞാൻ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കട്ടേ...''

ഇതോടെ നിരവധി പേർ ഷാഹുവിനെ തെറിവിളിച്ച് രംഗത്തെത്തി. ഷാഹുവിന്റെ ഫേസ്‌ബുക്ക് പേജിലെത്തിയാണ് പലരും സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത്. ഇതിനിടെയാണ് ഈ സ്‌ക്രീൻഷോട്ട് സഹിതം ചിലർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ചിലർ പരാതി നൽകി. കമ്മീഷണർ സ്പർജൻകുമാർ ഈ പരാതി അന്വേഷിക്കാൻ ഡിവൈഎസ്‌പിക്ക് ഉത്തരവ് നൽകുകയായിരുന്നു. പിന്നീടാണ് ഇതിന്റെ പരിശോധന സൈബർ സെൽ നടത്തുകയും ചെയ്തിരുന്നു. സിറ്റി കമ്മീഷണറുടെ പരാതി വിഴിഞ്ഞം പൊലീസിന് കൈമാറിയതോടെയാണ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ഷാഹു അത്തരമൊരു പോസ്റ്റിട്ടോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ് വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്നത് താൻ ഇടാത്ത പോസ്റ്റാണെന്നാണ് ഷാഹു വ്യക്തമാക്കുന്നത്. തനിക്കെതിരെ ആസൂത്രിതമായി ചിലർ വ്യാജപ്രചരണം നടത്തുകയാണെന്നും ഷാഹു പറയുന്നത്.

വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് 12. മണിയോടെയാണ് ആർമി വാർത്താസമ്മേളനത്തിൽ സർജിക്കൽ സ്‌ട്രൈക്കിന്റെ വിവരം പുറത്തുവിടുന്നത്. മലയാളത്തിൽ വാർത്ത ആദ്യം പുറത്തുവിട്ട മറുനാടൻ പ്രസിദ്ധീകരിച്ചതാകട്ടെ 12.15നും. അതേസമയം ഷാഹുവിന്റെ പേരിൽ ഫേസ്‌ബുക്കിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടിലെ സമയം ആകട്ടെ രാവിലെ 10.17നും. ഈ സമയത്ത് ഷാഹു ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. അത് ഇങ്ങനെയാണ്:

ഓരോ 37 സെക്കന്റിലും ഒരു പുരുഷൻ ആക്രമിക്കപ്പെടുന്നു സ്ത്രീയാൽ. പൊതുസ്ഥലത്തു വച്ച് ഒരു സ്ത്രീ പുരുഷനാൽ അക്രമിക്കപെട്ടാൽ പൊതുബോധം അവനെതിരെ വാളോങ്ങിയിരിക്കും. അതെ പൊതുസ്ഥലത്തു വച്ച് ഒരു പുരുഷൻ സ്ത്രീയാൽ അക്രമിക്കപെട്ടാൽ പിന്നെയും ആ പുരുഷൻ പൊതു മദ്ധ്യേ ആക്രമിക്കപ്പെടുന്നു. കുറ്റവാളി പുരുഷൻ തന്നെ എന്നുള്ള പൊതുബോധത്താൽ. പുരുഷനെ സ്ത്രീകളുടെ അതിക്രമത്തിൽ നിന്നും സംരക്ഷിക്കുക.. ചന്തുവിന്റെ ഓർക്കുക.

സോഷ്യൽ മീഡിയയിൽ ആക്രമണം ശക്തമായതോടെ അങ്ങനെയൊരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടില്ലെന്ന് വ്യക്തമാക്കു ഷാഹു രംഗത്തെത്തിയിട്ടുണ്ട്. ഷാഹുവിന്റെ നിഷേധക്കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇങ്ങനെയുള്ള ഒരു വേളയിൽ ഞാനൊരു ഇന്ത്യകാരനായതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ അത് ചിലപ്പോൾ ഞാൻ രക്ഷപെടാനുള്ള കുറുക്കു വഴി ആയിട്ട് ചിലപ്പോൾ തോന്നാം. രാജ്യത്തിന് വേണ്ടി ജീവിക്കുകയും വേണ്ടിവന്നാൽ മരിക്കാനും തെയ്യാറാണ് എന്ന് എന്നെ അറിയേണ്ടവർക് അറിയാം കാരണം ഞാൻ എന്നും ഒരു ഇന്ത്യക്കാരനാണ്. നിങ്ങൾക് എന്റെ പഴയ പോസ്റ്റുകൾ നോക്കിയാൽ അത് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പറയട്ടെ Iam proud to b an Indian സുഹൃത്തുക്കളെ ഈ പോസ്റ്റിൽ പറയുന്ന പോലെ യുള്ള ഒരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. എഴുതിയിട്ടില്ല. ആരാണ് എന്റെ പോസ്റ്റ് ഇങ്ങനെ വികൃത മാക്കിയത് എന്ന് എനിക്കറിയില്ല. എന്നാലും അള്ളാഹു എന്റെ കൂടെ ഉണ്ട്. ഒരേ സമയത്തുള്ള രണ്ടു പോസ്റ്റുകൾ നിങ്ങൾക്കു ഇവിടെ കാണാം. അത് വ്യക്തമാക്കുന്നത് ആരുടെയോ ഒരു കൈ കടത്തൽ ഉണ്ട് എന്നുള്ളതാണ്. എനിക്കെതിരെ ഈ പ്രവർത്തനം ആര് ചെയ്തത് ആയാലും മോശമായി പോയി. ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും. നിങ്ങൾ എല്ലാവരും എനിക്കു പൂർണ പിന്തുണ തരണം എന്ന് വിനീതമായി ഞാൻ അപേക്ഷിക്കുന്നു.

അതേസമയം ഷാഹു അമ്പലത്ത് ഇത്രയേറെ വിശദീകരണങ്ങൾ നൽകിയെങ്കിലും ഷാഹുവിന്റെ വാദങ്ങളെ പൂർണ്ണമായും ആരും മുഖവിലയ്ക്കെടുത്തിട്ടില്ല. ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. ഷാഹു ഇത്തരമൊരു പോസ്റ്റിട്ടെന്നും അതിന് ശേഷം ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് സമയം മാറ്റിയെന്നുമാണ് ഷാഹുവിനെ എതിർക്കുന്നവർ വാദിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിന് കൃത്യമായ തെളിവുകൾ പുറത്തുവന്നിട്ടുമില്ല. താൻ അത്തരമൊരു പോസ്റ്റിട്ടില്ലെന്ന് ഷാഹുവും വാദിക്കുന്നു. ഇതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ശക്തമാണ്.

തന്റെ ഫേസ്‌ബുക്ക് ദുരുപയോഗം ചെയ്ത് തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെ നേമം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഷാഹുവും പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസും പറഞ്ഞു. പരാതിയിൽ ഗൗരവമുണ്ടെന്ന് കണ്ടാൽ ഷാഹുവിനെതിരെ പൊലീസ് തുടർ നടപടി സ്വീകരിച്ചും. അതേസമയം മറിച്ചാണ് കാര്യങ്ങളെങ്കിൽ യുവാവിനെതിരെ കുപ്രചരണം നടത്തിയവർക്കെതിരെയും അന്വേഷിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP