Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടാളത്തെ ആക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ അറസ്റ്റിലായത് ഷാഹുൽ ഹമീദ് എന്ന കോഴിക്കച്ചവടക്കാരൻ; രാത്രി വൈകി വിട്ടയച്ച യുവാവ് പൊലീസ് നിരീക്ഷണത്തിൽ; പിടികൂടിയത് ഫേസ്‌ബുക്ക് പോസ്റ്റിലെ കാർ നമ്പർ നോക്കി; ഫോട്ടോഷോപ്പ് ചെയ്തു പറയാത്ത കാര്യം പ്രചരിപ്പിച്ചെന്ന് അവകാശപ്പെട്ട യുവാവ് ഇപ്പോൾ പറയുന്നത് ഹാക്ക് ചെയ്‌തെന്ന്

പട്ടാളത്തെ ആക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ അറസ്റ്റിലായത് ഷാഹുൽ ഹമീദ് എന്ന കോഴിക്കച്ചവടക്കാരൻ; രാത്രി വൈകി വിട്ടയച്ച യുവാവ് പൊലീസ് നിരീക്ഷണത്തിൽ; പിടികൂടിയത് ഫേസ്‌ബുക്ക് പോസ്റ്റിലെ കാർ നമ്പർ നോക്കി; ഫോട്ടോഷോപ്പ് ചെയ്തു പറയാത്ത കാര്യം പ്രചരിപ്പിച്ചെന്ന് അവകാശപ്പെട്ട യുവാവ് ഇപ്പോൾ പറയുന്നത് ഹാക്ക് ചെയ്‌തെന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാക്കിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യൻ ചെറ്റകളേ.. എന്ന് അധിക്ഷേപിച്ചു കൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഷാഹുൽ ഹമീദ് എന്ന നേമം കാരക്കാമണ്ഡപം സ്വദേശിയായ യുവാവിനെ ഇന്നലെ രാത്രി വൈകി വിട്ടയച്ചു. കോഴിക്കച്ചവടക്കാരനായ ഷഹുൽ ഹമീദ് ഷാഹു അമ്പലത്ത് എന്ന ഫേസ്‌ബുക്ക് പേജിന് ഉടമയാണ്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി രാജ്യാതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തെ അവഹേളിക്കും വിധം ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടെന്ന പരാതിയെ തുടർന്നാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകീട്ടോടെ ഇയാളെ വിട്ടയയ്ക്കുയായിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിട്ടത് ഇയാളാണെന്നു തെളിയിക്കുന്ന സൈബർ രേഖകൾ ലഭ്യമാക്കേണ്ടതുണ്ടെന്നും അതു ലഭ്യമാകുന്ന മുറയ്ക്ക് യുവാവിനെ വീണ്ടും ചോദ്യംചെയ്യുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ, വിഴിഞ്ഞം എസ്‌ഐ: രതീഷ് എന്നിവർ അറിയിച്ചു. സൈബർ രേഖകൾ വേഗത്തിൽ കിട്ടാൻ ശ്രമിക്കുമെന്നും അതുവരെ ഇയാൾ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് അറിയിച്ചു. കമ്മിഷണർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവാവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. ഫെയ്‌സ് ബുക്ക് പോസ്റ്റിൽ യുവാവിന്റെ ചിത്രത്തിനൊപ്പം കണ്ട കാറിന്റെ നമ്പർ പിന്തുടർന്നാണു യുവാവിനെ വിഴിഞ്ഞം സ്റ്റേഷനിൽ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

കാറിന്റെ നമ്പർ പരിശോധിച്ചതിൽ വിഴിഞ്ഞം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റെന്റ് എ കാർ ആണിതെന്നു പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഐജി: മനോജ് എബ്രഹാം അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ ചോദ്യം ചെയ്തു. അതേസമയം ഫേസ്‌ബുക്ക് പോസ്റ്റ് താൻ ഇട്ടില്ലെന്നും സംഘപരിവാർ അനുയായികൾ ഫോട്ടോഷോപ്പിൽ നിർമ്മിച്ചതാണെന്നം വാദിച്ച ഷാഹുൽ ഹമീദ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഈ നിലപാടിൽ നിന്നും പിന്നോക്കം പോയി.

തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് മറ്റാരോ ഹാക്ക് ചെയ്തു എന്ന വാദമാണ് ഇപ്പോൾ ഇയാൾ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ അവഹേൡക്കുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടത് ഇയാൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ മറ്റാരോ കടന്നുകയറി കൃത്രിമം കാട്ടി തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് ഷാഹുൽ വാദിക്കുന്നത്. ഇതു സംബന്ധിച്ച് ഇയാൾ നേമം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

സപ്തംബർ 29നാണ് പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഷാഹുൽ ഹമീദിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വിവരങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ സൈബർ വിങ് പരിശോധിച്ചുവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുടെ ടാബ് പരിശോധിച്ചെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ടാബിലുണ്ടായിരുന്ന വിവരങ്ങളും ആപ്‌ളിക്കേഷനുകളും ഡിലീറ്റ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ തെളിവുകൾക്കായി സൈബർസെല്ലിന്റ സഹായത്തോടെ ടാബ് പരിശോധിച്ച് വരികയാണ്.

ഷാഹു അമ്പലത്ത്(shahu ambalath)എന്നപേരിലാണ് ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട്. ഒരു കാറിന് സമീപം നിൽക്കുന്ന പ്രൊഫൈൽ ചിത്രമാണ് ആളിനെ തിരിച്ചറിയാൻ സഹായിച്ചത്. കാറിന്റ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചപ്പോൾ വിഴിഞ്ഞത്ത് നിന്നെടുത്ത വാടക കാർ ആണെന്ന് കണ്ടെത്തി. തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് കാരക്കാമണ്ഡപത്തെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്രഡിയിലെടുത്തത്. ഷാഹുലിന്റെ വിശദീകരണം വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സൈബർസെല്ലിന്റെ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ മുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പാക്കിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ ഇന്ത്യൻ സൈനികരെ അവഹേളിക്കുന്ന വിധത്തിലാണ് ഷാഹു അമ്പലത്തിന്റെ പേരിൽ ഫേസ്‌ബുക്ക് പോസറ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്‌ബുക്ക് പോസ്റ്റിലെ വാചകങ്ങൾ ഇവയായിരുന്നു:

'പാക്കിസ്ഥാന് എതിരെ അക്രമം അഴിച്ചുവിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളേ.. നീയൊക്കെ തീർന്നടാ.. തീർന്ന്... ഇന്ത്യയിൽ ജനിച്ചു എന്ന ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ.. അതിൽ ഞാൻ ദുഃഖിക്കുന്നു.. എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കട്ടേ...''

ഇതോടെ നിരവധി പേർ ഷാഹുവിനെ തെറിവിളിച്ച് രംഗത്തെത്തി. ഷാഹുവിന്റെ ഫേസ്‌ബുക്ക് പേജിലെത്തിയാണ് പലരും സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചത്. ഇതിനിടെയാണ് ഈ സ്‌ക്രീൻഷോട്ട് സഹിതം ചിലർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ചിലർ പരാതി നൽകി. കമ്മീഷണർ സ്പർജൻകുമാർ ഈ പരാതി അന്വേഷിക്കാൻ ഡിവൈഎസ്‌പിക്ക് ഉത്തരവ് നൽകുകയായിരുന്നു. പിന്നീടാണ് ഇതിന്റെ പരിശോധന സൈബർ സെൽ നടത്തുകയും ചെയ്തിരുന്നു. സിറ്റി കമ്മീഷണറുടെ പരാതി വിഴിഞ്ഞം പൊലീസിന് കൈമാറിയതോടെയാണ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ താൻ അത്തരത്തിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടില്ലെന്ന വാദമാണ് യുവാവ് ഉന്നയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഷാഹു ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. ഷാഹുവിന്റെ നിഷേധക്കുറിപ്പ് ഇങ്ങനെയായിരുന്നു:

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇങ്ങനെയുള്ള ഒരു വേളയിൽ ഞാനൊരു ഇന്ത്യകാരനായതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ അത് ചിലപ്പോൾ ഞാൻ രക്ഷപെടാനുള്ള കുറുക്കു വഴി ആയിട്ട് ചിലപ്പോൾ തോന്നാം. രാജ്യത്തിന് വേണ്ടി ജീവിക്കുകയും വേണ്ടിവന്നാൽ മരിക്കാനും തെയ്യാറാണ് എന്ന് എന്നെ അറിയേണ്ടവർക് അറിയാം കാരണം ഞാൻ എന്നും ഒരു ഇന്ത്യക്കാരനാണ്. നിങ്ങൾക് എന്റെ പഴയ പോസ്റ്റുകൾ നോക്കിയാൽ അത് ബോധ്യപ്പെടും. അതുകൊണ്ടു തന്നെ പറയട്ടെ കമാ ുൃീൗറ ീേ യ മി കിറശമി സുഹൃത്തുക്കളെ ഈ പോസ്റ്റിൽ പറയുന്ന പോലെ യുള്ള ഒരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. എഴുതിയിട്ടില്ല. ആരാണ് എന്റെ പോസ്റ്റ് ഇങ്ങനെ വികൃത മാക്കിയത് എന്ന് എനിക്കറിയില്ല. എന്നാലും അള്ളാഹു എന്റെ കൂടെ ഉണ്ട്. ഒരേ സമയത്തുള്ള രണ്ടു പോസ്റ്റുകൾ നിങ്ങൾക്കു ഇവിടെ കാണാം. അത് വ്യക്തമാക്കുന്നത് ആരുടെയോ ഒരു കൈ കടത്തൽ ഉണ്ട് എന്നുള്ളതാണ്. എനിക്കെതിരെ ഈ പ്രവർത്തനം ആര് ചെയ്തത് ആയാലും മോശമായി പോയി. ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുക തന്നെ ചെയ്യും. നിങ്ങൾ എല്ലാവരും എനിക്കു പൂർണ പിന്തുണ തരണം എന്ന് വിനീതമായി ഞാൻ അപേക്ഷിക്കുന്നു.

അതേസമയം ഷാഹു അമ്പലത്ത് ഇത്രയേറെ വിശദീകരണങ്ങൾ നൽകിയെങ്കിലും ഷാഹുവിന്റെ വാദങ്ങളെ പൂർണ്ണമായും ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. പൊലീസും ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. ഷാഹുൽ ഹമീദ് തന്നെയാണ് ഇത്തരമൊരു പോസ്റ്റിട്ടതെന്നും വിവാദമായപ്പോൾ ഡിലീറ്റ് ചെയ്‌തെന്നു സമയം മാറ്റി പിന്നീട് വേറൊരു പോസ്റ്റ് തൽസ്ഥാനത്ത് ഇടുകയാണെന്നുമാണ് വാദം. എന്നാൽ, പൊലീസ് ചോദ്യം ചെയ്തപ്പോഴും താൻ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിട്ടില്ലെന്ന് തന്നെയാണ് ഷാഹുൽ ഹമീദ് വാദിച്ചത്. അതേസമയം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളഞ്ഞതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP