Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ വീട് വാങ്ങിയതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വിഷാദവും മാസങ്ങളായി അലട്ടി; രണ്ടു മൂന്നു മാസമായി അധികം ആരോടും സംസാരിക്കാതെ ഒതുങ്ങിക്കഴിയലും; മദ്യപാനം നിർത്താൻ ലഹരി വിമുക്ത ചികിത്സയ്ക്കും വിധേയനായി; എഴുകോൺ പൊലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ആത്മഹത്യ ചെയ്ത സ്റ്റാലിനെ വിഷമിപ്പിച്ചതും മാനസിക സമ്മർദ്ദം തന്നെ

പുതിയ വീട് വാങ്ങിയതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വിഷാദവും മാസങ്ങളായി അലട്ടി; രണ്ടു മൂന്നു മാസമായി അധികം ആരോടും സംസാരിക്കാതെ ഒതുങ്ങിക്കഴിയലും; മദ്യപാനം നിർത്താൻ ലഹരി വിമുക്ത ചികിത്സയ്ക്കും വിധേയനായി; എഴുകോൺ പൊലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ആത്മഹത്യ ചെയ്ത സ്റ്റാലിനെ വിഷമിപ്പിച്ചതും മാനസിക സമ്മർദ്ദം തന്നെ

എം മനോജ് കുമാർ

കൊല്ലം: കേരളാ പൊലീസിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു. ആത്മഹത്യകളുടെ നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുക്കപ്പെട്ടിരിക്കെ തന്നെയാണ് പൊലീസിലെ ആത്മഹത്യകളും വർദ്ധിക്കുന്നത്. കൊല്ലം എഴുകോൺ സ്റ്റെഷനിലാണ് ജിഡി ചാർജുള്ള സിവിൽ പൊലീസ് ഓഫീസറാണ് ഇന്നു പുലർച്ചെ സ്റ്റേഷനിൽ തന്നെ തൂങ്ങിമരിച്ചത്. കുണ്ടറ പേരേയം കൊടുവിള സ്വദേശി ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിനാ(52)ണ് തൂങ്ങിമരിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരിക്കെ കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. രാത്രി സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. രണ്ടു മണിക്ക് ശേഷം കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.

പുതിയ വീട് വാങ്ങിയതിനെ തുടർന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും വിഷാദവും സ്റ്റാലിനെ അലട്ടിയിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രണ്ടു മൂന്നു മാസമായി അധികം ആരോടും സംസാരിക്കാതെ ഒതുങ്ങിക്കഴിയുകയായിരുന്നു സ്റ്റാലിൻ. സ്ഥിരമായി മദ്യപിച്ചിരുന്നതിനാൽ ഈയിടെ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനായിരുന്നു. ഇതു കാരണമുള്ള മാനസിക പ്രയാസം എന്നാണ് സഹപ്രവർത്തകർ കരുതിയത്. പക്ഷെ സ്റ്റാലിന്റെ മരണം ഇവരും പ്രതീക്ഷിച്ചില്ല.

പാരിപ്പള്ളി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹം എഴുകോൺ, കുണ്ടറ പൊലീസ് സ്റ്റെഷനുകളിൽ പൊതുദർശനത്തിനു ശേഷം കുണ്ടറ കൊടുവിളയിലെ വീട്ടിൽ എത്തിക്കും. നാളെ ഉച്ചയ്ക്ക് കൊടുവിള ചർച്ചിൽ സംസ്‌ക്കാര ചടങ്ങുകൾ നടക്കും. ജസ്മിനാണ് ഭാര്യ. അലിന, ഇമ്മാനുവേൽ എന്നിവരാണ് മക്കൾ


കേരള പൊലീസിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ 68 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 2004 മുതൽ 2019 വരെയുള്ള കണക്കാണിത്. തൃശൂർ പൊലീസ് അക്കാഡമിയിലെ എസ്‌ഐ കട്ടപ്പന വാരവഴ സ്വദേശി കെ. അനിൽകുമാർ ജീവനൊടുക്കിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഒരുമാസത്തെ ഇടവേളയിൽ തൃശൂർ അക്കാദമിയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ എസ്‌ഐയാണ് അനിൽകുമാർ. ഇക്കഴിഞ്ഞ നവംബർ ആറിന് അക്കാദമിയിലെ മറ്റൊരു എസ്‌ഐയായ തൃശൂർ അയ്യന്തോൾ മാടത്തേരിയിലെ അനിൽകുമാറും ജീവനൊടുക്കിയിരുന്നു.

മാനസിക സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ പീഡനവും താങ്ങാനാവാത്ത ജോലിഭാരവുമൊക്കെ ഇതിൽ പലരുടേയും ആത്മഹത്യയ്ക്ക് കാരണങ്ങളായി. കുടുംബപ്രശ്നങ്ങളും മറ്റുചില കാരണങ്ങളാലും ആത്മഹത്യ ചെയ്തവരുമുണ്ട്. സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗയും കൗൺസിലിംഗും തുടരുമ്പോഴാണ് ഈ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങളൊക്കെ വിജയിക്കുന്നില്ലെന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണ് പെരുകുന്ന ആത്മഹത്യാക്കണക്ക്.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്.തിരുവനന്തപുരം റൂറൽ ജില്ലയിലാണ് പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കൂടുതൽ. എട്ട് പൊലീസ് സേനാംഗങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ജീവനൊടുക്കിയത്. ആലപ്പുഴയിൽ അഞ്ചും എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നാല് വീതം പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്.

സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ ആത്മഹത്യകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിളിച്ചിരുന്നു. െേഎപിഎസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ യോഗമാണ് വിളിച്ചത്. യോഗത്തെ തുടർന്ന് പൊലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ ചില നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ ഡിജിപി പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP