Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർഗോഡ് വൻ സ്‌ഫോടക വസ്തു വേട്ട; കാറിൽ കടത്തിക്കൊണ്ടു പോകവേ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി; പ്രതി മുഹമ്മദ് മുസ്തഫയുടെ വീട്ടിൽ നിന്നും 2800 ജെലാറ്റിൻ സ്റ്റിക്കുകളും 6000 ഡീറ്റെനേറ്റർസും കണ്ടെത്തി; കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ

കാസർഗോഡ് വൻ സ്‌ഫോടക വസ്തു വേട്ട; കാറിൽ കടത്തിക്കൊണ്ടു പോകവേ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി; പ്രതി മുഹമ്മദ് മുസ്തഫയുടെ വീട്ടിൽ നിന്നും 2800 ജെലാറ്റിൻ സ്റ്റിക്കുകളും 6000 ഡീറ്റെനേറ്റർസും കണ്ടെത്തി; കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കാസർകോട്ടു നിന്നും വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെടുത്തു. എക്‌സൈസ് എൻഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെയാണ് ജലാറ്റിൻ സ്റ്റിക്കുകൾ അടങ്ങുന്ന സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ് പിടിച്ചത്.

സംഭഴവുമായി ബന്ധപ്പെട്ട് മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. വൻ സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്.

13 ബോക്‌സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്‌പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു. ക്വാറികളിൽ ഉപയോഗിക്കുന്നവയാണ് ഈ സ്‌ഫോടക വസ്തുക്കൾ. മുഹമ്മദ് മുസ്തഫയും ക്വാറികൾക്ക് സപ്ലൈ ചെയ്യാനാണ് ഇയാൾ സ്‌ഫോടക വസ്തുക്കൽ കൊണ്ടുവന്നത് എന്നാണ് നിഗമനം.

കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി മുഹമ്മദ് മുസ്തഫ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP