Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഡിവോഴ്‌സ് മാട്രിമോണിയലിൽ സജീവമായത് വ്യാജ പേരിൽ; വളച്ചെടുക്കുന്നവരെ ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ചതിയൊരുക്കി കുടുക്കും; പണ്ടവും പണവും തട്ടിയെടുക്കുന്നതിനൊപ്പം പീഡനവും; എല്ലാം നേടിയാൽ മൊബൈൽ നമ്പർ ഉപേക്ഷിച്ച് മുങ്ങൽ; തട്ടിപ്പ് വീരന്റെ കെണിയിൽ പെട്ടത് നിരവധി യുവതികൾ; തൃപ്പുണിത്തുറയിലെ ഡോക്ടറേയും കബളിപ്പിച്ചു; വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എർവിന്റെ തട്ടിപ്പിൽ സംശയനിഴലിലാകുന്നത് വിവാഹമോചിതർക്കു വേണ്ടിയുള്ള വൈവാഹിക വെബ്‌സൈറ്റുകളും

ഡിവോഴ്‌സ് മാട്രിമോണിയലിൽ സജീവമായത് വ്യാജ പേരിൽ; വളച്ചെടുക്കുന്നവരെ ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലും ചതിയൊരുക്കി കുടുക്കും; പണ്ടവും പണവും തട്ടിയെടുക്കുന്നതിനൊപ്പം പീഡനവും; എല്ലാം നേടിയാൽ മൊബൈൽ നമ്പർ ഉപേക്ഷിച്ച് മുങ്ങൽ; തട്ടിപ്പ് വീരന്റെ കെണിയിൽ പെട്ടത് നിരവധി യുവതികൾ; തൃപ്പുണിത്തുറയിലെ ഡോക്ടറേയും കബളിപ്പിച്ചു; വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എർവിന്റെ തട്ടിപ്പിൽ സംശയനിഴലിലാകുന്നത് വിവാഹമോചിതർക്കു വേണ്ടിയുള്ള വൈവാഹിക വെബ്‌സൈറ്റുകളും

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: വിവാഹ തട്ടിപ്പുകളിലെ ഉസ്താദാവുകയാണ് എർവിൻ. ഡിവോഴ്‌സ് മാട്രിമോണിയലിൽ വ്യാജപേരിൽ രജിസ്റ്റർ ചെയ്ത് വിവാഹവാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ഇടുക്കി സ്വദേശി എർവിന്റെ കെണിയിലകപ്പെട്ടത് ഒമ്പത് സ്ത്രീകളാണ്.തൃപ്പൂണിത്തുറയിലെ ഡോക്ടറും ഇയാളുടെ തട്ടിപ്പിനിരയായി. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എർവിൻ, മാട്രിമോണിയലിൽ പല പേരിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇങ്ങനെയായിരുന്നു തട്ടിപ്പ്.

വിവാഹമോചിതർക്കു വേണ്ടിയുള്ള വൈവാഹിക വെബ്‌സൈറ്റിൽ വ്യാജപ്പേരിൽ പരസ്യം നൽകി പരിചയപ്പെട്ട യുവതിയെ പലപ്പോഴായി പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുകയാണ് ഇടുക്കി തടിയാമ്പാട് തേങ്ങാപുരയ്ക്കൽ എർവിൻ ടി. ജോയിയുടെ രീതി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി. ഇതോടെ ഡിവോഴ്‌സ് മാട്രിമോണിയൽ സൈറ്റുകൾ നിരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകാർ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്.

രണ്ടുപേർ മാത്രമാണ് രേഖാമൂലം പരാതി സമർപ്പിക്കാൻ തയാറായത്. ബാക്കിയുള്ളവരെ സാക്ഷിപ്പട്ടികയിലെങ്കിലും ഉൾപ്പെടുത്താൻ കഴിയുമോയെന്ന് ശ്രമിക്കുകയാണ് പൊലീസ്. മാട്രിമോണിയൽ സൈറ്റിൽ വിവാഹാർഥിയായി വരുന്ന സ്ത്രീകളോട് ഫേസ്‌ബുക്കിലും വാട്‌സ്ആപ്പിലും വരാൻ ആവശ്യപ്പെടും. തുടർന്ന്, വിവാഹം നടത്താൻ ഒരുക്കമാണെന്നും ചില അടുത്ത ബന്ധുക്കൾ ഗൾഫിൽനിന്ന് നാട്ടിലെത്താൻ സാവകാശം വേണമെന്നും പറയും. പിന്നീട്, തനിക്ക് അവകാശമായി കോടികളുടെ ഓഹരിയുണ്ടെന്നും ഇത് രജിസ്റ്റർ ചെയ്‌തെടുക്കാൻ അൽപം സാമ്പത്തികം ആവശ്യമുണ്ടെന്നും പറയും.

അങ്ങനെയാണ് പലപ്പോഴായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. ചിലർ പണത്തിനുപകരം പണയം വെക്കാൻ സ്വർണാഭരണങ്ങളും നൽകി. ഇതെല്ലാം ഇയാൾ വിറ്റു. അതിനുശേഷം മൊബൈൽഫോണും ഫേസ്‌ബുക്ക് അക്കൗണ്ടും മാറ്റും. പിന്നീട് പുതിയ ഇരയെ തേടും. ഇയാളുടെ തട്ടിപ്പിന് ഇരകളായവരിൽ ഏറെയും ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ്. ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് നാല് സ്ത്രീകൾ പൊലീസിന് വിവരം നൽകി. നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തിരുന്നു.

കൊച്ചി കലൂരിൽ നിന്ന് നെടുമ്പാശ്ശേരി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പല യുവതികളെയും ഇതേ രീതിയിൽ കുടുക്കിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തശേഷം പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടിയതിനാൽ ഇപ്പോഴും ജയിലിൽതന്നെയാണ്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പുതിയ പരാതികൾ രേഖാമൂലം എത്തിയാൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP