Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂൾ പഠനകാലത്തെ പ്രണയം; കോളേജിലായപ്പോൾ കാമുകിയെ കാണാൻ ആളില്ലാത്തപ്പോഴെല്ലാം വീട്ടിലെത്തി; ആഡംബര ഫ്‌ളാറ്റിലെ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ഏറുന്നു; പെൺകുട്ടിയുടെ വീട്ടുകാരും സംശയ നിഴലിൽ

സ്‌കൂൾ പഠനകാലത്തെ പ്രണയം; കോളേജിലായപ്പോൾ കാമുകിയെ കാണാൻ ആളില്ലാത്തപ്പോഴെല്ലാം വീട്ടിലെത്തി; ആഡംബര ഫ്‌ളാറ്റിലെ എൻജിനിയറിങ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ഏറുന്നു; പെൺകുട്ടിയുടെ വീട്ടുകാരും സംശയ നിഴലിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: ആഡംബര ഫ്ളാറ്റിൽ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി മാധവൻ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. സ്‌കൂൾ കാലം മുതൽ സുഹൃത്തായിരുന്ന പെൺകുട്ടിയുടെ ഫള്ാറ്റിന്റെ മുകളിലത്തെ നിലയിലാണ് മാധവൻ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആഡംബര ഫ്ളാറ്റിൽ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി മാധവൻ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും മരണകാരണം ഇതുവരെ സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ഇന്നലെ വൈകുന്നേരത്തോടെയാണ് കരകുളം സ്വദേശിയായ മാധവൻകുട്ടിയെ നന്തൻകോട് ബെയിൻസ് ബെയിൻസ്‌കോമ്പൗണ്ടിലെ ചോയിസ് ഹൈറ്റ്സ് ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയത്. ഉച്ചയ്ക്ക് ഇയാളും പെൺകുട്ടിയും ഒരുമിച്ച് ഫ്ളാറ്റിലേക്ക് കയറിപ്പോകുന്നത് ഫ്ളാറ്റിലെ സെക്യൂരിറ്റിയും ചില താമസക്കാരും കണ്ടിരുന്നതായും മ്യൂസിയം പൊലീസ് മറുനാടനോട് പറഞ്ഞു.

മിനിഞ്ഞാന്ന് വൈകുന്നേരം മുതൽ മാധവൻകുട്ടിയെ കാണാനുണ്ടായിരുന്നില്ലെന്നും മരണവീട്ടിലുണ്ടായിരുന്ന ചിലർ പറഞ്ഞു. തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പരിചയക്കാരാണ് പെൺകുട്ടിയും മാധവൻ കുട്ടിയും. സ്‌കൂൾ പഠനം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള അടുപ്പം തുടരുകയായിരുന്നു. പിന്നീട് മാധവൻ കുട്ടി ആറ്റിങ്ങൽ ഐടിയിൽ പഠിക്കുമ്പോഴും ഇരുവരും തമ്മിൽ കാണാറുണ്ടായിരുന്നു. പെൺകുട്ടിയ കാണാനായി മാധവൻ കുട്ടി മുൻപ് പല തവണ ഫ്ളാറ്റിൽ എത്തിയിട്ടുണ്ടെന്ന് പൊലീസും ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും പറഞ്ഞു.

ഇരുവരും തമ്മിലെ ബന്ധത്തിൽ ചില അഭിപ്രായ വ്യതാസങ്ങളുണ്ടാവുകയും ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി തീരുമാനിച്ചതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു. കോളേജിലെ ചില പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ.

ഡിപ്ലോമ കഴിഞ്ഞ ശേഷം നേരിട്ടുള്ള നിയമനം വഴിയാണ് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിങ്ങ് കോളേജിൽ മാധവൻ കുട്ടി അഡ്‌മിഷൻ നേടിയത്. രണ്ടാം വർഷ വിദ്യാർത്ഥിയായി പ്രവേശനം നേടിയ മാധവൻകുട്ടിയുടെ ക്യാമ്പസിനുള്ളിലെ അച്ചടക്കമാണ് അദ്ധ്യാപകർക്കും സുഹൃത്തുക്കൾക്കും പങ്ക് വെയ്ക്കാനുണ്ടായിരുന്നത്. വളരെ പക്വതയോടെയുള്ള പെരുമാറ്റമാണ് മാധവൻതകുട്ടിയിൽ കണ്ടിട്ടുള്ളതെന്നും മെക്കാനിക്കൽ വിഭാഗത്തിലെ അവസാന വഷ വിദ്യാർത്ഥിയും മാധവൻ കുട്ടിയുടെ സീനിയർ വിദ്യാർത്ഥിയുമായ മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് മാധവൻ കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അഭിപ്രായപ്പെട്ടത്. ഒരു വർഷം മുൻപാണ് ഇവർ കരകുളത്തേക്ക് താമസം മാറിയത്. അതിന് മുൻപ് കുടപ്പനക്കുന്നിലായിരുന്നു താമസം. ചെറുപ്പംമുതൽ മാധവൻകുട്ടിയെ അറിയുന്നതാണ്. വീട്ടിൽ നിന്നും പൂർണ പിന്തുണ കിട്ടിയിരുന്നു മാധവൻകുട്ടിക്ക് എല്ലാ കാര്യങ്ങൾക്കും. ആരുമായും അധികം ഇടപഴകുന്ന പ്രകൃതമായിരുന്നില്ല മാധവൻകുട്ടിക്ക് എന്നാണ് ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ അയൽവാസികൾ പറയുന്നത്. അധികം പുറത്ത് കാണാറുപോലും ഇല്ലെന്നും ചിലർ പറയുന്നു.

കരകുളം ഏണിക്കര സ്വദേശി മധുകുമാറിന്റെ മകനാണ് മാധവൻകുട്ടി. ഫ്‌ളാറ്റിന്റെ 11ാം നിലയിലെ വാട്ടർ ടാങ്കിനു സമീപത്തെ പടിക്കെട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പ്രേമനൈരാശ്യമാണ് മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. പെൺകുട്ടിയെ കാണാനാണ് ഏണിക്കരയിൽ നിന്നും മാധവൻകുട്ടി എത്തിയതെന്നാണ് പൊലീസ് അനുമാനം. ഇന്നലെ വൈകിട്ട് അഞ്ചോടെ സംഭവംനടന്നുവെന്നാണ് പൊലീസ് കരുതുന്നത്. 5.45 ഓടെയാണ് ഫ്‌ലാറ്റിലെ സെക്യുരിറ്റി വിവരം അറിയുന്നത്. തുടർന്നാണ് പൊലീസിനെ അറിയിക്കുന്നത്. രാത്രിയിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. ജയശ്രീയാണ് അമ്മ. ഒരു സഹോദരിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP