Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ആര്യാടൻ ഷൗക്കത്ത് നഗരസഭ ചെയർമാൻ ആയിരിക്കവേ നിലമ്പൂർ പാട്ടുത്സവത്തിനായി സിബി വയലിൽ ഒഴുക്കിയത് കോടികൾ; വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിനും സഹായം തേടിയെന്ന് ആക്ഷേപം; പണംകൊടുത്ത് അവാർഡ് വാങ്ങുന്നത് പതിവാക്കിയ സിബിക്ക് കേന്ദ്രമന്ത്രിമാരെ കൊണ്ടു വന്ന് സ്വീകരണം നൽകിയതിന് ആര്യാടന്റെ മകൻ; അറസ്റ്റിലായ സിബി നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ ബിനാമിയെന്നും ആരോപണം; ഇഡി അന്വേഷണം ഷൗക്കത്ത് നിർമ്മിക്കുന്ന സിനിമയിലേക്കും

ആര്യാടൻ ഷൗക്കത്ത് നഗരസഭ ചെയർമാൻ ആയിരിക്കവേ നിലമ്പൂർ പാട്ടുത്സവത്തിനായി സിബി വയലിൽ ഒഴുക്കിയത് കോടികൾ; വിദേശത്തേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിനും സഹായം തേടിയെന്ന് ആക്ഷേപം; പണംകൊടുത്ത് അവാർഡ് വാങ്ങുന്നത് പതിവാക്കിയ സിബിക്ക് കേന്ദ്രമന്ത്രിമാരെ കൊണ്ടു വന്ന് സ്വീകരണം നൽകിയതിന് ആര്യാടന്റെ മകൻ; അറസ്റ്റിലായ സിബി നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ ബിനാമിയെന്നും ആരോപണം; ഇഡി അന്വേഷണം ഷൗക്കത്ത് നിർമ്മിക്കുന്ന സിനിമയിലേക്കും

ജാസിം മൊയ്തീൻ

കോഴിക്കോട്: നിലമ്പൂർ നഗരസഭ മുൻ ചെയർമാനായിരുന്ന ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നിൽ ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളിൽ സീറ്റ് തരപ്പെടുത്തി നൽകാമെന്നേറ്റ് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടിയ സിബി വയലിലുമായുള്ള വഴിവിട്ട ബന്ധം. രാജ്യത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മകനും കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന പ്രസഡിണ്ടുമാണ് ആര്യാടൻ ഷൗക്കത്ത്. അദ്ദേഹം നഗരസഭ ചെയർമാനായിരുന്നപ്പോഴും അതിന് ശേഷവും നടന്ന നിലമ്പൂർ പാട്ടുത്സവം ഫെസ്റ്റിവലിന്റെ മുഖ്യ സ്പോൺസർമാരിലൊരാളായിരുന്നു സിബി വയലിൽ.

പാട്ടുത്സവത്തിനായി എല്ലാ വർഷവും കോടിക്കണക്കിന് രൂപ അദ്ദേഹം ചിലവഴിച്ചിട്ടുണ്ട്. ആര്യാടൻ ഷൗക്കത്ത് നഗരസഭ ചെയർമാനായിരുന്ന സമയത്ത് നടപ്പിലാക്കിയ പദ്ധതികൾക്ക് പിന്നിൽ സിബി വയലിന്റെ പണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മേരിമാതാ ട്രസ്റ്റിന്റെ മറവിൽ നടന്ന തട്ടിപ്പുകൾക്ക് ആര്യാടൻ ഷൗക്കത്തിന് കൂടി അറിവും പങ്കും ഉള്ളതായാണ് വിവരം. ഉപരിപഠനാർത്ഥം വിദേശത്തേക്ക് വിദ്യാർത്ഥികളെ കയറ്റി അയച്ചിരുന്ന സ്ഥാപനമാണ് മേരിമാതാ. നിലമ്പൂരിലും മറ്റും ഇവർ സ്ഥാപിച്ച പരസ്യ ബോർഡുകളിലെല്ലാം സിബി വയലിനോടൊപ്പം ആര്യാടൻ ഷൗക്കത്തിന്റെയും ചിത്രങ്ങളുണ്ടായിരുന്നു. നഗരസഭ ചെയർമാന്റെ കൂടി അറിവോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ തന്നെയാണ് വിദേശത്തേക്ക് ഉപരിപഠനത്തിന് പോകാൻ വേണ്ടി വിദ്യാർത്ഥികൾ മേരിമാതയെ തെരഞ്ഞെടുത്ത്.

അമേരിക്ക, കാനഡ, അസ്ത്രേലിയ എന്നിവിടങ്ങളിൽ എംബിബിഎസ് പഠനത്തിന് സീറ്റ് വാഗ്ദാനം നൽകി വിദ്യാർത്ഥികളെ പറ്റിച്ച കേസിൽ കഴിഞ്ഞ വർഷം നവംബറിലാണ് സിബി അറസ്റ്റിലാകുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സിബിയോട് മത്സരത്തിൽ നിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്. പണം കൊടുത്ത് സ്ഥിരമായി വിവിധ സംഘനകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും അവാർഡുകൾ വാങ്ങുന്ന സിബിക്ക് കേന്ദ്ര മന്ത്രിമാരെ കൊണ്ട് വന്ന് നിലമ്പൂരിൽ സ്വീകരണം നൽകിയതിന് പിന്നിലും ആര്യാടൻ ഷൗക്കത്തായിരുന്നു. സിബിക്കെതിരെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ മാത്രം 9 കേസുകൾ നിലവിലുണ്ട്. വിദേശ രാജ്യങ്ങൾക്ക് പുറമെ തൃശൂർ അമല, സിഎംസി വെല്ലൂർ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 30-35 ലക്ഷം രൂപയോളം വീതം വാങ്ങി വഞ്ചിച്ചെന്നും അദ്ദേഹത്തിനെതിരെ പരാതികളുണ്ട്.

ഫുഡ്കോർപറേഷൻ ഓഫ് ഇന്ത്യയിൽ അംഗത്വം നേടിത്തരാമെന്ന് വാഗ്ദാനം നൽകി ആര്യാടൻ ഷൗക്കത്തും വിനോദ്കുമാർ എന്ന മാധ്യമപ്രവർത്തകനും 3 കോടി രൂപ കൈപറ്റിയെന്ന് സിബി എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. എന്നാൽ അംഗത്വം വ്യാജമായിരുന്നു എന്നും കണ്ടെത്തിയിരുന്നു. വ്യാജ അംഗത്വത്തിന്റെ പേരിൽ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നൽകിയതും ആര്യാടൻ ഷൗക്കത്ത് ഇടപെട്ടുകൊണ്ടാണ്. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എവിടെ നിന്നാണ് ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നും കണ്ടത്തേണ്ടതുണ്ട്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ ബിനാമി ആയാണ് സിബി അറിയപ്പെടുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ എല്ലാ ബിസിനസ് സംരംഭങ്ങൾക്കും പിന്നിൽ സിബിയുണ്ട്.

തിരുവമ്പാടി സ്വദേശിയായ സിബിക്ക് നിലമ്പൂരിൽ ആംഢംബര വീടും വാഹനങ്ങളും ഓഫീസുമുണ്ടായിരുന്നു.സിബി നേരത്തെ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഒരു ദിവസം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫാദർ ടോമിനെ നിലമ്പൂരിലെത്തിച്ചതിന് പിന്നിലും സിബിയുടെ സ്വാധീനമുണ്ടായിരുന്നു.ആര്യാടൻ ഷൗക്കത്ത് പുതിയതായി നിർമ്മിക്കുന്ന ചിത്രീകരണം പൂർത്തിയായ സിനിമ വർത്തമാനത്തെ കുറച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ സിനിമക്ക് വേണ്ടി ഉപയോഗിച്ച പണത്തെ കുറിച്ചാണ് അന്വേഷണം. സിദ്ധാർത് ശിവ സംവിധാനം ചെയ്യുന്ന, പാർവതി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ നിർമ്മാതാവാണ് ആര്യാടൻ ഷൗക്കത്ത്. ഒരു സിനിമ നിർമ്മിക്കാൻ തരത്തിലുള്ള സമ്പാദ്യം എങ്ങനെ ആര്യാടൻ ഷൗക്കത്തിനുണ്ടായി എന്നതിനെ കുറിച്ചും അന്വേഷിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP