Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയർസെൽ-മാക്‌സിസ് കേസിൽ ചിദംബരത്തെയും കാർത്തിയെയും അഴിക്കുള്ളിലാക്കിയത് പിഎംഎൽഎ വകുപ്പ്; ബിനീഷ് കോടിയേരിക്ക് മുകളിൽ ഇഡി ചാർത്തിയതും ഇതേ വകുപ്പുകൾ; കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രയോഗിക്കാൻ കാരണം കാർ പാലസ് ലത്തീഫിന്റെ മൊഴികളും സ്വപ്നാ സുരേഷിന്റെ മൊഴികളും; ഇഡിയുടെ നോട്ടീസ് എൻഐഎയുടെ ചോദ്യം ചെയ്യലിന് മുന്നോടിയെന്നു സൂചന; ലഹരിമരുന്നു കടത്തിൽ ചോദ്യം ചെയ്യാൻ അവസരം കാത്ത് എൻസിബി; ബിനീഷ് കോടിയേരിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളോ?

എയർസെൽ-മാക്‌സിസ് കേസിൽ ചിദംബരത്തെയും കാർത്തിയെയും അഴിക്കുള്ളിലാക്കിയത് പിഎംഎൽഎ വകുപ്പ്; ബിനീഷ് കോടിയേരിക്ക് മുകളിൽ ഇഡി ചാർത്തിയതും ഇതേ വകുപ്പുകൾ; കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രയോഗിക്കാൻ കാരണം കാർ പാലസ് ലത്തീഫിന്റെ മൊഴികളും സ്വപ്നാ സുരേഷിന്റെ മൊഴികളും; ഇഡിയുടെ നോട്ടീസ് എൻഐഎയുടെ ചോദ്യം ചെയ്യലിന് മുന്നോടിയെന്നു സൂചന; ലഹരിമരുന്നു കടത്തിൽ ചോദ്യം ചെയ്യാൻ അവസരം കാത്ത് എൻസിബി; ബിനീഷ് കോടിയേരിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളോ?

എം മനോജ് കുമാർ

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനു കുരുക്കായതും മുഖ്യമന്ത്രി പിണറായി വിജയന് കുരുക്കാകാൻ പോകുന്നതും എഫ്‌സിആർഎ ചട്ടലംഘനമാണെങ്കിൽ ബിനീഷിനു കുരുക്കാകുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമമായ പിഎംഎൽഎ. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് ആണ് പിഎംഎൽഎ എന്ന പേരിൽ അറിയപ്പെടുന്നത്. ബിനീഷിനു നോട്ടീസ് അയച്ചതിനു പ്രേരകമായ ഈ വകുപ്പ് നിസാരക്കാരനല്ല. എയർസെൽ-മാക്‌സിസ് കേസിൽ മുൻ ധനകാര്യമന്ത്രി പി ചിദംബരവും മകൻ കാർത്തി ചിദംബരവും ജയിലിലാകാൻ കാരണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ ഈ പിഎംഎൽഎ വകുപ്പാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമാണ് ചിദംബരത്തിനും കാർത്തി ചിദംബരത്തിനും മുകളിൽ ചാർത്തിയത്. ഇതേ വകുപ്പ് പ്രകാരമാണ് ബിനീഷ് കോടിയേരിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റ് നോട്ടീസ് അയച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതി ചേർക്കാൻ തക്കവിധമുള്ള നോട്ടീസ് ആണ് ഇഡി അയച്ചത്. കേസ് ചാർജ് ചെയ്ത് കഴിഞ്ഞാൽ നടപടികൾക്ക് ബിനീഷ് വിധേയനാകും. എൻഐഎ, ഇഡി, കസ്റ്റംസ് ഏജൻസികൾ സ്വപ്നാ സുരേഷിനെ മണിക്കൂറുകൾ ചോദ്യം ചെയ്തപ്പോൾ ഇതിനൊപ്പം ചുരുൾ അഴിഞ്ഞത് സ്വപ്നയ്ക്ക് ബിനീഷുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ വിവരങ്ങൾ കൂടിയാണ്. ഇതോടുകൂടിയാണ് ബിനാമിപ്പേരിൽ ബിനീഷിനു കോടികളുടെ നിക്ഷേപമുണ്ടെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് മുന്നിൽ വ്യക്തമായത്. ഇതോടുകൂടിയാണ് ബിനീഷ് ഏജൻസികളുടെ നോട്ടപ്പുള്ളിയായത്. കാർ പാലസ് ലത്തീഫിന്റെ മൊഴികളും ബിനീഷിനു എതിരെ ശക്തമായ തെളിവുകളാണ്. ബിനീഷിനെക്കുറിച്ച് അറിയാവുന്ന മുഴുവൻ കാര്യങ്ങളും തത്ത പറയുന്നത് പോലെ ലത്തീഫ് ഇഡിക്ക് മുൻപിൽ മൊഴിയായി നൽകിയിട്ടുണ്ട്.

ലത്തീഫിന്റെ മൊഴികളിൽ കൂടിയാണ് ബിനീഷിന്റെ ബിനാമി സ്വത്തുക്കളെക്കുറിച്ചുള്ള ഏകദേശ വിവരങ്ങൾ ഇഡിക്ക് ലഭ്യമായത്. സ്വയം കുടുങ്ങാനോ, ബിനീഷിനെ കുടുക്കാനോ ഉള്ള മൊഴിയല്ല ലത്തീഫ് നൽകിയത്. അന്വേഷണ ഏജൻസികൾക്ക് മുന്നിൽ എത്തിയപ്പോൾ ലത്തീഫ് വിരണ്ടുപോയി. തുടർന്ന് എല്ലാ കാര്യങ്ങളും ചോദ്യങ്ങളുടെ അകമ്പടിയില്ലാതെ തന്നെ ലത്തീഫ് മൊഴി നൽകുകയായിരുന്നു. ലൈഫ് മിഷൻ ഇടപാട് കേസിൽ ബിനീഷിനു കൂടി ബന്ധമുണ്ടെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ ബിനീഷിനെ ചോദ്യം ചെയ്യാൻ സാധ്യതയുള്ളത് സിബിഐയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിന് സിബിഐ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിബിഐ അന്വേഷണ നിഴലിൽ കൂടിയാണ് നിലവിൽ ബിനീഷ് ഉള്ളത്.

ഇഡിക്ക് പുറമേ എൻഐഎ ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും എന്ന സൂചനയാണ് മറുനാടനു ലഭിച്ചത്. എൻഐഎയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച പൂർണ വിവരങ്ങൾ കൈമാറാനാവശ്യപ്പെട്ട് ബിനീഷിനു ഇഡി നോട്ടീസ് നൽകിയത്. ബിനീഷിന്റെ വസ്തുവകകൾ മുൻകൂർ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന റജിസ്‌ട്രേഷൻ വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടത് ബിനീഷിനു മുകളിൽ അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നതിന്റെ സൂചനയാണ്. എൻഐഎയുടെ ചോദ്യം ചെയ്യൽ കഴിഞ്ഞാൽ എൻസിബിയുടെ ചോദ്യം ചെയ്യലും ബിനീഷിനു നേർക്ക് വരും. ബിനീഷിനെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ മൊഴികൾ എൻസിബിക്ക് മുന്നിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ബംഗളൂര് ലഹരിമരുന്നു കടത്ത് കേസിൽ പിടിയിലായ അനൂപിന്റെ മൊഴികൾ ബിനീഷിനു എതിരെ ശക്തമായ തെളിവാണ്.

ബിനീഷിന്റെ മുഴുവൻ ആസ്ഥിയും സ്വത്തുവകകളും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികളുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റൻഡ് ഡയറക്ടർ രജിസ്ട്രേഷൻ വകുപ്പിന് നൽകിയ കത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും ഈ കത്തിൽ വ്യക്തമാക്കുന്നുണ്ട്. യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുള്ള പ്രതികളുമായി ബിനീഷിന് ബന്ധം സംശയിക്കുന്നതായും കത്തിൽ പറയുന്നു. കൂടാതെ അതിനാൽ ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ബിനീഷ് കോടിയേരിയെ ഈ മാസം ഒൻപതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വർണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തിൽ, വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യു.എ.എഫ്.എക്‌സ്. എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. ഇതിനെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് വിവരം. ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ ഉറപ്പിക്കാനുള്ള അന്വേഷണം എൻഫോഴ്‌സ്‌മെന്റ് നടത്തിയിരുന്നു. മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്‌സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കണ്ടെത്തുകയുണ്ടായി. വിസ സ്റ്റാമ്പിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു.

നേരത്തെ ചോദ്യം ചെയ്യലിൽ സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചിരുന്നു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണ് ഇഡി ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ പ്രവർത്തിക്കാനുമാവില്ല. ഇത്തരം കമ്പനികൾ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകൾ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കൽ ആർ.ബി.ഐ.ക്ക് റിപ്പോർട്ട് നൽകുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. ഇതെല്ലാം ബിനീഷ് കോടിയേരിയെ സംശയത്തിലാക്കാൻ കാരണങ്ങളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP