Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുണ്ടകളെ പുറത്തു കണ്ടാൽ വെടിവയ്ക്കും; യോഗി അധികാരമേറ്റ ശേഷം നടന്നത് 1240 ഏറ്റുമുട്ടലുകൾ; വെടിവയ്‌പ്പിൽ മരിച്ച് വീണത് 40 കൊടും ക്രിമിലുകൾ; അകത്തായത് 2956 പേരും; ജാമ്യം പോലും വേണ്ടെന്ന് വച്ച് ജയിലിൽ അഭയം തേടി ഗുണ്ടാത്തലവന്മാർ; കണ്ടുകെട്ടിയത് 147 കോടിയുടെ ഗുണ്ടാ സ്വത്തും; യുപിയിൽ ഗുണ്ടാരാജിന് വിരാമമിടുന്ന ആദിത്യനാഥിന്റെ ഇടപെടൽ ഇങ്ങനെ

ഗുണ്ടകളെ പുറത്തു കണ്ടാൽ വെടിവയ്ക്കും; യോഗി അധികാരമേറ്റ ശേഷം നടന്നത് 1240 ഏറ്റുമുട്ടലുകൾ; വെടിവയ്‌പ്പിൽ മരിച്ച് വീണത് 40 കൊടും ക്രിമിലുകൾ; അകത്തായത് 2956 പേരും; ജാമ്യം പോലും വേണ്ടെന്ന് വച്ച് ജയിലിൽ അഭയം തേടി ഗുണ്ടാത്തലവന്മാർ; കണ്ടുകെട്ടിയത് 147 കോടിയുടെ ഗുണ്ടാ സ്വത്തും; യുപിയിൽ ഗുണ്ടാരാജിന് വിരാമമിടുന്ന ആദിത്യനാഥിന്റെ ഇടപെടൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മീററ്റ്: സ്ത്രീ പീഡനവും മോഷണവും ഗുണ്ടാ ആക്രമണവുമായിരുന്നു ഉത്തർപ്രദേശിനെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞത്. ഇതിൽ നിന്ന് സംസ്ഥാനത്തെ മുക്തമാക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ് ജനങ്ങൾക്ക് നൽകിയ ഉറപ്പ്. മുഖ്യമന്ത്രിയായ ശേഷം യോഗി അതിന് വേണ്ടി ഒരു തീരുമാനവും എടുത്തു. ഗുണ്ടകളെ വെടിവച്ച് കൊല്ലാൻ പൊലീസിന് നൽകിയ അനുമതിയായിരുന്നു ഇത്. ഇതോടെ ഗുണ്ടാരാജിൽ നിന്നും യുപി പതുക്കെ രക്ഷ നേടുകയാണ്. ഇപ്പോഴും പീഡനക്കേസുകൾ ഉണ്ടുതാനും.

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയതോടെ, ഉത്തർപ്രദേശിലെ ഗുണ്ടാരാജ് പതുക്കെ അവസാനിക്കുന്നു. പൊലീസിന്റെ തോക്കിനിരയാകുമെന്ന് ഭയന്ന ഗുണ്ടകൾ, ക്ഷമിക്കണമെന്നും ഇനി ഒന്നും ചെയ്യില്ലെന്നുമുള്ള പ്ലക്കാർഡുമായി രംഗത്തെത്തിയ ചിത്രം ഇതിനകം വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ കണക്കുകൾ പുറ്തതുവരുന്നത്. യോഗി ചുമതലയേറ്റ ശേഷം പൊലീസും ഗുണ്ടകളും ഏറ്റുമുട്ടിയത് 1240 തവണയാണ്. ഇതിൽ കൊല്ലപ്പെട്ടത് 40 പേരും. 305 ഗുണ്ടകൾക്ക് പരിക്കേറ്റു. പൊലീസ് അറസ്റ്റ് ചെയ്തത് 2956 കൊടു ക്രിമനലുകളേയും.

പല ഗുണ്ടകളും സംസ്ഥാനം തന്നെ വിട്ടു. ഇവരുടെ 147 കോടിയോളം വിലമതിക്കുന്ന 169 സ്വത്ത് വകകൾ സർക്കാർ കണ്ടു കെട്ടി. യുപിക്ക് പുറത്ത് 142 ക്രിമനലുകൾ പൊലീസിന് കീഴടങ്ങി. ജാമ്യം കിട്ടിയിട്ടും പൊലീസിനെ പേടിച്ച് പുറത്തിറങ്ങാതെ ജയിലിൽ കഴിയുന്നവരും യുപിയിലുണ്ട്. 26 ക്രിമിനലുകളാണ് ഇങ്ങനെ ജയിലിനുള്ളിൽ കഴിയുന്നത്. 71 പേർ ജാമ്യം റദ്ദാക്കി അഴിക്കുള്ളിലേക്ക് മടങ്ങിയെത്തി. ഗുണ്ടകൾക്ക് ജയിലിന് പുറത്ത് രക്ഷയില്ലാത്ത അവസ്ഥ. അതുകൊണ്ട് അഴിക്കുള്ളിൽ സുഖ ജീവിതത്തിന് എത്തുകയാണ് ഗുണ്ടകൾ.

പൊലീസിനെ പോലും ഞെട്ടിച്ചതാണ് ഈ കണക്കുകൾ. യുപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗുണ്ടകൾക്ക് സർക്കാർ കളി കാര്യമാകുമെന്ന വ്യക്തമായ സന്ദേശം നൽകുന്നത്. അതിന്റെ പ്രതിഫലനമാണിതെന്ന് ഉന്നത പൊലീസുകാർ വിലയിരുത്തുന്നു. നേരത്തെ മീററ്റി കൈറാന പട്ടണത്തിലുള്ള രണ്ട് കുറ്റവാളികളാണ് ജീവൻ രക്ഷിക്കാൻ പരസ്യമാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഇതോടെയാണ് യുപിയിലെ പൊലീസ് ഇടപെടൽ ചർച്ചയാകുന്നത്. സലിംഅലി, ഇർഷാദ് അഹമ്മദ് എന്നീ കുറ്റവാളികളാണ് പരസ്യമായി രംഗത്തുവന്നത്. ഇനി താനൊരു കുറ്റകൃത്യത്തിലും പങ്കെടുക്കില്ലെന്നും കഠിനാധാനം ചെയ്ത് ജീവിച്ചോളാമെന്നും പ്ലക്കാർഡിൽ പറയുന്നത്. കൊള്ളയും കൊലപാതകവുമായി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാമ് ഇരുവരും. അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും ഇക്കാര്യം വ്യക്തമാത്തി ഷംലി എസ്‌പി. അജയ് പൈ ശർമയ്ക്ക് സത്യവാങ്മൂലവും നൽകി.

ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് കടുത്ത നടപടികളെടുക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശമാണ് ഇരുവരെയും മര്യാദരാമന്മാരാക്കിയത്. കുറ്റവാളികളെന്ന നിലയിൽ പൊലീസിന്റെ തോക്കിനിരയാകേണ്ടെന്ന തീരുമാനത്തിന്റെ പുറത്താണ് മാപ്പപേക്ഷയുമായി രംഗത്തുവന്നതെന്ന് സലീം അലിയും ഇർഷാദ് അഹമ്മദും വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും പേരിൽ ഒമ്പത് കേസുകൾ വീതമുണ്ടെന്ന് കൈരാന സ്റ്റേഷൻ ഓഫീസർ ഭഗവത് സിങ് പറഞ്ഞു. ഒരുമാസം മുമ്പാണ് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇരുവരും തന്നെ നേരിട്ട് കണ്ടിരുന്നുവെന്ന് എസ്‌പി. ശർമയും വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽനിന്ന് പിന്മാറാനുള്ള അവരുടെ തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ അവരുടെ കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറുമാസത്തിനിടെ, 12-ഓളം ഗുണ്ടകളെ ഷംലിയിൽമാത്രം പൊലീസ് വെടിവെച്ചുകൊന്നു. നിരവധിപേർക്ക് പരിക്കേറ്റു. ഗുണ്ടകളെ കൊലചെയ്യുകയെന്നത് പൊലീസിന്റെ ഉത്തരവാദിത്തമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP